രേണുവിന്റെ മുഖത്തും വാക്കുകളിലും സീരിയസ് ഭാവം വന്നു
‘നിനക്ക് എഴുതി തരാൻ പറ്റുമോ ഇല്ലയോ..’
‘പറ്റില്ല…’
രേണു തീർത്തു പറഞ്ഞു.
‘നീ എന്റെ ഫ്രണ്ട് ആണ്.. പക്ഷെ ഇവിടെ ഞാനൊരു ടീച്ചർ ആണ്. നീ എന്റെ സ്റ്റുഡന്റും. ഞാൻ നിനക്ക് അസ്സൈമെന്റ് എഴുതി തരാൻ പറയുന്നത് മോശം അല്ലെ ‘
‘ഈ ടീച്ചർ ക്ലാസ്സിൽ ആരും ഇല്ലാത്തപ്പോൾ ഇതേ സ്റ്റുഡന്റിനെ കെട്ടിപിടിച്ചു ഉമ്മ വച്ചോണ്ട് ഇരുന്നത് മോശം ആണോ..?
‘എടാ അത് പോലാണോ ഇത്… നീ ഒന്ന് മനസിലാക്കു..’
രേണു സീരിയസ് വിട്ടു അപേക്ഷയിൽ എത്തിയിരുന്നു. ഞാൻ സത്യത്തിൽ അവളെ കൊണ്ട് എഴുതിക്കണം എന്ന് വച്ച് ചോദിച്ചതല്ല.. ഒരു രസത്തിന് ചോദിച്ചത് ആണ്.. പക്ഷെ ഇപ്പൊ ഇത് എനിക്കും ഒരു വാശി ആയി.
‘ഓ മനസിലായി.. നീ ഇപ്പോൾ പഴയ രേണു അല്ല.. പഴയ പോലെ നിർബന്ധം പിടിക്കരുത് എന്നല്ലേ..’
ഞാൻ അടുത്ത അടവായി സെന്റി ഇറക്കി. അതിൽ അവൾ വീഴുമെന്ന് ഉറപ്പാണ്
‘അങ്ങനാണോ ഞാൻ പറഞ്ഞത്.. ‘
‘ആ അങ്ങനാണ് എനിക്ക് തോന്നിയത്..’
ഞാൻ മുഖത്ത് ഒരു മുഷിപ്പ് വരുത്തി തിരിഞ്ഞു നടന്നു
‘പിണങ്ങാൻ മാത്രം ഇപ്പോൾ എന്തുണ്ടായി.. ഡാ പട്ടി നിനക്ക് വേണ്ടി ഒരു കാര്യം ചെയ്തു തന്നിട്ട് ഇപ്പോൾ എന്നോട് തന്നെ പിണങ്ങുന്നോ..’
ഞാൻ മറുപടി കൊടുക്കാൻ പോയില്ല.. ഇനി വേറെ വഴിയില്ല എന്ന് മനസിലാക്കി രേണു ഒടുക്കം എനിക്ക് മുന്നിൽ തോറ്റു
‘സമ്മതിച്ചു.. ഞാൻ എഴുതി തരാം.. പോരെ.. പക്ഷെ.. ഈ ഒറ്റ തവണ മാത്രം.. ഇനി ഇങ്ങനെ വെല്ലോം വന്നാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും..’
രേണു കൈ ചൂണ്ടി ചെറിയ ദേഷ്യത്തിൽ എന്നോട് പറഞ്ഞു.. പാവം അവൾ രാത്രി മുഴുവൻ ഇരുന്ന് അവൾ കൊടുത്ത അസ്സൈമെന്റ് തന്നെ എഴുതി തീർത്തു. പിറ്റേന്ന് അത് നോക്കി ഇതിനൊക്കെ “എ ഗ്രേഡ് ” കിട്ടുമോ എന്ന് തമാശക്ക് ചോദിച്ചതിന് അവളെന്റെ കയ്യിലെ തൊലി നുള്ളി പറിച്ചു…
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?