അവൾ പറഞ്ഞ വഴി വച്ചു ഞാൻ ഡിപ്പാർട്മെന്റും എന്റെ ക്ലാസും കണ്ട് പിടിച്ചു. ബെല്ല് അടിച്ചിരുന്നെങ്കിലും ടീച്ചർ ക്ലാസ്സിൽ എത്തിയിരുന്നില്ല. ക്ലാസ്സിന് മുന്നിൽ കുറച്ചു ആൺകുട്ടികളും പെൺകുട്ടികളും കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ക്ലാസ്സിൽ പുതുതായി ചേരാൻ വന്നതാണെന്ന് അവർക്ക് ആദ്യം പിടികിട്ടിയില്ല.
അവരിൽ നിന്ന് വെളുത്തു സുമുഖൻ ആയ ഒരു പയ്യൻ എന്നെ വന്നു പരിചയപ്പെട്ടു. ഗോകുൽ എന്ന് അവൻ സ്വയം പരിചയപ്പെടുത്തി. എന്റെ പേര് അർജുൻ എന്നാണെന്നും ഞാൻ മുമ്പ് പഠിച്ചത് ചെന്നൈലാണെന്നും രണ്ടാം വർഷം ഇനി ഇവിടെ ആണ് തുടരാൻ പോകുന്നത് എന്നും അവൻ പെട്ടന്ന് തന്നെ ചോദിച്ചറിഞ്ഞു. ചെന്നൈ പഠനം അവസാനിപ്പിക്കാൻ ഉള്ള കാരണം ചോദിച്ചു അറിയുന്നതിന് മുമ്പ് ടീച്ചർ വന്നത് കൊണ്ട് ഞങ്ങൾ എല്ലാം ക്ലാസ്സിൽ കയറി. മുന്നിൽ ഇരിക്കുന്നത് പണ്ട് തൊട്ടേ അലർജി ആയത് കൊണ്ട് കുറച്ചു പിന്നിലായാണ് ഞാൻ ഇരുന്നത്.
ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ മിസ്സ് പുതിയ ആളെന്ന നിലയിൽ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. പത്തിരുപത്താറ് വയസുള്ള ഞാൻ എന്തിനാണ് ഇപ്പൊ ഇവിടെ രണ്ടാം വർഷത്തിൽ വന്നു ജോയിൻ ചെയ്യുന്നതെന്ന ന്യായമായ സംശയം ഉള്ളത് കൊണ്ട് തന്നെ ആവണം മിസ്സ് അധികം അടുപ്പം കാണിച്ചില്ല എന്നോട്.
ക്ലാസ്സ് തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോ വാതിൽക്കൽ ഒരുത്തൻ ഓടി കിതച്ചു വന്നു
‘എന്താ താമസിച്ചത്?’
‘ബൈക്ക് ഇടക്ക് വച്ചു പഞ്ചർ ആയിപ്പോയി മിസ്സേ ‘
അവൻ മറുപടി പറഞ്ഞു
‘അതിന് നീ ബസിനല്ലേ വരുന്നത്’
ഏതോ ഒരുത്തൻ ഇടയിൽ നിന്നൊരു കൌണ്ടർ അടിച്ചു. ക്ലാസ്സിൽ ഒരു ചെറിയ ചിരി പടർന്നു. മിസ്സിനും ചിരി മറച്ചു പിടിക്കാൻ പറ്റിയില്ല
‘കൂട്ടുകാരന്റെ ബൈക്കിലാണ് മിസ്സ് വന്നെ ‘
അവൻ ഒരു ജാള്യത കലർന്ന ചിരിയിൽ മറുപടി കൊടുത്തു
‘ശരി ശരി. സ്‌ഥിരം താമസിച്ചു വന്നാൽ ഞാൻ അറ്റൻഡൻസ് തരില്ല കേട്ടോ.’
മിസ്സിന്റെ വാണിങ് കേട്ട് തലകുലുക്കി അവൻ വന്നിരുന്നത് എന്റെ അടുത്താണ്. എന്നെ കണ്ടിട്ട് പെട്ടന്ന് കാര്യം മനസികാതെ അവൻ ഒന്ന് അമ്പരന്നു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?