‘ഞാൻ അവളെ ഒന്ന് നിർബന്ധിക്കാം. എന്നോട് ഒരു ബഹുമാനം ഉള്ളത് കൊണ്ട് അവൾ ചിലപ്പോൾ സമ്മതിച്ചാലോ..?
‘ഹേ അത് വേണ്ട. നിന്നോട് ഞാൻ പറഞ്ഞു വിട്ടതാണ് എന്ന് അവൾക്ക് മനസിലാകും. അവൾ ആ സീരിയസ്നെസ്സേ അതിന് കൊടുക്കൂ..’
വേറെ വഴിയൊന്നും ആലോചിച്ചിട്ട് കിട്ടിയില്ല. അതിനിടയിൽ രേണു പെട്ടന്ന് അസൈമെന്റിന്റെ കാര്യം ഓർത്തു..
‘നീ അസൈമെന്റ് വച്ചായിരുന്നോ..? ഇന്ന് വക്കണം എന്നല്ലേ പറഞ്ഞത്.. ‘
‘ഹാ അവൾ വച്ചു കാണും. ഞാൻ അവളോട് പറഞ്ഞിരുന്നു..’
ഞാൻ അതിനെ കുറിച്ച് വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.. എന്റെ മനസ്സ് അപ്പോളും ഇഷാനി നാളെ കാണില്ല എന്ന ചിന്തയിൽ ആയിരുന്നു
‘ഓ അവൾ നിന്റെ കൂടെ ചേർത്താ വച്ചത് അല്ലെ…?
രേണു എന്തോ ഓർത്ത് പെട്ടന്ന് എന്നോട് കേറി പറഞ്ഞു
‘ ഡാ വഴിയുണ്ട്.. അവളെ നാളെ കൊണ്ട് വരാം.. നീ അവളോട് പെട്ടന്ന് എന്നെ വന്നു കാണാൻ പറ.. അല്ലേൽ നീ വേണ്ട.. വേറെ ആരെക്കൊണ്ട് എങ്കിലും അവളോട് പറഞ്ഞാൽ മതി. ഞാൻ സ്റ്റാഫ് റൂമിൽ കാണും..’
അവൾ പറഞ്ഞത് പോലെ തന്നെ ശ്രുതിയെ കൊണ്ട് ഞാൻ ഇഷാനിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. കാര്യം എന്തെന്ന് അറിയാതെ ഇഷാനി ചെറിയ പേടിയോടെ സ്റ്റാഫ് റൂമിൽ കയറി ചെന്നു. അവിടെ അപ്പോൾ രേണു മിസ്സ് മാത്രമേ ഉള്ളായിരുന്നു.
‘മിസ്സ്.. വന്നു കാണണം എന്ന് പറഞ്ഞു..’
ഇഷാനി താൻ വന്ന കാര്യം എന്തെന്ന് അറിയാതെ നിന്നു
‘ആ വന്നോ.. തന്നോട് അസ്സയിന്മെന്റ് വക്കാൻ ഞാൻ പറഞ്ഞില്ലായിരുന്നോ..?
‘പറഞ്ഞിരുന്നു. ഞാൻ വച്ചിരുന്നു രാവിലെ തന്നെ..’
‘വച്ചു. ഞാൻ നിന്റെ മാത്രം വക്കാൻ അല്ലെ പറഞ്ഞത്. ഇത് എന്തിനാ രണ്ടെണ്ണം. ഒരെണ്ണം അർജുന്റെ. പേര് അവന്റെ ആണെങ്കിലും കയ്യക്ഷരം നിന്റെ..’
ഇഷാനി എന്ത് പറയണം എന്നറിയാതെ അവിടെ നിന്നു
‘ രണ്ടും നാളെ രാവിലെ പുതിയ അസ്സൈമെന്റ് എഴുതി വച്ചിട്ട് ഓണം ആഘോഷിച്ചാൽ മതി. നാളെ രാവിലെ എനിക്ക് ഡെസ്കിൽ കിട്ടണം. കേട്ടല്ലോ. അവനെ വിളിപ്പിച്ചിട്ട് വന്നു പോലുമില്ല. കുറച്ചു സ്വാതന്ത്ര്യം കൊടുക്കുമ്പോ തലയിൽ കേറി നിരങ്ങുവാ..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?