എന്തായാലും എന്റെ പ്ലാനിങ് പോലെ തന്നെ ഞങ്ങളെ തപ്പി ഷോണും ഗ്യാങ്ങും ടോയ്‌ലെറ്റിൽ കയറി. അടി പൊട്ടുമെന്ന് മനസിലായപ്പോ പതിയെ ഓരോരുത്തർ ആയി അവിടെ നിന്നും മാറാൻ തുടങ്ങി. ഷോൺ ആയിരുന്നു മുന്നിൽ നിന്നത്. അവന്റെ തൊട്ട് പിന്നിൽ അടി വാങ്ങിയ അലക്സ്. അവന്റെ പിറകിൽ ഫൈസി അങ്ങനെ.. മുഖമുഖം വന്നു നിന്നപ്പോ ഈ കോളേജിലെ ഡോണിനോട് എന്തെങ്കിലും രണ്ട് പഞ്ച് പറയണം എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ രാഹുൽ അത് കുളമാക്കി. ഞങ്ങൾ തമ്മിൽ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ ഇടക്ക് കയറി വിഷയം ഒതുക്കാൻ നോക്കി. അടിക്കാൻ തന്നെ കച്ച കെട്ടിയ ഷോണിന്റെ ആദ്യ അടി എനിക്ക് വേണ്ടി എന്റെ കൂട്ടുകാരൻ തെണ്ടി ഏറ്റുവാങ്ങി. കൂട്ടത്തിൽ പ്രശ്നം ഒതുക്കി തീർക്കാൻ കഴച്ചു നിന്നവന് തന്നെ അടി കിട്ടിയ സ്‌ഥിതിക്ക് പിന്നെ ചോദ്യവും പറച്ചിലിന്റെയും ഒക്കെ ആവശ്യം ഉണ്ടായിരുന്നില്ല. അലക്സിനു കൊടുത്തതിന്റെ ബാക്കി കൈ ചുരുട്ടി ഷോണിന്റെ മുഖം നോക്കി ഒന്ന് പെരുക്കി. എന്നിട്ട് പിന്നിലേക്ക് ഒരു ചുവട് ഇറങ്ങി ആഞ്ഞൊരു ചവിട്ട് ഫൈസിയുടെ നെഞ്ചിൽ ചവിട്ടി. നല്ലൊരു ഊക്കൻ ചവിട്ടായിരുന്നു. അതിന്റെ ആയത്തിൽ അവനും അവന്റെ പിറകിൽ ഉള്ളവരും മലർന്നടിച്ചു വീണു. ആ തക്കത്തിൽ എനിക്ക് നല്ലത് പോലെ അലക്സിനെ ഒന്നൂടെ പെരുമാറാൻ കിട്ടി. അതിനിടയിൽ കിട്ടിയ അവന്റെ രണ്ടടികൾക്ക് ഞാൻ മൈര് വില പോലും കൊടുത്തില്ല. അവന്റെ കഴുത്തു എന്റെ കൈകൾക്ക് ഇടയിൽ മുറുക്കി കുനിച്ചു നിർത്തി നടുവിന് കൈമുട്ട് ചേർത്ത് ഭേഷായി കൊടുത്തു. അതിനിടയിൽ ചവിട്ടിൽ മലർന്ന് വീണവർ ചാടി പിരണ്ടു എണീറ്റ് വീണ്ടും എന്റെയടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ എനിക്കും നല്ലത് പോലെ കിട്ടുന്നുണ്ടായിരുന്നു. പക്ഷെ നില ഉറപ്പിച്ചു ഞാൻ നിന്നടിക്കുന്നത് കൊണ്ട് അവരുടെ ആത്മവിശ്വാസം കുറയുന്നത് എനിക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. അവർ ഏകദേശം പിന്മാറുന്നതിന്റെ വക്കിൽ എത്തിയപ്പോളാണ് അവരെ വകഞ്ഞു മാറ്റി ഫൈസി എന്റെ മുന്നിലേക്ക് വന്നത്. ഞാൻ കൊടുത്ത ചവിട്ട് വച്ചു അത്രയും ആവേശം അവൻ കാണിക്കേണ്ടതല്ല. കൈക്ക് നല്ല വേഗത ഉള്ളത് കൊണ്ട് രണ്ട് കൈ കൊണ്ടും അവന്റെ നെഞ്ചിലേക്ക് ഞാൻ ആഞ്ഞിടിച്ചു. ഒരിടി നല്ലത് പോലെ അവന് കിട്ടിയെങ്കിലും അടുത്തത് അവൻ വളരെ വിദഗ്ദമായി കൈ വച്ചു ബ്ലോക്ക് ചെയ്തു. അതിന്റെ അത്ഭുതം എന്നിൽ നിന്ന് മാറുന്നതിനു മുമ്പ് തന്നെ അവന്റെ ഇടം കയ്യിൽ നിന്നൊരു പഞ്ച് എന്റെ കണ്ണിന് താഴെ കിട്ടി.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?