‘ഞാൻ കൃഷ്ണ വഴി ഒന്ന് സംസാരിപ്പിച്ചു നോക്കാം.. ചിലപ്പോൾ…’
‘ചേട്ടാ ഒന്നും നടക്കില്ല. ആര് പറഞ്ഞാലും ഇവൾ കേൾക്കില്ല. എന്റെ കാര്യത്തിന് വേണ്ടി ഇനി ആരുടെയും കാൽ ചേട്ടൻ പിടിക്കേണ്ട..’
‘നീ ഇങ്ങനെ തളരാതെ. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ. ഇത് ഞാൻ സോൾവ് ആക്കും..’
‘എങ്ങനെ.. ചേട്ടനോട് ഞാൻ എല്ലാം വിശദമായി പറഞ്ഞത് അല്ലെ..’
‘എങ്ങനെ എന്ന് നീ അറിയണ്ട. നീ നാളെ കോളേജിൽ വരും. അതിനുള്ളത് ഞാൻ ചെയ്തോളാം..’
ആ ഒറ്റ വാക്കിന്റെ ഉറപ്പിന്മേൽ ഇഷാനി ചെറിയൊരു സമാധാനത്തോടെ വീട്ടിലേക്ക് പോയി. അർജുൻ ചേട്ടൻ ഏത് വിധേനയും കാര്യം നടത്തുമെന്നാണ് പറഞ്ഞത്. പക്ഷെ എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും ഇഷാനിക്ക് മനസിലായില്ല. അന്നത്തെ രാത്രി അവൾ ഉറങ്ങിയില്ല. വല്ലാതെ മനസ്സ് പെരുത്ത് കയറുമ്പോൾ അവൾ അർജുനെ വിളിച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പലതവണ വിളിച്ചിട്ടും അത് തന്നെ പറയുന്നു. രാഹുലിനെയും ആഷിക്കിനെയും വിളിച്ചു നോക്കിയിട്ടും അവർക്ക് അർജുൻ ചേട്ടന്റെ വിവരം ഒന്നും ഇല്ലായിരുന്നു. ആ രാത്രി ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആയി മാറുന്നതായി ഇഷാനിക്ക് തോന്നി. വെളുപ്പിന് അതിരാവിലെ ഇഷാനിയുടെ കണ്ണുകളിൽ ചെറുതായ് ഉറക്കം വരാൻ തുടങ്ങിയ സമയത്തു അർജുന്റെ കോൾ വന്നു. പറഞ്ഞത് മുഴുവൻ ക്ലിയർ ആയില്ല എങ്കിലും കോളേജിൽ വരണം എന്ന് അർജുൻ പറഞ്ഞത് ഇഷാനിക്ക് മനസിലായി. അർജുൻ ചേട്ടൻ ഈ പ്രശ്നം ശരിക്കും സോൾവ് ആക്കിയോ..? ലക്ഷ്മിയെ കൊണ്ട് ഈ കാര്യം കൺവീൻസ് ആക്കിയോ..? അപ്പോളും ഒരു നൂറ് ചോദ്യങ്ങൾ ഇഷാനിയുടെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നു. എന്തായാലും അർജുൻ പറഞ്ഞത് പോലെ കോളേജിൽ പോകാൻ തന്നെ ഇഷാനി തീരുമാനിച്ചു
എന്നാൽ കോളേജിൽ ചെന്നു കഴിഞ്ഞപ്പോളാണ് ഇഷാനി ചതി മനസിലാക്കിയത്. അർജുൻ ചേട്ടൻ വന്നിട്ടില്ല. വിളിച്ചിട്ട് ഒട്ട് ഫോൺ അറ്റൻഡ് ചെയ്യുന്നുമില്ല. ആദ്യമൊക്കെ സങ്കടവും പേടിയും ആയിരുന്നു ഇഷാനിക്ക്. ഒടുവിൽ അത് ദേഷ്യം ആയി. അന്ന് സ്ട്രൈക്ക് ന് തന്നെ ഒരുപാട് വട്ടം വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിന്റെ പ്രതികാരം ആണോ ഇത്. എന്ത് തന്നെ ആയാലും ഈ വഞ്ചന ഇഷാനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. സഹായിച്ചില്ലെങ്കിലും പ്രശ്നം ഇല്ലായിരുന്നു. സഹായിക്കാം എന്ന് പറഞ്ഞു നിർബന്ധിച്ചു ആശ തന്നിട്ട് ഒടുവിൽ ഒന്നും ഇല്ലെന്നാണോ..? ഒരു പീരീഡ് കഴിഞ്ഞു രണ്ട് കഴിഞ്ഞു ഒടുവിൽ ലഞ്ച് ബ്രേക്ക് ആയിട്ടും അർജുനുമില്ല.. കോളിന് ഉത്തരവുമില്ല..
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?