റോക്കി [സാത്യകി] 2311

 

‘പറയാൻ പറ്റുന്ന ആണേൽ പറ. എന്നെ കൊണ്ട് പറ്റുന്ന ആണേൽ പരിഹരിച്ചു തരാം..’

 

‘ഇതാരെ കൊണ്ടും പരിഹരിക്കാൻ പറ്റില്ല..’

അവളെനിക്ക് പിടി തരുന്നില്ല

 

‘അത് നീ കാര്യം പറയാതെ അറിയാൻ പറ്റില്ല. നീ കാര്യം പറ. എന്താണേലും ഞാൻ പരിഹരിച്ചു തരാം. വാക്ക്..’

കാര്യം പോലും അറിയാതെ അവൾക്ക് ഞാൻ വാക്ക് കൊടുത്തു. കാര്യം പറയിക്കാതെ ഞാൻ വിടില്ല എന്നയാപ്പോൾ അവൾ വായ് തുറന്നു

 

‘ഞാൻ പഠിത്തം നിർത്തുവാ..’

 

‘പഠിത്തം നിർത്താനോ.. അതിന് ഇപ്പൊ എന്താണ് ഇതിനിടക്ക് സംഭവിച്ചത്.. ഞാൻ എന്തെങ്കിലും പറഞ്ഞോ അറിയാതെ വല്ലോം..?

 

‘ചേട്ടൻ എന്ത് പറയാൻ. ചേട്ടൻ ഒന്നും ചെയ്തില്ല. ചേട്ടന്റെ തെറ്റുമല്ല. അത്രേം അറിഞ്ഞാൽ പോരെ..’

 

‘പോരാ.. ഇവിടുന്ന് പഠിത്തം ഒറ്റ ദിവസം കൊണ്ട് നിരത്തി പോരാൻ മാത്രം തീരുമാനം എടുക്കണം എങ്കിൽ അതിനുള്ള കാരണം എന്താണെന്നും എനിക്ക് അറിയണം.’

 

