‘അമ്മേ ഞാൻ കൃഷ്ണ..!
പേര് പറഞ്ഞിട്ടും അമ്മക്ക് ശരിക്കും ആളെ മനസിലായില്ല. അതാ മുഖത്ത് ഉണ്ടായിരുന്നു. എല്ലാവരെ പറ്റിയും കാര്യമായി അറിയുന്ന അമ്മക്ക് തന്നെ അറിയില്ല എന്നറിഞ്ഞപ്പോ കൃഷ്ണയ്ക്ക് ഉള്ളിൽ വിഷമം തോന്നി. അത് ആരുടെയും കുഴപ്പം അല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരു വർഷം കൂടെ പഠിച്ചിട്ടും ഇവരെ ഒന്നും ഒരിക്കലും കൃഷ്ണ മൈൻഡ് ചെയ്തിട്ടില്ല. അവരോട് മിണ്ടാൻ ചെന്നിട്ടില്ല. ഇപ്പൊ കുറച്ചു നേരം സംസാരിച്ചപ്പോളും അടുത്തിരുന്നപ്പോൾ തന്നെ ഇവരൊക്കെ എത്ര അടിപൊളി ആണെന്ന് കൃഷ്ണയ്ക്ക് മനസിലായത്. കൃഷ്ണയുടെ മുഖം വല്ലാതെ ആകുന്നത് കണ്ട് അത് മാറ്റാൻ ശ്രുതി അമ്മയോട് പറഞ്ഞു
‘അമ്മ മറന്നോ.. ഇവളെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ ഈയിടെ ടീവിയിൽ ഒരു സിനിമ വന്നപ്പോൾ ഒരാളെ കാണിച്ചിട്ട് പറഞ്ഞില്ലേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന്റെ ചേച്ചി ആണെന്ന്..?
‘ഞാൻ പേര് പറഞ്ഞപ്പോ പെട്ടന്ന് ഓർത്തില്ല മോളെ. ഞങ്ങൾ ഓണത്തിന് നിങ്ങടെ അവിടുന്നാണ് ഡ്രസ്സ് ഒക്കെ എടുത്തത്. അപ്പോൾ കൂടെ ഇവൾ പറഞ്ഞതെ ഉള്ളു. അമ്മ പെട്ടന്ന് ഓർത്തില്ല..’
അമ്മ കൃഷ്ണയുടെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. പത്തു പതിനഞ്ച് മിനിറ്റിനകം സദ്യ റെഡി ആയി. ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ നിലത്തു സ്‌ഥലം പിടിച്ചത് കൊണ്ട് താഴെ ഇല ഇട്ടു. ആദ്യം ഇരുന്നത് കൃഷ്ണ ആണ്.. അവളുടെ അടുത്ത് ഞാൻ.. എന്റെ അടുത്ത് ഇഷാനി.. അതിനപ്പുറം രാഹുൽ, ആഷിക്ക് ഏറ്റവും ഒടുവിൽ ശ്രുതി.. അങ്ങനെ ഞങ്ങൾ ഇരുന്നു. അമ്മ തനിയെ ആണ് ഞങ്ങൾക്ക് എല്ലാം വിളമ്പിയത്. ആഷിക്ക് പുകഴ്ത്തുന്ന പോലെ ശ്രുതിയുടെ അമ്മയുടെ കൈപ്പുണ്യം വർണ്ണനക്ക് അതീതമായിരുന്നു. ഒരു കൊച്ചു സദ്യ തന്നെ അമ്മ ഞങ്ങൾക്ക് വിളമ്പി.
‘ഏതായാലും ക്രിസ്റ്റി ഒരു നല്ല കാര്യമാണ് ചെയ്തത്. അത് കൊണ്ട് നമുക്ക് ഇന്ന് ഇത്രയും കിടിലൻ സദ്യ കഴിക്കാൻ പറ്റി ‘
ശ്രുതിയുടെ അമ്മയുടെ പാചകത്തെ പുകഴ്ത്താൻ എന്നോണം ആഷിക്ക് പറഞ്ഞു
‘എന്നാലും ഒരാളെ കഴിക്കുന്ന ഇടത്തു വന്നു കണക്ക് പറയുന്നതും എഴുന്നേൽപ്പിച്ചു വിടുന്നതും ഒക്കെ നല്ല കാര്യം അല്ല. അതും ഈ പാവം മോളോട് ഇങ്ങനെ ഒക്കെ വഴക്ക് ഉണ്ടാക്കാൻ ഒക്കെ മനസ് ഉള്ളവർ നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?