ക്രിസ്റ്റി കൃഷ്ണയോട് പറഞ്ഞു
‘ഇനി ഒരു വഴിയും നോക്കണ്ട. തല്ക്കാലം അവളെ അവളുടെ പാട്ടിനു വിടാം. അല്ലെങ്കിൽ അവളെ നാണം കെടുത്താൻ പോയി നമ്മൾ നാണം കെടും..’
കൃഷ്ണ രണ്ട് പേരോടുമായി പറഞ്ഞു. അവർ അത് കേട്ട് തല കുനുക്കി
പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ കൃഷ്ണ എനിക്ക് മുഖം തരാതെ ഇരിക്കാൻ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞു ഞാൻ തന്നെ അങ്ങോട്ട് പോയി മിണ്ടി. എനിക്ക് അവളെ സംശയം ഒന്നും ഇല്ലാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാവണം എന്നോട് സംസാരിക്കുമ്പോ ഉള്ള അവളുടെ പരിഭ്രമം ഒക്കെ മാറിയത് പോലെ തോന്നി..
ദിവസങ്ങൾ ഒരു മയവുമില്ലാതെ വേഗതയിൽ പൊയ്ക്കൊണ്ടിരുന്നു. ഓണം വളരെ പെട്ടന്ന് ആയത് പോലെ ആണ് തോന്നിയത്. കോളേജ് മുഴുവൻ ഓണഘോഷത്തെ കുറിച്ച് സംസാരം തുടങ്ങി. എനിക്ക് പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ലായിരുന്നു. വരുക, സദ്യ ഉണ്ണുക, പോവുക.. ഇതായിരുന്നു എന്റെ പ്ലാൻ. ഓണഘോഷത്തിന്റെ തലേന്ന് ഇഷാനിയോട് സംസാരിച്ചപ്പോളാണ് എന്നേക്കാൾ മടുപ്പുള്ള ആൾ അവളാണ് എന്ന് എനിക്ക് മനസിലായത്. എനിക്ക് പരിപാടിക്ക് വരണം എന്നെങ്കിലും തോന്നിയിരുന്നു. അവളാണേൽ ഓണഘോഷത്തിന് വരുന്നില്ല എന്ന നിലപാടിൽ ആയിരുന്നു. എന്റെ പരമാവധി ഞാൻ അവളെ നിർബന്ധിച്ചു നോക്കി. പക്ഷെ നാളെ വീട്ടിൽ പോകാൻ തീരുമാനിച്ചു എന്ന് അവൾ എന്നോട് പറഞ്ഞു. അതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല. ക്ലാസ്സിൽ ആയാലും പരിപാടിക്ക് ആയാലും ഇങ്ങോട്ട് കെട്ടി എടുക്കുന്നതിൽ ഒരു വലിയ കാരണം അവളെ കാണാം സംസാരിക്കാം എന്നൊക്കെ ഉള്ളത് കൊണ്ടാണ്. ഈ പോത്ത് ഇങ്ങനെ കാണിച്ചാൽ നാളത്തെ ഓണഘോഷം മടുപ്പ് ആകുമല്ലോ.. ഇവളെ ഈ ഹൂഡിയും ബനിയനും ഒന്നും അല്ലാതെ സാരിയിൽ മുഴുവൻ ആയി കാണാമെന്നു കൂടെ കരുതിയത് ആണ്. എല്ലാം മൂഞ്ചി…
അങ്ങനെ മൂഞ്ചിയ മുഖവുമായി സ്റ്റൈയറിന്റെ അവിടെ നിൽക്കുമ്പോ ആണ് നാളത്തെ പരിപാടിയെ കുറിച്ച് രേണു വന്നു എന്നോട് തിരക്കുന്നത്. എല്ലാം പറയുന്ന കൂട്ടത്തിൽ നാളെ ഇഷാനി വരില്ല എന്ന് കൂടി ഞാൻ പറഞ്ഞു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?