‘ എനിക്ക് പേടിയാണ് ‘
വളരെ പതിഞ്ഞ സ്വീറ്റ് വോയിസ്. പേടിച്ചതിന്റെ ഒരു ചെറിയ കിതപ്പുണ്ടായിരുന്നു അവളുടെ വാക്കുകളിൽ
‘നീ വെറുതെ പേടിക്കുകയാണ്.. ഇതൊരു കുഞ്ഞു പട്ടിക്കുട്ടിയാണ്.. നോക്ക്.. ഇത് നിന്നെ കടിച്ചു കീറുക ഒന്നുമില്ല ‘
പതിയെ മുട്ട് കുത്തി ആ നായ്ക്കുട്ടിയെ ഞാൻ കൈകളിൽ എടുത്തു. അവൻ അനുസരണയോടെ എന്റെ കൈകളിൽ ഇരുന്ന്
‘ഇത് കണ്ടോ.. ഇവൻ എന്ത് പാവമാണ്.. നിന്റെ കൂടെ കളിച്ചത് ആണ് ഇവൻ.’
ഞാൻ പതിയെ നായയെ കൈകളിൽ നിന്നും താഴെ നിർത്തി. അത് പതിയെ നടന്നു അവളുടെ ഷൂസിന്റെ ചുവട്ടിൽ മണപ്പിച്ചു നാവ് കൊണ്ട് ചെറുതായ് നക്കി. അവൾ കണ്ണടച്ച് നിൽക്കുക ആണ്. പാവം നല്ല പേടി ഉണ്ട്.
‘കണ്ടോ ഇവന് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടു. ഇഷ്ടം കാണിക്കുന്ന ഒരാളെ ഇങ്ങനെ പേടിക്കരുത് ‘
ഞാനൊരു തമാശ പറഞ്ഞു. അവളുടെ പേടി തെല്ലൊന്ന് കുറഞ്ഞത് പോലെ തോന്നി. പക്ഷെ അവൾ മാറുന്നത് അനുസരിച്ചു നായ അവളുടെ ഒപ്പം കാലിന് ചുറ്റും ഉരുമ്മി നടന്നു. പാവത്തിന്റെ നിസ്സഹായ അവസ്‌ഥ കണ്ടു ഞാൻ അവളുടെ ഒപ്പം കോളേജ്ഗേറ്റ് വരെ നടന്നു. എന്റെ കയ്യിൽ ആ പട്ടിക്കുട്ടിയും ഉണ്ടായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതം ആണ് അവളെന്നു തോന്നി. ഗേറ്റ് വരെയും ഞാൻ ചോദിച്ചതിന് ഒക്കെ ഒന്നോ രണ്ടോ വാക്കിൽ മാത്രം അവൾ മറുപടി ഒതുക്കി. മഴ പതിയെ പൊടിഞ്ഞു തുടങ്ങിയിരുന്നു..
ഗേറ്റിന് സമീപം വരെ ഞാൻ അവളെ കൊണ്ടാക്കി തിരിച്ചു നടക്കുമ്പോളാണ് അവളുടെ പേരും ക്ലാസ്സും ഒന്നും ഞാൻ ചോദിച്ചില്ല എന്ന് ഓർത്തത്.. ഇത്രയും നേരം കിട്ടിയിട്ടും അത് ചോദിക്കാതെ ഇരുന്ന ഞാൻ എന്തൊരു മണ്ടൻ ആണ്. ഗേറ്റിന് അപ്പുറം അവൾ മറയുന്നതിനു തൊട്ട് മുന്നേ ഞാൻ അവളോട് വിളിച്ചു ചോദിച്ചു
‘താൻ ഏത് ഡിപ്പാർട്മെന്റ് ആണ്?’
അവളുടെ മുഖത്തു ഒരു അത്ഭുതമോ ചമ്മലോ ഒക്കെ മിന്നി മറഞ്ഞത് പോലെ എനിക്ക് തോന്നി. മഴ കനം വച്ച് തുടങ്ങിയപ്പോൾ ഹൂഡിയുടെ തൊപ്പി തലയിൽ കയറ്റി വച്ചു മതിലിനപ്പുറം മറയുന്നയിന് മുന്നേ അവളെനിക്ക് ഉത്തരം തന്നു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?