‘ഞാൻ ചേട്ടന്റെ ക്ലാസ്സിൽ തന്നെ ഉള്ളതാണ് ‘
ഒരു നിമിഷം എന്റെ മനസ് മൊത്തം കിളി പാറി. ഞാൻ ഇവിടെ വന്നിട്ട് രണ്ട് ആഴ്ച എങ്കിലും ആയി. എന്നിട്ടും ഇത് പോലൊരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ടെന്ന് ഞാൻ കണ്ടില്ല എന്ന് പറഞ്ഞാൽ..? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കയ്യിലിരുന്ന നായ്ക്കുട്ടിയെ മഴ നനയാതെ അടുത്തുള്ള വരാന്തയിൽ ഇറക്കി വിട്ടിട്ട് ഞാൻ പടവുകൾ ഇറങ്ങി ഗ്രൗണ്ടിലൂടെ നടന്നു. സൂചി മുന പോലെ മഴത്തുള്ളികൾ മേലെ നിന്നും വീഴാൻ തുടങ്ങിയിരുന്നു. എന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചായത് കൊണ്ട് മഴ ദേഹത്ത് പതിക്കുന്നത് പോലും ഞാൻ മറന്നു
മഴ കനത്തെങ്കിലും ഗ്രൗണ്ടിൽ ഫുട്ബോൾ കളി ആവേശം കുറയാതെ തന്നെ മുന്നോട്ടു പോയിരുന്നു. മിക്ക ദിവസവും ഫുട്ബോൾ പ്രാക്ടീസ് ഉണ്ടാകും. രാഹുൽ എല്ലാ ദിവസവും പ്രാക്ടീസ് ന് നിക്കും. ചിലപ്പോളൊക്കെ ഞാനും കളി കണ്ടോണ്ട് ഇരിക്കും. മഴയുടെ വാശിക്ക് മുന്നിൽ തോൽവി സമ്മതിച്ചത് കൊണ്ടാണോ കുറച്ചു നേരം കൊണ്ട് തന്നെ കളി നിർത്തി എല്ലാവരും തിരിച്ചു കയറി. ടവൽ ഇല്ലാഞ്ഞിട്ട് ഇട്ട ഷർട്ട് കൊണ്ട് തല തോർത്തുക ആയിരുന്നു രാഹുൽ. ഞാൻ പതിവില്ലാതെ ചിന്തമഗ്നനായി ഇരിക്കുന്നത് കണ്ട് രാഹുൽ കാര്യം തിരക്കി
‘ഞാനിപ്പോ ഒരു കൊച്ചിനെ പരിചയപ്പെട്ടെടാ..’
‘അതാണോ നീ പകൽസ്വപ്നം കണ്ട് ഇരുന്നത്. ആട്ടെ കൊച്ചു കാണാൻ എങ്ങനാ?
‘അത് ഞാൻ മുഖം കണ്ടില്ലെടാ ‘ പക്ഷെ കണ്ണ് കൊള്ളാം ‘
‘മുഖം കണ്ടില്ലെന്നോ. അതെന്താ നീ വല്ല പർദ്ദ ഇട്ടവളെ ആണോ പരിചയപ്പെട്ടത്? അവളുടെ പേരെന്താ?
‘പേര് ഞാൻ ചോദിക്കാൻ വിട്ട് പോയെടാ ‘ ഞാൻ നിരാശയോടെ പറഞ്ഞു
‘മുഖവും കണ്ടില്ല പേരും ചോദിച്ചില്ല. പക്ഷെ പരിചയപ്പെട്ടു. എന്ത് വധൂരി ആട നീ ‘
അവന്റെ കളിയാക്കൽ ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു
‘എടാ ഒരു ട്വിസ്റ്റ് ഉണ്ട്. അവൾ പറഞ്ഞത് അവൾ എന്റെ ക്ലാസ്സിൽ പഠിക്കുന്നു എന്നാണ്. എന്നിട്ട് ഞാൻ ഇത് വരെ അവളെ കണ്ടിട്ടില്ല ‘
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?