ക്രിസ്റ്റിയുടെ സംസാരം ഇഷാനിക്ക് ഒരുതരം അരോചകം ആയി തോന്നി
‘എന്റെ കയ്യിൽ ലിസ്റ്റ് ഉണ്ടല്ലോ. അതിൽ നിന്റെ പേര് ഇല്ലല്ലോ..’
‘ഞാൻ ഗോകുലിന്റെ കയ്യിൽ കൊടുത്തതാ..’
‘അവൻ ഇപ്പൊ ഇവിടെ ഇല്ലല്ലോ. അവൻ തന്നെ ആ ഈ ലിസ്റ്റ് എന്റെ കയ്യിൽ തന്നത്..’
ഗോകുൽ എന്തോ കാര്യത്തിന് വേണ്ടി പുറത്തേക്ക് പോയിരുന്നു. ക്രിസ്റ്റി പറഞ്ഞത് എല്ലാവരും ഒന്നും കേട്ടില്ല എങ്കിലും ഇഷാനിക്ക് അത് വലിയ അപമാനം ആയി തോന്നി. അവർ തമ്മിലുള്ള സംഭാഷണം കണ്ടു എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്നു. ഇഷാനി ഇനി ശരിക്കും പൈസ കൊടുത്തില്ലേ..? ഇല്ലെങ്കിൽ തന്നെ അത് കഴിക്കാൻ ഇരിക്കുമ്പോ വന്നു പറയുന്നത് മോശം ആണ്.. ഇനി കൃഷ്ണ പറഞ്ഞു ഇളക്കി വിട്ടതാണോ ഇവളെ. ഞാൻ കൃഷ്ണയേ ഒന്ന് രൂക്ഷമായി നോക്കി. പക്ഷെ അവൾ എന്നെ നോക്കി കണ്ണ് മിഴിച്ചു. ഇപ്പൊ നടക്കുന്നത് അവളുടെ അറിവോടെ ആയിരിക്കില്ല. വിളമ്പി വന്നവർ ഇഷാനിയുടെ ഇലയുടെ അടുത്ത് എത്തിയപ്പോ സ്റ്റോപ്പ് ആയി. അവിടെ വഴി മുടക്കി എന്നോണം ക്രിസ്റ്റി നിൽപ്പുണ്ട്. ഇഷാനിയുടെ മുഖത്ത് നോക്കി ഒരു ഓദാര്യത്തോടെ “ആ കഴിച്ചോ ” എന്ന് പറഞ്ഞിട്ട് ക്രിസ്റ്റി മാറി പോയി. വിളമ്പി വന്നവർ ഇഷാനിയുടെ ഇലയിലും വിളമ്പാൻ തുടങ്ങി. എന്നാൽ ഇഷാനി ഇരുന്നിടത്ത് നിന്നും എണീറ്റു പോകാൻ തുടങ്ങി. ശ്രുതി അവളോട് ഇരിക്കാൻ പറഞ്ഞു കയ്യിൽ പിടിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അവൾ തിരിഞ്ഞു നോക്കാതെ ക്ലാസ്സിന് പുറത്തേക്ക് പോയി. ക്രിസ്റ്റി പന്ന നായിന്റെ മോൾ ഈ ഓണം ഊമ്പിച്ചു.
ഇഷാനി പോയതോടെ ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് ക്രിസ്റ്റിയുടെ മുന്നിൽ ചെന്നു.
‘അവൾ പൈസ തന്നു എന്നാണല്ലോ പറഞ്ഞത്. പിന്നെ എന്താ നിനക്ക് വിശ്വസിക്കാൻ ഇത്ര പ്രയാസം..’
‘കൊടുത്തവരുടെയും കൊടുക്കാത്തവരുടെയും ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. അത് വച്ചാ അവൾ പൈസ ഇട്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞത്.. ‘
ക്രിസ്റ്റി വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു
‘എന്ത് കോപ്പാണേലും കഴിക്കാൻ ഇരിക്കുന്നിടത്ത് വച്ചാണോ ഒരാളെ എഴുന്നേൽപ്പിച്ചു വിടുന്നത്..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?