മൈര്…!! കണ്ണിൽ കൂടി വെള്ളം ഒഴുകുന്ന പോലെ എനിക്ക് തോന്നി. മൊത്തത്തിൽ ഒരു മൂടൽ. ഇത്രയും നേരം കിട്ടിയ അടിയൊന്നും ഇത്രക്ക് പവർ ഇല്ലായിരുന്നു. എന്റെ കണക്ക് കൂട്ടൽ പിഴച്ചത് ഇവിടെ ആണ്. പിള്ളേരെ മൊത്തത്തിൽ അങ്ങ് ഊക്കി വിടാമെന്ന് ഞാൻ അതിമോഹം കാണിച്ചു. കൂട്ടത്തിൽ അടി പഠിച്ച ഒരുത്തൻ ഉണ്ടാകുമെന്ന് ഞാൻ നിരീച്ചില്ല. എന്തായാലും ഇനി അതാലോചിച്ചിട്ട് കാര്യമില്ല. കിട്ടുന്നത് പോലെ തിരിച്ചു കൊടുക്കുക. ഫൈസീയുടെ രണ്ട് മൂന്ന് അടി കൂടെ അതിനിടയിൽ എനിക്ക് കിട്ടി. ഒറ്റക്ക് ആണേൽ അവനോട് അടിച്ചു നിൽക്കാമായിരുന്നു. പക്ഷെ ഇതിപ്പോ എന്റെ ചുറ്റും അവന്മാർ നിന്ന് അടിക്കുക ആണ്. ഫൈസിക്ക് ആണേൽ നല്ല കൈ നീളവും ഉണ്ട്. അത് വച്ചു അവനും നല്ലത് പോലെ കീച്ചുന്നുണ്ട്. രാഹുൽ ഒരാളിനെ കൊണ്ട് ഇവന്മാരെ എല്ലാം പിടിച്ചു മാറ്റാൻ നടക്കുന്നുമില്ല. കോളേജിലെ ഗരുഡനെ തീർക്കാൻ വന്ന എന്റെ ആരൂഢം പിള്ളേർ ഇടിച്ചു കലക്കുമെന്ന അവസ്‌ഥ ആയി. ഇടി പിന്നെ മാറി ചവിട്ടായി. ഒന്നും ചെയ്യാൻ ഇല്ലാതെ മുട്ട് കുത്തി ഇരുന്നു ഞാൻ വാങ്ങിക്കുക ആണ്. ഒരു കണ്ണാണെൽ ശരിക്കും കാണുന്നുമില്ല. ഇവന്മാർ എന്റെ പത കാണാതെ നിർത്തുമെന്നും തോന്നുന്നില്ല. അവസാനം എനിക്ക് അറ്റകൈ പ്രയോഗം തന്നെ എടുക്കേണ്ടി വന്നു. ചവിട്ട് തലക്ക് കിട്ടാതെ ഇരിക്കാൻ കൈ തലക്ക് വട്ടം പിടിച്ചായിരുന്നു എന്റെ ഇരിപ്പ്. പെട്ടന്ന് എന്റെ കണ്മുന്നിൽ കണ്ട കാല് ഞാൻ പിടിച്ചു വലിച്ചു താഴെ ഇട്ടു. അലക്സ് ആയിരുന്നു ആ വീണത്. വീണിട്ട് എഴുന്നേൽക്കാൻ അവന് സമയം കിട്ടുന്നതിന് മുമ്പേ തന്നെ അവന്റെ തല ഞാൻ ഭിത്തിയിൽ ആഞ്ഞു ഇടിപ്പിച്ചു. അവന്റെ അലർച്ച കേട്ട് അവന്മാർ ഒന്ന് പരിഭ്രമിച്ചു. തല പൊത്തി പിടിച്ച അവന്റെ കയ്യിൽ നിന്നും ചോര നിലത്തേക്ക് ഇറ്റ് വീഴുന്നുണ്ടായിരുന്നു.
ആ സമയം കൊണ്ട് ഞാൻ എഴുന്നേറ്റ് പിന്നിലേക്ക് മാറി. വീണ്ടും അടിക്കാൻ അവർക്കിടയിൽ ഒരു അനക്കം ഉണ്ടായെങ്കിലും ഞാൻ എന്തും ചെയ്യുമെന്ന് ഓർത്താവണം അടുത്തേക്ക് വന്നില്ല. ഫൈസി അലക്സിനെ താങ്ങി എഴുന്നേൽപ്പിച്ചു. തലയിലെ രക്തം പോകാതെ ഇരിക്കാൻ ആരുടെയോ തൂവാല കൊണ്ട് അവൻ തല പൊത്തിപ്പിടിച്ചു. ഫൈസിക്കൊപ്പം അവന്മാർ എല്ലാം അലക്സിന്റെ തലയിലെ മുറിവിലേക്ക് ശ്രദ്ധ തിരിച്ചു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?