റോക്കി [സാത്യകി] 2311

നാല് മണി ഒക്കെ ആയി ശ്രുതിയോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ. ഒരുപാട് നാളുകൾക്ക് ശേഷം എനിക്കൊരു ഫാമിലി ഫീൽ കിട്ടിയ ദിവസം ആയിരുന്നു ഇന്നത്തേത്. എനിക്ക് മാത്രം ആയിരുന്നില്ല ഇഷാനിക്കും അത് അങ്ങനെ ആയിരുന്നു. ശ്രുതിയുടെ അമ്മയോട് അവൾ യാത്ര പറഞ്ഞപ്പോൾ എനിക്ക് അത് മനസിലായി. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് കൃഷ്ണ ഇഷാനി ഒഴിച്ച് ബാക്കി എല്ലാവരോടും നല്ലത് പോലെ അടുത്തു. ജാഡ കാണിച്ചും മൈൻഡ് ചെയ്യാതെയും ഇരുന്ന കൃഷ്ണയുടെ മറ്റൊരു മുഖം അവരാരും പ്രതീക്ഷിച്ചിരുന്നതല്ല. അവരുടെ തമാശകൾ മനസിലാകാനും അവർക്കൊപ്പം ചിരിക്കാനുമൊക്കെ കൃഷ്ണ പഠിച്ചു. ഇഷാനിയുടെ അടുത്തും കൃഷ്ണ ഒരു സൗഹൃദം തുറക്കാൻ ശ്രമിച്ചതായി എനിക്ക് തോന്നി. ഇഷാനി തിരിച്ചു അതേ രീതിയിൽ ആയിരുന്നില്ല റെസ്പോണ്ട് ചെയ്തത്. അത് കൊണ്ട് തന്നെ അവരുടെ ഇടയിലുള്ള ബന്ധം ഞാൻ മാത്രമായ് അവശേഷിച്ചു. ആഷിക്കിനെയും രാഹുലിനെയും ഞാൻ കോളേജിന് മുന്നിൽ ഇറക്കി. ഒപ്പം ഇറങ്ങാൻ തുടങ്ങിയ ഇഷാനിയോട് ഞാൻ എവിടേക്കാണ് എന്ന് ചോദിച്ചു

 

‘ഞാൻ കടയിലോട്ടാണ്..’

 

‘നീ അപ്പോൾ വീട്ടിൽ പോകുന്നു എന്ന് നുണ പറഞ്ഞതാണോ..?

 

‘ഞാൻ ഉത്രാടത്തിന്റെ അന്ന് പോകാമെന്നു വച്ചു.. കടയിലും നല്ല തിരക്ക് കാണും ഈ സമയം ഒക്കെ..’

 

‘കടയോ.. ഏത് കട..?

ഞങ്ങളുടെ സംഭാഷണം മനസിലാകാതെ കൃഷ്ണ ഇടയിൽ കയറി ചോദിച്ചു. ഇഷാനി കോളേജ് കഴിഞ്ഞു കടയിൽ നിൽക്കുന്നത് ഇവിടെ പലർക്കും അറിയില്ല

 

‘ഇവൾ കോളേജ് കഴിഞ്ഞു പാർട്ട്‌ ടൈം ആയി ഒരു ബുക്ക്‌ ഷോപ്പിൽ നിൽക്കുന്നുണ്ട്..’

ഞാൻ കൃഷ്ണയുടെ സംശയം തീർത്തു കൊടുത്തു

 

‘ഓ.. ഓക്കേ.. എങ്കിൽ നമുക്ക് ഇവളെ അവിടെ ഇറക്കാം..’

 

‘വേണ്ട കുഴപ്പമില്ല. ഞാൻ ബസിൽ പൊക്കോളാം..’

 

‘ബസിൽ ഇടി കൊണ്ട് ഓക്കേ പോകണ്ട കാര്യം ഉണ്ടോ. ഞങ്ങൾ ഡ്രോപ്പ് ആക്കാം. കയറ്..’

