‘നീ എവിടെ പോയിരുന്നു ഉച്ച കഴിഞ്ഞു. ക്ലാസ്സിൽ കണ്ടില്ല..’
എന്റെ ചോദ്യം കേട്ട് പെട്ടന്ന് അവൾ ഞെട്ടി എഴുന്നേറ്റു. എല്ലാവരും പോയിട്ടുണ്ടാകും എന്നാണ് അവൾ കരുതിയത്. അത് കൊണ്ട് തന്നെ എന്നെ അവിടെ പ്രതീക്ഷിച്ചു കാണില്ല. അവൾ പെട്ടന്ന് കണ്ണ് തുടയ്ക്കുന്ന പോലെ എനിക്ക് തോന്നി. ഇഷാനി കരയുക ആയിരുന്നോ…? അതിന് മാത്രം എന്താണ് സംഭവിച്ചത്.. ഞാൻ ആ ജൂനിയർ പെൺകുട്ടിയോട് ഇഷ്ടം ആണെന്ന് പറഞ്ഞതാണോ കാരണം. അതിന് കരയാൻ മാത്രം ഒക്കെ ഉണ്ടോ..? ഇവൾക്ക് അതിന് എന്നോട് അത്ര ഇഷ്ടം ഒക്കെ ഉണ്ടോ..? എനിക്ക് ഒന്നും പിടി കിട്ടിയില്ല. എനിക്ക് മറുപടി തരാതെ അവൾ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി
‘നീ ഞാൻ ചോദിച്ചത് കേട്ടില്ലേ.. എവിടെ ആയിരുന്നു..?
‘എനിക്ക് നല്ല തലവേദന ആയിരുന്നു. ഞാൻ റീഡിങ് റൂമിൽ ഉണ്ടായിരുന്നു.’
‘ഞാൻ അവിടൊക്കെ വന്നതാണല്ലോ.. നിന്നെ അവിടൊന്നും കണ്ടില്ല ‘
ഇഷാനി അതിന് മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ അവൾക്ക് മുന്നിൽ കയറി നിന്ന് അവളുടെ നെറ്റിയിൽ കൈ വച്ചു
‘ഇപ്പോളും തലവേദന ഉണ്ടോ..?
‘ഇല്ല. കുറവുണ്ട്.’
അവൾ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായി എനിക്ക് തോന്നി
‘നിനക്ക് എന്ത് പറ്റി ഒരു വല്ലായ്ക. എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ഇനി ഞാൻ എന്തെങ്കിലും പറഞ്ഞതാണോ…?
ഞാൻ കാര്യം അറിയാൻ തന്നെ അവളെ തടഞ്ഞു നിർത്തി. അവൾ ദേഷ്യത്തോടെ എന്നെ നോക്കി
‘എനിക്ക് ഒരു കുഴപ്പവുമില്ല. എന്നെ ഒന്ന് വിടുമോ..?
‘തല്ക്കാലം വിടാൻ ഉദ്ദേശിക്കുന്നില്ല.. നിന്നെ ഇത് വരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. അതെന്താ എന്ന് പറയാതെ നീ പോകില്ല..’
‘എനിക്ക് ആയിരം പ്രശ്നങ്ങൾ കാണും. അതൊക്കെ എല്ലാവരോടും പറയണം എന്ന് നിർബന്ധം ഉണ്ടോ..?
ഇഷാനി എന്റെ മുന്നിൽ പൊട്ടിത്തെറിച്ചു. അവളുടെ അങ്ങനൊരു മുഖം ഞാൻ ആദ്യമായ് കാണുന്നു. അവൾ എടുത്തടിച്ച പോലെ മറുപടി പറഞ്ഞത് എനിക്ക് വല്ലാത്ത ഇൻസൾട്ട് ആയി. പക്ഷെ എന്തോ കാര്യം മറയ്ക്കാൻ ആണ് അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നി. ഞാൻ കാര്യം അറിയാതെ ഇരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിൽ അതറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ വിചാരിച്ചു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?