‘ഫൈവ് സ്റ്റാറിലോട്ട് പോകാം..’
ആഷിക്ക് അവിടെ ഉള്ള നല്ലൊരു ഹോട്ടലിന്റെ പേര് നിർദേശിച്ചു
‘അവിടെ സദ്യ കാണുമോടാ.. ഉണ്ടേൽ തന്നെ അവിടെ ഇരുന്ന് കഴിക്കാൻ ഇന്നൊരു ആമ്പിയൻസ് ഇല്ല..’
സദ്യ കഴിക്കാൻ മൂഡിൽ ഇരുന്നത് കൊണ്ട് വേറൊന്നും അപ്പോൾ കിട്ടിയാൽ ഒരു സംതൃപ്തി തോന്നില്ല.
‘എന്നാൽ എന്റെ വീട്ടിൽ പോകാം..’
ശ്രുതി പറഞ്ഞു
‘നിന്റെ വീട്ടിൽ എല്ലാർക്കും കഴിക്കാൻ കാണുമോ.. സദ്യ കാണുമോ..’
‘കഴിക്കാൻ ഒക്കെ ഉണ്ടാകും. വലിയ സദ്യ ഒന്നും ഇല്ലേലും അത്യാവശ്യം കറികൾ ഒക്കെ കൂട്ടി ഊണ് കഴിക്കാം. സാമ്പാറും പുളിശ്ശേരിയും മോരും തോരനും അച്ചാറുമൊക്കെ ഉണ്ട് ആൾറെഡി. ഇപ്പൊ വിളിച്ചു പറഞ്ഞാൽ അമ്മ വേറെ എന്തെങ്കിലും സ്പെഷ്യലോ പായസമോ ഒക്കെ ഉണ്ടാക്കി വക്കും..’
ശ്രുതിയുടെ വീട്ടിൽ പോകുന്നത് ആണ് ശരിയെന്നു എല്ലാവർക്കും തോന്നി. എന്നും അവളുടെ കറി ഷെയർ ചെയ്തു അടിക്കുന്ന ആഷിക്കാണ് അവിടെ തന്നെ പോയാൽ മതിയെന്ന് ആദ്യം സമ്മതിച്ചത്. അവളുടെ അമ്മയുടെ കൈപ്പുണ്യം ശരിക്കും അറിയാമെന്നു ഞാനും വച്ചു..
‘അല്ലെങ്കിൽ എന്റെ വീട്ടിൽ പോയാലോ.. നല്ല ബീഫ് കറി ഉണ്ട്.. വേറെ എന്തെങ്കിലും വേണേൽ നമുക്ക് ഓർഡർ ചെയ്യാം..’
കൃഷ്ണ ആണ് അത് പറഞ്ഞത്. അത്രയും നേരം കൃഷ്ണ ഞങ്ങളുടെ കൂടെ നില്ല്പുണ്ടായിരുന്നു എങ്കിലും അവൾ ഞങ്ങളുടെ കൂടെ വരുന്നതിനെ പറ്റി ഞങ്ങളാരും ചിന്തിച്ചിരുന്നില്ല. ഈ കൂട്ടത്തിൽ തന്നെ ഞാൻ മാത്രമേ ഉള്ളു അവളായി കമ്പനി. ശ്രുതിക്ക് പകരം തന്റെ വീട്ടിൽ പോകാമെന്നു അവൾ പറഞ്ഞപ്പോ അത്‍കൊണ്ട് ആർക്കും താല്പര്യം തോന്നിയില്ല. അതവരുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ അത് അവളോട് പറയാനുള്ള ഒരു കണക്ഷൻ അവളോട് ഞാനൊഴിച്ചു വേറെ ആർക്കും ഇല്ലായിരുന്നു.
‘ഓണത്തിന്റെ മൂഡിൽ സദ്യ കഴിക്കാൻ നിൽക്കുമ്പോ ബീഫ് തിന്നാൻ പോകാനോ.. എന്നാൽ പിന്നെ ഇവൻ പറഞ്ഞപോലെ ആദ്യമേ ഹോട്ടലിൽ തന്നെ പോയാൽ പോരേടി പോത്തേ..’
ഞാൻ പെട്ടന്ന് അവളെ കളിയാക്കിയത് കണ്ടു എല്ലാവർക്കും ചിരി പൊട്ടി. കൃഷ്ണയ്ക്ക് ഇഷ്ടപ്പെടില്ല എന്ന് കരുതി അവരാരും ചിരിച്ചില്ല.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?