‘നമുക്കൊരു സെൽഫി എടുക്കാം..’
കൃഷ്ണയ്ക്കും ഇഷാനിക്കും ഒപ്പം ഞാൻ സെൽഫി എടുത്തു. കൃഷ്ണ ഇന്ന് പതിവിലും സുന്ദരി ആയിരുന്നു. ആലിലയുടെ ഡിസൈൻ ഒക്കെ ഉള്ള ഒരു വെള്ള സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്. കസവ് കരയുള്ള സാരി അവളുടെ സ്വർണമേനിയിൽ ചുറ്റിയിരിക്കുന്നത് കാണാൻ ഒരു വശ്യത ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ പുഞ്ചിരി കൂടി ആയപ്പോൾ സെൽഫിയിൽ അവൾ തന്നെ സ്കോർ ചെയ്തു. ഇഷാനി തിളങ്ങുന്ന വസ്ത്രവും ധരിച്ചിരുന്നില്ല അവളുടെ മുഖത്ത് പുഞ്ചിരിയും ഉണ്ടായിരുന്നില്ല. പലപ്പോഴും കാണാറുള്ള ഒരു വിഷാദം ആ സെൽഫിയിലും എനിക്ക് കാണാൻ കഴിഞ്ഞു
ക്ലാസ്സിലെ പരിപാടികൾ ഒക്കെ ഏകദേശം കഴിഞ്ഞിരുന്നു. അതിന് ശേഷം സദ്യക്കുള്ള ഒരുക്കങ്ങൾ ആയിരുന്നു. വിളമ്പുന്നത് ഒക്കെയും ഞങ്ങളുടെ സീനിയർസ് ആയിരുന്നു. ടീച്ചേർസ് കഴിക്കാൻ ഇരുന്നപ്പോൾ ഇഷാനിയും വിളമ്പാൻ കൂടി. ദിവ്യ ടീച്ചർ പറഞ്ഞത് പോലെ തന്നെ അവരെല്ലാം കഴിക്കാൻ ഇരിക്കുമ്പോ അവൾ അവർക്ക് വിളമ്പി കൊടുത്തു. ഒന്ന് രണ്ട് റൗണ്ട് കഴിഞ്ഞിട്ടും ഞാൻ ഇരുന്നില്ല. വിശപ്പ് വന്നു തുടങ്ങിയില്ലായിരുന്നു. പക്ഷെ ഒരു ബെഞ്ചു ഒഴിവുണ്ടന്ന് പറഞ്ഞു സീനിയർസ് എന്നെ പിടിച്ചു അവിടെ ഇരുത്തി. ഞാൻ ഇരിക്കുന്ന കണ്ടു കൃഷ്ണ എനിക്കൊപ്പം വന്നിരുന്നു. ആഷിക്കും രാഹുലും എനിക്കൊപ്പം കഴിക്കാൻ നിന്നത് കൊണ്ട് അവരും അവർക്കൊപ്പം ശ്രുതിയും ഞങ്ങൾക്ക് ഒപ്പം ഇരുന്നു. ഇനിയും ഒരു സീറ്റ് കൂടി ബാക്കി ഉണ്ട്. അപ്പോളാണ് കുറച്ചു മാറി ഇഷാനി നിൽക്കുന്നത് ഞാൻ കണ്ടത്. ഞാൻ കൈ കാട്ടി അവളെ വിളിച്ചു ഞങ്ങൾക്ക് ഒപ്പം ഇരുത്തി. എന്റെ അടുത്ത് അല്ലെങ്കിലും അങ്ങേ അറ്റത്തു അവൾ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഇല വച്ചു ഉപ്പേരി ഒക്കെ വിളമ്പിക്കൊണ്ട് ഇരിക്കുമ്പോളാണ് ക്രിസ്റ്റിന ഇഷാനിയുടെ മുന്നിൽ വന്നു നിന്നത്
‘നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ കരുതി വന്നു കാണില്ല എന്ന്..’
ക്രിസ്റ്റീനയുടെ ചോദ്യത്തിന് ഇഷാനി മറുപടി ഒന്നും കൊടുത്തില്ല
‘നീ പിരിവ് ഇട്ടില്ലല്ലോ.. പിരിവ് ഇടാഞ്ഞപ്പോ ഞാൻ കരുതി നീ വരില്ലായിരിക്കും എന്ന്..’
‘ഞാൻ ഇട്ടു..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?