എന്റെ നിർബന്ധത്തിന് വഴങ്ങി ഇഷാനി കാര്യം പറഞ്ഞു. എന്റെ അടുത്ത് നിന്നും ഇഷാനി പോയത് ബോട്ടണി ലാബിന് പിന്നിലുള്ള മരക്കൂട്ടത്തിന് ഇടയിൽ ആണ്. ഇഷാനി അവിടെ തനിച്ചിരിക്കുമ്പോളാണ് ലക്ഷ്മിയും അവളുടെ കുറച്ചു കൂട്ടുകാരികളും ആ വഴി വന്നത്. ലക്ഷ്മിയുടെ കൂട്ടുകാരികൾ അവളെക്കാൾ മുറ്റാണ്. ഇഷാനിയെ കാണുമ്പോൾ ഒക്കെ അവർ കളിയാക്കാറുണ്ട് കോണ്ടം എന്നെല്ലാം വിളിച്ചു. ഇത്തവണ അങ്ങനെ വിളിച്ചപ്പോ ഇഷാനി മാറിപ്പോയില്ല. അവൾ അവിടെ തന്നെ ഇരുന്നു. അവർ പറയുന്നത് ഒന്നും അവൾ ചെവി കൊടുത്തില്ല. ഇഷാനി മറ്റെന്തോ ചിന്തിച്ചു വിഷമത്തിൽ ആയിരുന്നു. അവർക്ക് അത് വലിയ അപമാനം ആയി തോന്നി. ലക്ഷ്മിയും കൂട്ടുകാരും അടുത്ത് വന്നു ഇഷാനിയെ കളിയാക്കാൻ തുടങ്ങി. എഴുന്നേറ്റ് പോകാൻ തുടങ്ങിയ ഇഷാനിയെ ലക്ഷ്മി ബലമായി പിടിച്ചു ഇരുത്തി. ഇരുത്തുന്നതിന് ഇടയിൽ ഇഷാനി താഴെ വീണു. ലക്ഷ്മിയും കൂട്ടുകാരും അത് കണ്ടു ചിരിച്ചു. അവരുടെ ചിരികൾക്ക് ഇടയിലാണ് ഒരു വലിയ കുര എല്ലാവരും കേട്ടത്. നൂനു ആയിരുന്നു അത്. ഇഷാനിയെ പണ്ട് എന്റെ അടുത്തേക്ക് ഓടിച്ചു കൊണ്ട് വന്ന ഇഷാനി മിക്കപ്പോഴും ബിസ്കറ്റ് ഒക്കെ വാങ്ങി അവളുടെ പോലെ നോക്കുന്ന കോളേജിൽ അലഞ്ഞു തിരിഞ്ഞു നടക്കാറുള്ള നായ. സാധാരണ കോളേജിലെ നായകൾ എല്ലാം ശാന്തസ്വഭാവമാണ്. പരസ്പരം കുരയ്ക്കും എന്നല്ലാതെ സ്റ്റുഡന്റ്സിന് നേരെ അവർ കുരയ്ക്കാറില്ല. ഇതാദ്യമായ് ഒരു നായ വിദ്യാർത്ഥിനികൾക്ക് നേര് കുരയ്ക്കുന്നു. നൂനുവിന്റെ കുര ഗൗനിക്കാതെ ലക്ഷ്മി വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ച ഇഷാനിയെ തള്ളി വീണ്ടും താഴെ ഇട്ടു. ഇത്തവണ നൂനു കുരച്ചു കൊണ്ട് ലക്ഷ്മിയുടെ മേലെ ചാടി വീണു. ലക്ഷ്മിയുടെ കൂട്ടുകാരികൾ ഇത് കണ്ടു ഓടി മാറി. നൂനു ലക്ഷ്മിയേ കടിക്കാൻ എന്നോണം വന്നെങ്കിലും അവളുടെ ഡ്രെസ്സിൽ കടിച്ചു വലിക്കുക മാത്രമാണ് ചെയ്തത്. ലക്ഷ്മി പേടിച്ചു നിലവിളിക്കാൻ തുടങ്ങി. ആളുകൾ ഓടി കൂടുന്നതിന് മുമ്പ് ഇഷാനി നൂനുവിനെ ലക്ഷ്മിയിൽ നിന്നും എടുത്തു മാറ്റി. അടുത്തുള്ള മൂന്നാല് ആൺകുട്ടികൾ ഓടി വന്നു കല്ല് എറിഞ്ഞപ്പോൾ നൂനു പെട്ടന്ന് അവിടെ നിന്നും ഓടി മറഞ്ഞു. ഓടി വന്നവർ ലക്ഷ്മിക്ക് കടി കിട്ടിയോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. ഡ്രസ്സ്‌ ചെറുതായ് പിഞ്ഞിയത് മാറ്റിയാൽ ലക്ഷ്മിക്ക് വേറെ കുഴപ്പം ഒന്നും പറ്റിയിട്ടില്ല. പക്ഷെ അവളുടെ ഈഗോ വല്ലാതെ ഹേർട്ട് ആയി. എല്ലാവരുടെയും മുന്നിൽ പെട്ടന്ന് അവൾ ചെറുതായ പോലെ ഒരു തോന്നൽ. പ്രത്യേകിച്ച് ഇഷാനിയുടെ മുന്നിൽ. അവൾ തന്നെ കടിച്ച നായയെ പേര് എടുത്തു വിളിച്ചു എടുത്തു മാറ്റിയത് ലക്ഷ്മി ശ്രദ്ധിച്ചിരുന്നു. അവൾക്ക് ഇവിടെ വളരെ പ്രിയപ്പെട്ട നായ ആണിത്. ലക്ഷ്മി ഷോണിനോടും കൂട്ടുകാരോടും തന്നെ ആക്രമിച്ച നായയെ പറ്റി പറഞ്ഞു. അതിന് പേ കാണുമെന്ന് പറഞ്ഞു അവരെല്ലാം അതിനെ തപ്പി ഇറങ്ങി എങ്കിലും കണ്ടു കിട്ടിയില്ല. പലരും അവസാനം ആ നായയെ കണ്ടത് ഇഷാനിയുടെ അടുത്താണ്. അവൾക്കറിയാം അതെവിടെ ഉണ്ടന്ന്. ഈ കാര്യം ചോദിച്ചു രണ്ടാമതും ലക്ഷ്മിയും കൂട്ടുകാരും ഇഷാനിയുടെ അടുത്ത് എത്തി. തനിക്കതറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ഇഷാനി ശ്രമിച്ചെങ്കിലും ലക്ഷ്മി വിട്ടില്ല. ഇഷാനി ആ നായയെ മാറ്റിയതാണെന്ന് ലക്ഷ്മിക്ക് മനസിലായി. ചോദ്യം പറച്ചിലിന്റെ ഭാവം മാറി. തല്ലും ഭീഷണിയും ഇഷാനിയോട് ഏൽക്കുന്നില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. ലക്ഷ്മിയുടെ നിർദ്ദേശം അനുസരിച്ചു കൂട്ടുകാരികൾ ഇഷാനിയെ വട്ടം പിടിച്ചു. ലാബിന് അടുത്തുള്ള ഒഴിഞ്ഞ മുറിയിലേക്ക് അവളെ അവർ തള്ളി കൊണ്ട് പോയി. കൂട്ടുകാരികൾ ശക്തിയിൽ ഇഷാനിയുടെ കൈകളെ ബന്ധിച്ചപ്പോൾ ലക്ഷ്മി ഒരിക്കലും ചെയ്യരുതാത്ത നെറിവ് കെട്ട ഒരു കാര്യം ചെയ്തു. ഇഷാനിയുടെ വസ്ത്രം ബലമായി ഊരാൻ ശ്രമിച്ചു. ഇഷാനി അവളുടെ മാക്സിമം കുതറി നിൽക്കുന്നത് കൊണ്ട് ലക്ഷ്മി അവളുടെ ഡ്രസ്സ്‌ മുകളിലേക്ക് ഉയർത്തി. ക്യാമറ മിന്നുന്ന ശബ്ദം ആണ് പിന്നീട് ഇഷാനിക്ക് ഓർമ ഉള്ളത്. അവരുടെ കൂട്ടച്ചിരിയും…

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *