അവിടെ വരെ എത്തിയപ്പോൾ ഇഷാനിയുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി.. എനിക്കും അവളെക്കൊണ്ട് കൂടുതൽ പറയിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നി.
‘എന്നോട് ഇനി ഇങ്ങോട്ട് വരരുത് എന്നാണ് അവർ പറഞ്ഞത്.. ഞാൻ ഇനി കോളേജിൽ വന്നാൽ ആ ഫോട്ടോ ഇവിടെല്ലാം ഒട്ടിക്കുമെന്ന് അവൾ പറഞ്ഞു..’
ഇഷാനി ഒരു വിങ്ങലിന്റെ അറ്റത്തു എത്തിയിരുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.
‘നീ വിഷമിക്കാതെ.. നമുക്ക് പരിഹാരം ഉണ്ടാക്കാം..’
‘ഒരു പരിഹാരവും ഇല്ല ചേട്ടാ. കംപ്ലയിന്റ് ചെയ്താലും ഫോട്ടോ പുറത്ത് വിടുമെന്നാ പറഞ്ഞത്.. അവൾ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. ഇനി ഒരു വഴിയും ഇല്ല..’
‘നീ ഇങ്ങനെ ഡൌൺ ആകാതെ.. നമുക്ക് നോക്കാം.. ഞാൻ ഇല്ലേ..’
‘ഞാൻ പോകുവാ.. ‘
അവൾ ദയനീയമായ ഒരു സ്വരത്തിൽ എന്നോട് പറഞ്ഞു
‘നീ പോകുന്നില്ല എങ്ങും. ഞാൻ അവളോട് സംസാരിക്കും. നിന്റെ ഫോട്ടോയും ഡിലീറ്റ് ആക്കിപ്പിക്കും. എന്റെ വാക്കാണ്. എന്നെ വിശ്വാസം ഇല്ലേ..?
അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വലിയൊരു വാക്കാണ് കൊടുക്കേണ്ടി വന്നത്. ഞാൻ പറഞ്ഞാൽ ലക്ഷ്മി കേൾക്കും എന്ന് എനിക്ക് ഒരുറപ്പും ഇല്ലായിരുന്നു. അവൾ ഇത്രയും ചെറ്റത്തരം കാണിക്കും എന്ന് ഞാൻ ഓർത്തില്ല. ഇഷാനിയെ ഒരു വിധം ആശ്വസിപ്പിച്ചു കോളേജിന്റെ ഗേറ്റ്നടുത്തു കൊണ്ട് വന്നപ്പോളാണ് ലക്ഷ്മി കാർ എടുത്തു പോകുന്നത് ഞാൻ കണ്ടത്. ഒറ്റക്കാണ് കൃഷ്ണ കൂടെ ഇല്ല. ഇഷാനിയെ ഒരു ഓരത്ത് നിർത്തി ഞാൻ ലക്ഷ്മിയുടെ കാറിന് വട്ടം നിന്നു. ഞാനൊരു സൗഹൃദസംഭാഷണത്തിനാണെന്ന് കരുതി ലക്ഷ്മി കാർ സ്ലോ ചെയ്തു എന്റെ അടുത്ത് കൊണ്ട് നിർത്തി
‘എന്താണ് ലിഫ്റ്റ് വേണോ..?
‘അല്ല. എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. ഒന്ന് ഇറങ്ങി വരുമോ?
ലക്ഷ്മി ഇറങ്ങി വന്നേനെ. പക്ഷെ അതിനും മുമ്പേ ഇഷാനി ദൂരെ മാറി നിൽക്കുന്നത് അവൾ കണ്ടു. ഞാൻ എന്ത് വിഷയം ആണ് സംസാരിക്കാൻ പോകുന്നത് എന്ന് അവൾ ഊഹിച്ചു.
‘എനിക്കിപ്പോ തീരെ സമയം ഇല്ലല്ലോ. നമുക്ക് നാളെ സംസാരിക്കാം..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?