കൃഷ്ണ അവളോട് ഒരു സ്വാതന്ത്ര്യം എടുത്തു പറഞ്ഞു. എന്നെ നോക്കി ഒരു മടിയോടെ ഇഷാനി തിരിച്ചു കാറിൽ കയറി. കട എത്തുന്നത് വരെ ഞങ്ങൾ മൂന്ന് പേരും അധികം ഒന്നും സംസാരിച്ചില്ല. കാറിൽ മ്യൂസിക് മാത്രം ശബ്ദിച്ചു. ഇഷാനിയുടെ ഷോപ്പിന് മുന്നിൽ അവളെ ഇറക്കി അവളോട് ബൈയും പറഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു. കുറച്ചു നേരം കൂടെ എവിടെയെങ്കിലും കറങ്ങി നടക്കാമെന്ന കൃഷ്ണയുടെ പ്ലാൻ പൊളിഞ്ഞത് ലക്ഷ്മിയുടെ കോൾ വന്നപ്പോൾ ആണ്. ലക്ഷ്മി കോളേജിൽ തന്നെ ഉണ്ട്.. അവളെ പിക്ക് ചെയ്യാനാണ് വിളിച്ചത്. അങ്ങനെ ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ വച്ചു കൃഷ്ണയ്ക്കും ലക്ഷ്മിക്കും ഒരുമിച്ചൊരു ഹാപ്പി ഓണം നേർന്നു ഞാൻ ബൈക്കും എടുത്തു വീട്ടിലോട്ട് പോയി. വീട് എന്ന് എപ്പോളും പറയുന്നത് ഞാൻ ഇപ്പോൾ താമസിക്കുന്ന വീടാണ്. ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീട് അല്ല. വളരെ അടുത്തായിട്ടും ഞാൻ അങ്ങോട്ട്‌ പോകുന്നത് വിരളം ആണ്. അവിടെ ഇപ്പോൾ അച്ഛൻ മാത്രമേ ഉള്ളു. രോഗങ്ങൾ കൊണ്ട് ക്ഷീണിതൻ ആണ് കൈതേരി രഘുനാഥ്‌ എന്ന എന്റെ അച്ഛനിപ്പോൾ. ഒരു കാലത്ത് ഈ നഗരം പേടിയോടെ അല്ലാതെ ആ പേര് ഉച്ചരിക്കില്ലായിരുന്നു. ആ പേടിയോടുള്ള അറപ്പാണ് ഞങ്ങൾ തമ്മിലുള്ള അകലത്തിന് കാരണം. ചെറുപ്പം തൊട്ടേ ഞാൻ അമ്മയുടെ മോൻ ആയിരുന്നു. അച്ഛൻ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരാത്ത, എന്റെ ഒരു കാര്യത്തിലും ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നിക്കാത്ത ഒരാളായിരുന്നു. അത് കൊണ്ട് തന്നെ ലൈഫിന്റെ ഒരു ഘട്ടത്തിലും അച്ഛനെ ഞാൻ മിസ്സ്‌ ചെയ്തിട്ടില്ല. ഇന്ന് ശ്രുതിയുടെ വീട്ടിലെ അന്തരീക്ഷം പക്ഷെ അത് മാറ്റി മറിച്ചു. എനിക്ക് എന്റെ അമ്മയെ മിസ്സ്‌ ചെയ്തു. എന്റെ ചേട്ടനെ മിസ്സ്‌ ചെയ്തു. എന്റെ കുടുംബത്തെ മിസ്സ്‌ ചെയ്തു.. കുടുംബം എന്ന പേരിൽ എനിക്കിനി അവശേഷിക്കുന്നത് അച്ഛൻ മാത്രമാണ്. ഓണത്തിന് എങ്കിലും ഞാൻ ഒന്ന് വന്നു കാണുമെന്നു കരുതി അച്ഛൻ കാത്തിരിക്കുന്നുണ്ടാവും. പോകണോ വേണ്ടയോ എന്ന് എന്റെ മനസ്സ് തന്നെ ചോദ്യോത്തരം നടത്തി. ഇഷാനി ഉത്രാടത്തിന് നാട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. തിരുവോണം അവളുടെ വീട്ടിൽ ആഘോഷിക്കാൻ. അവളുടെ വീട്ടിൽ അച്ഛന്നുമില്ല അമ്മയുമില്ല. എന്നിട്ടും അവൾ പോകുന്നു. പിന്നെ എനിക്ക് പോയാൽ എന്താണ്. വാശിയും അമർഷവും ഒന്നും അല്ല പ്രായമായ അച്ഛനോടുള്ള കരുണയാണ് എന്നെ തിരിച്ചു വീട്ടിൽ എത്തിച്ചത്. ഞാൻ വന്നതിൽ പുള്ളിക്കാരൻ ഒരുപാട് സന്തോഷവാൻ ആയി തോന്നി. സാധാരണ അതൊന്നും പുറത്ത് കാണിക്കാത്ത ആളാണ്. കുറച്ചു നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. ഒരുമിച്ച് ഓണസദ്യ ഉണ്ടു. ഡൈനിങ് ഹാളിന് നെടുകെ ഇട്ട വലിയ തീൻമേശയിൽ മൂന്ന് കസേരകളിൽ മാത്രം ആളുകൾ ഓണം ഉണ്ണാൻ ഇരുന്നു. ഞാനും അച്ഛനും മഹാനും. അവസാനമായി ഞാൻ ഇവിടുന്ന് ഓണം കൂടിയപ്പോൾ ഈ കസേരകളിൽ ആരൊക്കെ ഉണ്ടായിരുന്നു ഞങ്ങൾക്ക് ഒപ്പമെന്ന് ഞാൻ ചിന്തിച്ചില്ല. അത് ചിന്തിക്കാൻ തുടങ്ങിയാൽ ആകെ ശോകം ആകും മനസ്സ്. വീട്ടിൽ ഒറ്റക്കിരിക്കുമ്പോളൊക്കെ പഴയ ഓർമകൾ തികട്ടി വന്നു. അതിന് ഒരു അറുതി കിട്ടുന്നത് ഇടക്ക് ഇഷാനിയുടെ മെസ്സേജോ കോളോ വരുമ്പോൾ ആണ്. തിരുവോണത്തിന്റെ അന്ന് രാത്രി അവൾ എന്നെ ആദ്യമായി വീഡിയോ കോൾ ചെയ്തു. അവൾ പാലക്കാട്‌ വീട്ടിൽ ആയിരുന്നു ആ സമയം. അവളുടെ വീട്ടിൽ ഉള്ളവരെ എനിക്ക് പരിചയപ്പെടുത്തും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പകരം വേറെ ഒരാളെ ആണ് അവളെനിക്ക് പരിചയപ്പെടുത്തി തന്നത്. അവളുടെ പൂച്ചക്കുട്ടി നൂനുവിനെ. വെള്ളയും സ്വർണവും ഇടകലർന്ന് രോമങ്ങൾ ഉള്ള ഒരു തക്കുടു പൂച്ച. അവൾ ക്യാമറ നൂനുവിലേക്ക് അടുപ്പിച്ചു. പൂച്ചകളുടെ സ്വതവേ ഉള്ള പുച്ഛഭാവം ആയിരുന്നു അതിന്റെ മുഖത്തും. ഇഷാനിയുടെ നെഞ്ചിൽ എന്തൊ വലിയ അധികാരത്തിൽ അതങ്ങനെ വിസ്‌തരിച്ചു കിടക്കുകയാണ്. കള്ളമാർജാരപുത്രൻ എന്റെ കൊച്ചിന്റെ നെഞ്ചിൽ ആണ് തല വച്ചു കിടക്കുന്നത്. വാലിൽ തൂക്കി അവനെ എറിയാൻ എന്റെ മനസ്സ് പറഞ്ഞു. പക്ഷെ ഇഷാനിയുടെ മുന്നിൽ ഞാൻ അത് കാണിച്ചില്ല. അവൾ ക്യാമറ പൂച്ചയെ കാണിക്കാൻ പാകത്തിൽ വച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അവളുടെ നെഞ്ചാണ് വീഡിയോയിൽ എടുത്തു കാണുന്നത്. ലൂസ് ഹൂഡിയിൽ എപ്പോളും കാണുന്നത് കൊണ്ട് അവളുടെ ശരീരത്തിന്റെ ഭംഗി പലപ്പോഴും എനിക്ക് കാണാൻ പറ്റാറില്ല. ഇപ്പോൾ ഒരു ബനിയൻ ധരിച്ചു മലർന്ന് കിടക്കുമ്പോ അവളുടെ കുഞ്ഞു മുലകൾ അത്യാവശ്യം നന്നായി എടുത്തറിയാം. ഏകദേശം കൃഷ്ണയുടെ ഒക്കെ തന്നെ വലുപ്പം കാണും ഇഷാനിയുടെ മുലകൾക്കും. അവൾ ബൈ പറഞ്ഞു പോയിട്ടും എനിക്ക് ഉറക്കം വന്നില്ല.

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *