‘അത് ഞാനോർത്തില്ല. സോറി..’
ഒരു ചമ്മലോടെ കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു. ജാഡയിട്ട് എന്തിനും സീരിയസ് ആയി മാത്രം സംസാരിച്ച ഒരു കൃഷ്ണയേ മാത്രമേ ഇവരെല്ലാം മുമ്പ് കണ്ടിട്ടുള്ളായിരുന്നു. അവളെ ഇത്ര സോഫ്റ്റ് ആയി കണ്ടത് അവർക്ക് ഒരു അത്ഭുതം ആയിരുന്നു.
‘എല്ലാവരും കൂടി എങ്ങനെ പോകും. രണ്ട് ബൈക്ക് അല്ലെ ഉള്ളു. എനിക്ക് വണ്ടിയില്ല. അല്ലേൽ ടാക്സി വല്ലോം വിളിക്കണോ..’
രാഹുൽ അങ്ങോട്ട് പോകുന്നതിനെ പറ്റി സൂചിപ്പിച്ചു. ഞങ്ങൾ അതിനെ പറ്റി ചിന്തിക്കുന്നതിനു ഇടയിലാണ് കൃഷ്ണ വീണ്ടുമൊരു നിർദേശം ഞങ്ങൾക്കിടയിൽ ഇട്ടത്
‘എന്റെ വണ്ടിയിൽ പോകാം. ഞാൻ കാറിലാണ് വന്നത്. ലക്ഷ്മി ഇന്ന് വണ്ടി എടുക്കാഞ്ഞത് കൊണ്ട് ഞാൻ എടുത്തു..’
കൃഷ്ണ ചാവി കാണിച്ചു കൊണ്ട് പറഞ്ഞു. ആ നിർദേശം എല്ലാവർക്കും ഇഷ്ടമായി. ഇനി ടാക്സി വിളിക്കണ്ടല്ലോ. ഇഷാനി മാത്രം ഒന്നും പറയാതെ എല്ലാം ഞങ്ങളുടെ തീരുമാനത്തിന് വിട്ടു തന്ന് അവൾ മിണ്ടാതെ നിൽക്കുകയായിരുന്നു. കാർ ഞാനാണ് എടുത്തത്. കൃഷ്ണ എനിക്കൊപ്പം മുൻ സീറ്റിൽ ഇരുന്നു. ശ്രുതിയുടെ വീട്ടിലോട്ട് പോകുന്നതിന് ഇടയിൽ ഗോകുൽ എന്നെ വിളിച്ചു. അവൻ ഇപ്പോളാണ് സംഭവം എല്ലാം അറിഞ്ഞത്
‘അളിയാ ഞാൻ അവിടെ ഇല്ലായിരുന്നു. ഇപ്പോളാണ് കാര്യം അറിഞ്ഞത്. ഇഷാനി എന്റെ കയ്യിലാണ് പിരിവ് തന്നത്. ഞാൻ ക്രിസ്റ്റിക്ക് ലിസ്റ്റ് കൊടുത്തതിന്റെ പിറ്റേന്നാണ് ഇഷാനി പൈസ ഇട്ടത്. അതാണ് ആ ലിസ്റ്റിൽ അവളുടെ പേര് കാണാഞ്ഞത്. എന്തായാലും തെറ്റ് ക്രിസ്റ്റിയുടെ ഭാഗത്താണ്..’
‘നീ അവിടെ ഉണ്ടായിരുന്നേൽ ഈ അലമ്പ് ഒന്നും ഉണ്ടാവില്ലായിരുന്നു. ആ പോട്ടെ..’
‘ഡാ നിങ്ങൾ എവിടാ.. നിങ്ങൾക്കുള്ള ഫുഡ് ഉണ്ട് ഇവിടെ. ഇവിടെ വാ..’
‘ഡാ അത് വേണ്ട. ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി ശ്രുതിയുടെ വീട്ടിൽ കൂടാൻ തീരുമാനിച്ചു. അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞും പോയി.. എന്തായാലും പ്രശ്നം ഒന്നും ഇല്ലല്ലോ..’
ഗോകുലിനോട് പറഞ്ഞു പ്രശ്നം സോൾവ് ആയപ്പോൾ ഒരു ആശ്വാസം തോന്നി. ഇഷാനി പൈസ കൊടുത്തതാണ് എന്നറിഞ്ഞപ്പോ കൃഷ്ണ ഒന്ന് പിന്തിരിഞ്ഞു അവളെ നോക്കി.. ഗോകുൽ വിളിച്ചു കട്ട് ചെയ്തപ്പോൾ തന്നെ കാർ ശ്രുതിയുടെ വീട്ട് മുറ്റത്ത് എത്തിയിരുന്നു. ഞങ്ങൾ എല്ലാം കാറിൽ നിന്നും പുറത്തിറങ്ങി.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?