ഇഷാനി പിന്നെ ഒറ്റ വഴിയേ കണ്ടുള്ളു. ലക്ഷ്മിയുടെ കണ്ണ് വെട്ടിച്ചു പുറത്ത് കടക്കുക.. താൻ വന്നത് അവൾ കണ്ടാലാണ് പ്രശ്നം.. ഞാൻ ക്ലാസ്സിൽ ഉണ്ടായിരുന്നു എന്ന് കൃഷ്ണ പറഞ്ഞു കൊടുക്കുമോ..? ആ പേടി ഇഷാനിയുടെ ഉള്ളിൽ നല്ലത് പോലെ ഉണ്ടായിരുന്നു. അതിനെ ദൈവത്തിന്റെ കയ്യിൽ വിട്ട് കൊടുത്തു ഇഷാനി ഗ്രൗണ്ട് നടുത്തുള്ള വഴി പുറത്തേക്ക് പോകാൻ തുടങ്ങി. ലക്ഷ്മി ഒക്കെ ഈ സമയം കാന്റീൻ ഭാഗത്തു ആയിരിക്കും. ഹൂഡി തലവഴി കയറ്റി മുഖം ആർക്കും കൊടുക്കാതെ ഇഷാനി തലകുനിച്ചു ധൃതിയിൽ നടന്നു.
‘ഡീ…!
ഇഷാനിയുടെ സകലനാടീബന്ധങ്ങളും തകരുന്ന കണക്കിന് ഒരു വിളി പിന്നിൽ നിന്നും വന്നു. ലക്ഷ്മി..!! അവൾ തന്നെ കണ്ടിരിക്കുന്നു… ഇഷാനി തിരിഞ്ഞു നോക്കാൻ തന്നെ ഭയപ്പെട്ടു
‘ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കൊരു കൂസലും ഇല്ല അല്ലെ..? വരരുത് എന്ന് പറഞ്ഞപ്പോ ദേ പിന്നെയും തള്ളി കേറി വരുന്നു..’
ലക്ഷ്മിക്ക് സത്യത്തിൽ അത്ഭുതം ആയിരുന്നു. ഇന്നലത്തെ പേടിപ്പിക്കലിൽ ഇവൾ എന്തായാലും വീഴും എന്നാണ് ലക്ഷ്മി കരുതിയിരുന്നത്.
‘ചേച്ചി ഞാൻ… ഞാൻ മനഃപൂർവം അല്ല.. റ്റി സി വാങ്ങാൻ… ‘
പെട്ടന്ന് എന്തോ കള്ളത്തരം മനസിൽ തോന്നിയത് വളരെ മോശമായി ഇഷാനി അവതരിപ്പിച്ചു
‘നിന്നോട് ഞാൻ എന്താണ് പറഞ്ഞത്. നാളെ തൊട്ട് ഇങ്ങോട്ട് വരരുത് എന്ന്. അപ്പൊ എന്തെങ്കിലും കാര്യത്തിന് വരണം എന്നുണ്ടേൽ നീ എന്നോട് പറയണമല്ലോ… ആണോ..?
‘അതേ ചേച്ചി…. ഞാൻ… സോറി..’
ഇഷാനി വാക്കുകൾ നാവിൽ വരാതെ നിന്ന നിൽപ്പിൽ ഉരുകുകയായിരുന്നു.
‘അതൊ നിന്റെ മറ്റവന്റെ ബലത്തിൽ വന്നതാണോ.. അവൻ പറഞ്ഞോ നാളെ വന്നാൽ ലക്ഷ്മി ഒരു ചുക്കും ചെയ്യില്ലെന്ന്.. പറഞ്ഞോടി നിന്റെ റോക്കി… എടീ പറഞ്ഞോന്നു…?
‘ഇല്ല… ‘
ഇഷാനി വാക്കുകളും ഊർജവും ജീവനും ഒക്കെ ചോർന്നു ഒരു ശവം കണക്കിന് ലക്ഷ്മിയുടെ മുന്നിൽ നിൽക്കുകയായിരുന്നു.
‘അവൻ പറയും. എനിക്കറിയാം. രണ്ടിനെയും ഞാൻ കാണിച്ചു തരാം.. നിന്റെ ഫോട്ടോ ഇനി പോസ്റ്റർ അല്ല കോളേജ് ഗേറ്റിൽ ഞാൻ ബാനർ അടിച്ചു വയ്ക്കും..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?