റോക്കി [സാത്യകി] 2306

എന്റെ ദേഹത്തെ മുറിവ് രാഹുലും നോക്കാൻ തുടങ്ങി. ഒന്നും പ്രശ്നം ഇല്ലെന്ന് ഞാൻ നിസാരമട്ടിൽ ഒഴിവാക്കി പറഞ്ഞെങ്കിലും എന്റെ പലയിടത്തും നല്ല വേദന ഉണ്ടായിരുന്നു. കണ്ണിന് താഴെ കിട്ടിയ ഇടി ആയിരുന്നു പുറമെ കാണുമ്പോൾ ഉള്ള വലിയ പരിക്ക്. പിന്നെ ചെറിയ പോറൽ മാത്രമേ കാണാൻ ഉള്ളായിരുന്നുള്ളു. ഞാൻ ഈയിടെ വാങ്ങിച്ച പുത്തൻ ബ്ലാക്ക് ഷർട്ട്‌ ആയിരുന്നു. അതിന്റെ മുന്നിലത്തെ കുറച്ചു ബട്ടൻസ് ഒക്കെ പോയിരുന്നു. ടോയ്‌ലെറ്റിൽ നിന്നും ഞങ്ങളും മാറി. മുഖവും ദേഹവും ഒക്കെ ടാപ്പിൽ കഴുകിയപ്പോൾ ഒരു നീറ്റൽ വന്നെങ്കിലും ചെറിയൊരു ആശ്വാസം തോന്നി മൊത്തത്തിൽ. ഈ സമയം കോളേജിൽ ചുമ്മാ കറങ്ങി നടക്കുന്നത് പന്തി അല്ല എന്ന് രാഹുൽ കൂടെ കൂടെ പറഞ്ഞു. അവന്മാരുടെ കണ്ണ് വെട്ടിച്ചു കോളേജ് ഇറങ്ങാൻ പറ്റിയില്ലെങ്കിൽ ഏറ്റവും സേഫ് സ്വന്തം ഡിപ്പാർട്മെന്റ് തന്നെ ആണ്. അവിടെ കേറി വന്നു ഒരുത്തനും ഒന്നും ചെയ്യില്ല. ലഞ്ച് ബ്രേക്ക് കഴിഞ്ഞുള്ള പീരിയഡ് രേണുവിന്റെ ആയിരുന്നു. അവൾ ക്ലാസ്സിൽ വന്നിട്ടില്ലായിരുന്നു.

 

ക്ലാസ്സിൽ കയറി കഴിഞ്ഞു മുഴുവൻ പിള്ളേരും ആദ്യമായി കാണുന്ന പോലെ എന്നെ നോക്കി. ഓരോ നോട്ടത്തിലും ഓരോ അർഥം ആയിരുന്നു. ഗോകുൽ ഒറ്റക്ക് എന്തിനാണ് അവരുടെ ഇടയിൽ കയറി കൊടുത്തത് എന്ന് പറഞ്ഞു ഞങ്ങളെ ശകാരിക്കുന്നുണ്ടായിരുന്നു. അജയ് ആണെങ്കിൽ ഇപ്പൊ അവന്മാരെ തിരിച്ചു തല്ലണം എന്ന മൈൻഡിൽ ആയിരുന്നു. അതിനിടക്ക് അവന്മാർ സീനിയർസ് ആണെന്നും ചുമ്മാ പ്രശ്നം വഷളാക്കേണ്ട എന്നും കഞ്ചൻ ശരത് വന്നു പറഞ്ഞതും നീ സീനിയർസിന്റെ മൂഞ്ചിക്കോ എനിക്ക് പറ്റില്ല എന്ന് അജയ് തിരിച്ചു പറഞ്ഞതും അടുത്ത അടിയിലേക്ക് പൊട്ടേണ്ടത് ആയിരുന്നു. മിക്ക പിള്ളേരും ഒരു അത്ഭുതത്തോടെ എന്നെ നോക്കിയപ്പോ കൃഷ്ണയുടെ മുഖത്ത് ഒരു പുച്ഛം ആയിരുന്നു. ഞാൻ വെറും അലമ്പ് ആണെന്ന് അവൾ മനസിലാക്കിയത് കൊണ്ടാവും. പക്ഷെ ഇത്ര ഒക്കെ സംഭവിച്ചിട്ടും ഇഷാനി തല ഉയർത്തി എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ഉണ്ടായില്ല. അടിയുടെ വിവരണം അടുത്തുള്ളവർ പറയുന്നതിന് ഇടയിൽ അലെക്സിന്റെ തല പൊട്ടിയത് പറഞ്ഞപ്പോ മാത്രം അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കി. ഞാൻ അത് ശ്രദ്ധിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ആ നോട്ടം അവൾ വിദഗ്ദമായി പിൻവലിച്ചു. ഷർട്ട്‌ ബട്ടൺ വിട്ട് ഉള്ളിലെ ചുവന്ന ബനിയൻ ഒക്കെ കാണിച്ചോണ്ട് ആയിരുന്നു എന്റെ നിൽപ്പ്. അത് കണ്ട് സങ്കടം തോന്നി ആകണം എവിടുന്നോ വാങ്ങിച്ചോണ്ട് വന്ന രണ്ട് സേഫ്റ്റി പിൻ ശ്രുതി എനിക്ക് കൊണ്ട് വന്നു. എന്നിട്ട് അവൾ തന്നെ അത് വൃത്തിയായി ഷർട്ടിൽ കുത്തി തന്നു. ഇപ്പൊ പെട്ടന്ന് കണ്ടാൽ ബട്ടൺ പൊട്ടിയത് അറിയില്ല. എന്റെ കണ്ണ് കണ്ടു അവൾക്ക് ആകെ പേടി ആയി. ഹോസ്പിറ്റലിൽ പോകാനൊക്കെ എന്നെ വല്ലാതെ നിർബന്ധിക്കുന്നുണ്ടായിരുന്നു. വീട്ടിൽ പോയി കുറച്ചു ഐസ് വച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളെന്ന് പറഞ്ഞു ഞാൻ അവളെ അശ്വസിപ്പിച്ചു. എന്തായാലും ഈ തല്ല് കൊണ്ട് എനിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ശ്രുതി ആയുള്ള സൗഹൃദം ആയിരുന്നു. ക്ലാസ്സിലെ ഏറ്റവും പാവം കൊച്ചായിരുന്നു അവൾ, അതേ പോലെ ഏറ്റവും ചെറിയ കൊച്ചും. അതിന്റെ ഒരു കുട്ടിത്തം ഒക്കെ ഉള്ള അവളുമായി എന്നെ പോലൊരു തെമ്മാടിക്ക് സൗഹൃദം ഉണ്ടാക്കാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *