‘നമ്മുടെ ക്ലാസ്സിൽ പഠിക്കുന്നതോ? എന്നിട്ട് നീ ഇത് വരെ കണ്ടിട്ടില്ലേ. അതാരാണാവോ?
അവളുടെ അപ്പീറൻസ് ഞാൻ അവന് പറഞ്ഞു കൊടുത്തു
‘അവൾ കാണാൻ വെളുത്തിട്ട് ആണ്. മെലിഞ്ഞാണ് കാണാൻ. ഒരു ബ്ലാക്ക് ഹൂഡി ആണ് ഇന്ന് ഇട്ടത്. എന്റെ തോളിന്റെ മേലെ ഒക്കെ ഹൈറ്റ് കാണും. ആ.. പിന്നെ മുടി തോൾ വരെ ഉള്ളു ‘
എന്റെ സൂചനകൾ ഒക്കെ കേട്ട് ഒരു നിമിഷം ആലോചിച്ച ശേഷം രാഹുൽ കുറച്ചു സംശയത്തോടെ എന്നോട് പറഞ്ഞു
‘ഇഷാനി ആയിരിക്കുമോ? അവളുടെ കാര്യമാണോ നീയീ പറയുന്നത്?
‘ആരാ ഇഷാനി?
‘എടാ അവൾ നമ്മുടെ ക്ലാസ്സിൽ പഠിക്കുന്നത് ആണ്. സൈലന്റ് ആണ്. അതോണ്ട് നിന്റെ കണ്ണിൽ പെടാഞ്ഞത് ആണ്. നീ കണ്ട പെണ്ണ് മാസ്ക് വച്ചിട്ടുണ്ടോ?
‘ആ ഉണ്ട് മാസ്ക് ഉണ്ടായിരുന്നു.’
ഞാൻ ആവേശത്തിൽ കയറി പറഞ്ഞു. അപ്പൊ അതാണ് ആൾ. ഇഷാനി. കൊള്ളാം നല്ല പേര്.
‘കോണ്ടം!!’
അവൻ ഒരു പൊട്ടിച്ചിരിയോടെ എന്നെ നോക്കി
‘അവളുടെ കാര്യം ആണോ നീ ഇത്രയും ബിൽഡപ്പ് കൊടുത്തു പറഞ്ഞത്.’
അത്രയും നേരം എന്നെ ശ്രദ്ധിച്ചിരുന്ന അവൻ എണീറ്റ് ജേഴ്സി ഊരി ഷർട്ടും പാന്റും ഇടാൻ തുടങ്ങി
‘കോണ്ടമോ, അതെന്താ അവളെ അങ്ങനെ വിളിക്കുന്നെ?
‘അതവളുടെ ചെല്ലപ്പേര് ആണ്. അതൊക്കെ വലിയ സ്റ്റോറി ആണ് ‘
എനിക്കെന്തോ ആ കഥ കേൾക്കണം എന്നും കേൾക്കണ്ട എന്നും തോന്നി. അവൻ അത് പറയുമെന്ന് കരുതി ഇരുന്നപ്പോ പിന്നീട് അവൻ ഇഷാനിയെ പറ്റി ഉള്ള സംസാരം നിർത്തി. കളിയെ പറ്റിയും കോളേജിലെ എനിക്ക് ആ സമയത്തു കേൾക്കാൻ താല്പര്യം ഇല്ലാത്ത പല നൂറായിരം കാര്യങ്ങളെക്കുറിച്ചും പറഞ്ഞോണ്ട് ഇരുന്നു അവന്റെ സംസാരം അവളിലേക്ക് വരുന്നില്ല എന്ന് കണ്ട് ഞാൻ തന്നെ വീണ്ടും അവളുടെ കാര്യം എടുത്തിട്ട്.
‘അവളെങ്ങാനാ വളയുമോ?
ഞാൻ എന്റെ സ്‌ഥിരം വളക്കൽ ചോദ്യം തന്നെ ഇവിടെയും ഇട്ടു. കൊള്ളാവുന്ന ഏത് പെണ്ണിനെ കണ്ടാലും ഞാനിങ്ങനെ അവനോട് ചോദിക്കും. വെറുതെ ഒരു തമാശ എന്ന നിലക്ക് ചോദിക്കുന്നതാണ് അതൊക്കെ. അവരുടെ ആരുടെയും പുറകെ നടക്കാൻ എനിക്ക് താല്പര്യമില്ല.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?