എന്റെ ചോദ്യം ആ അർഥത്തിൽ എടുത്തു അവന് മറുപടി തന്നു
‘അതൊക്കെ പെട്ടന്ന് വളയും. നീ ഇന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ നാളെ അവൾ തിരിച്ചു ഇഷ്ടം ആണെന്ന് പറയും ‘
ഞാൻ ചോദിച്ചതിന് അവൻ പോസറ്റീവ് ആയാണ് മറുപടി നൽകിയത് എങ്കിലും അതിലെ നെഗറ്റീവ് എനിക്ക് വല്ലായ്മ ഉണ്ടാക്കി. ഞാൻ നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല
‘ഞാൻ എന്തായാലും അതിനെ ഒന്ന് ട്രൈ ചെയ്യാൻ പോകുവാ ‘
എന്റെ മറുപടിയിലെ സൂചന മനസിലാക്കി അവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
‘നീ സീരിയസ് ആയിട്ടാണോ ഇത്രയും നേരം പറഞ്ഞത്. അവളോട് എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞാൽ നിന്റെ തല ഞാൻ പൊളിക്കും. വേറെ എത്ര നല്ല പിള്ളേർ ഉണ്ട്.’
എന്റെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു. പക്ഷെ അവൻ നിർത്തിയില്ല.
‘നമുക്ക് കൃഷ്ണയേ നോക്കാം. അല്ലേൽ വേണ്ട ലക്ഷ്മിയേ തന്നെ നോക്കി കളയാം. അതൊക്കെ നിനക്ക് സെറ്റ് ആണ്. ഇവളെ ഒക്കെ നോക്കിയാൽ കോളേജിൽ നിനക്ക് പട്ടി വില ആയിരിക്കും ‘
അവനോട് എന്ത് തിരിച്ചു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എന്നേക്കാൾ നന്നായി ഈ കോളേജിൽ ഉള്ളവരെ അവനാണ് അറിയാവുന്നത്. ചിലപ്പോൾ അവൻ പറയുന്നത് ശരി ആയിരിക്കും. പക്ഷെ അവൻ പറയാതെ പറഞ്ഞ ആ കാര്യങ്ങൾ ഒന്നും അവളുമായി എനിക്കൊട്ടും മാച്ച് ആകുന്നില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ എനിക്കവളൊരു പാവം പാവം കുട്ടിയായാണ് തോന്നിയത്. കോളേജ് വിട്ട് റൂമിൽ വന്നിട്ടും ഞാൻ അവളെ പറ്റി തന്നെ ചിന്തിച്ചോണ്ട് ഇരുന്ന്. എന്തിനെന്നറിയില്ല ഉറങ്ങാൻ കിടക്കുമ്പോ വരെ അവളുടെ മുഖം ആണ് മനസിൽ വരുന്നത്. കണ്ട നിമിഷം തൊട്ട് അവളെന്റെ മനസിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു. ചില അട്ട്രാക്ഷൻ ഒക്കെ ഇങ്ങനെ ആണ്. ഒന്നോ രണ്ടോ ദിവസം ഇതേ പോലെ നമ്മുടെ മനസിനെ കീഴ്പ്പെടുത്തികൊണ്ടിരിക്കും. പക്ഷെ പതിയെ അത് മാഞ്ഞു പൊക്കോളും. ഇതും അങ്ങനെ മാഞ്ഞു പോകുമെന്ന് മനസിനെ സമാധാനിപ്പിച്ചു ഞാൻ ഉറങ്ങാനായി കണ്ണിറുക്കി അടച്ചു കിടന്നു
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?