ഞാൻ പറഞ്ഞത് പെട്ടന്ന് അവൾക്ക് മനസിലായില്ല..
‘എന്താ പറഞ്ഞത്. ചേട്ടൻ പറഞ്ഞത് ഞാൻ കേട്ടില്ല.. അതോണ്ട് അസ്സൈമെന്റ് എഴുതി എന്നോ..?
ഞാൻ മറുപടി ഒന്നും കൊടുത്തില്ല. ഒരു ചിരി മാത്രം കൊടുത്തു. ആ ചിരിയിൽ അവൾക്ക് കാര്യം പിടികിട്ടി
‘ദുഷ്ടാ… പരിപാടിക്ക് ഞാൻ വരില്ല എന്ന് കരുതി ആണോ മിസ്സിനെ കൊണ്ട് എന്നെ വഴക്ക് കേൾപ്പിച്ചത്.. ശോ മിസ്സ് നിങ്ങളെ വഴക്ക് പറഞ്ഞപ്പോളെ എനിക്ക് എന്തോ പന്തികേട് തോന്നിയതാ..’
അവൾ അപ്പൊ വന്ന ദേഷ്യത്തിൽ എന്റെ കയ്യിൽ വേദനിക്കാതെ നുള്ളി
‘എങ്ങനെ ഉണ്ടായിരുന്നു ഐഡിയ..’
‘ഭയങ്കരം തന്നെ. അസ്സൈമെന്റ് എഴുതി തന്ന എനിക്കിട്ട് അത് വച്ചു തന്നെ പണിഞ്ഞു അല്ലെ. ആട്ടെ ഇന്നലെ എന്നിട്ട് ആരെ കൊണ്ട് എഴുതിച്ചു. ചേട്ടന്റെയും എന്റെ കയ്യിൽ തിരിച്ചു തന്നായിരുന്നു.. അതോ കൂട്ടുകാരൻ വച്ചില്ലെങ്കിലും കുഴപ്പമില്ലേ..’
‘കുഴപ്പമുണ്ടെന്ന് അവൾ പറഞ്ഞു. അതോണ്ട് എഴുതി വെപ്പിച്ചു ‘
‘ആരെ കൊണ്ട്..?
‘അസ്സൈമെന്റ് തന്നില്ലേ.. അവളെ കൊണ്ട് തന്നെ..’
ഇഷാനിയുടെ മുഖം അത്ഭുതം കൊണ്ട് തിളങ്ങി..
‘ആര് രേണു മിസ്സ് എഴുതിയെന്നോ..’
ഞാൻ ആണെന്ന അർഥത്തിൽ തലയാട്ടി… അത് കേട്ടതും ഇഷാനി ഉറക്കെ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്ന പലരും അവളെ ശ്രദ്ധിച്ചതോടെ അവൾ കൈ കൊണ്ട് വായ പൊത്തി. പക്ഷെ അപ്പോളും ചിരി നിർത്താൻ അവളെ കൊണ്ട് പറ്റുന്നില്ലായിരുന്നു. അവളുടെ ചിരി കണ്ടു എനിക്കും ചിരി വന്നു. ഞങ്ങളുടെ ചിരികൾക്ക് ഇടയിലേക്ക് ആക്സമികമയോ അറിഞ്ഞോണ്ടോ കൃഷ്ണ കടന്ന് വന്നു
‘എന്താ ഇത്ര ചിരിക്കാൻ.. നല്ല കോമഡി വെല്ലോം ആണെങ്കിൽ പറ.’
കൃഷ്ണ എന്റെ അരികിൽ വന്നു നിന്നു. ഞാനിപ്പോ കൃഷ്ണയ്ക്കും ഇഷാനിക്കും നടുവിൽ ആണ്. അന്നത്തെ മോഷണനാടകം പൊളിഞ്ഞതിൽ പിന്നെ കൃഷ്ണ ഇഷാനിയെ പറ്റി പരദൂഷണം പറഞ്ഞു വന്നിട്ടില്ല. അവളുടെ ഫ്രണ്ട്സും വന്നിട്ടില്ല. മാത്രമല്ല ഇഷാനി എന്റെ അടുത്തുണ്ടെങ്കിലും കൃഷ്ണ എന്റെ അടുത്ത് വരാനും സംസാരിക്കാനും തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ തവണ കൃഷ്ണ ഇഷാനിയോട് മിണ്ടുകയും ചെയ്തു. തനിക്ക് ഇഷാനിയോട് പ്രശ്നം ഇല്ലെന്ന് അറിയിക്കാനാണോ അന്നത്തെ സംഭവത്തിൽ തനിക്ക് പങ്കില്ല എന്ന് സ്‌ഥാപിക്കാനാണോ അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?