അതിനിടയിൽ ആണ് മുഖം വീർപ്പിച്ചു ഭദ്രകാളിയെ പോലെ രേണു ക്ലാസ്സിലേക്ക് കയറി വന്നത്. അവൾ നേരെ ഞങ്ങൾ ഇരിക്കുന്ന അവിടേക്കാണ് വന്നത്. അവളുടെ ഈ ഭാവം പലതവണ കണ്ട എനിക്ക് അതൊരു പുതുമ അല്ലായിരുന്നു. പിള്ളേരുടെ മുഴുവൻ മുന്നിൽ വച്ചു എന്നെ നാണം കെടുത്താതെ വെളിയിൽ കൊണ്ട് വന്നു അവളുടെ വായിൽ വന്നത് മുഴുവൻ അവൾ എന്നോട് പറഞ്ഞു കൊണ്ടിരുന്നു
‘നീ ആരാന്നാ നിന്റെ വിചാരം.. അർജു.. ഗുണ്ടയോ..? ഒരു ചെറുക്കന്റെ തല പൊട്ടി ചോര ഒക്കെ വന്നെന്നാ കേട്ടത് ‘
ചെയ്തതിന്റെ സീരിയസ്നെസ്സ് എനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. എന്നിട്ടും അത് വരെ തോന്നാത്ത പശ്ചാത്താപം അവൾ എന്റെ മുന്നിൽ നിന്ന് കണ്ണ് നനച്ചപ്പോൾ എനിക്ക് തോന്നി. ഒരോ രണ്ട് തെറിക്കും ഇടയിൽ ഓരോ അടി കൂടെ അവൾ എന്റെ കൈക്ക് നോക്കി തരുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒരു നൂറ് വട്ടം എങ്കിലും അവളെന്നെ”റൗഡി” എന്ന് വിളിച്ചിരുന്നു. സാഹചര്യം ഇതായത് കൊണ്ട് ഞാൻ മിണ്ടാതെ കേട്ട് നിന്നു. അപ്പോളാണ് മൈക്കിലൂടെ എന്റെയും രാഹുലിന്റെയും പേര് വിളിച്ചു പ്രിൻസിപ്പലിന്റെ റൂമിലേക്ക് വരാൻ അറിയിപ്പ് വരുന്നത്. അവിടെ വരെ കൂടെ വരണ്ട എന്ന് നിർബന്ധിച്ചത് കൊണ്ട് മാത്രം രേണു കൂടെ വന്നില്ല.
ഞങ്ങൾ പ്രിൻസിപ്പലിന്റെ റൂമിന് വാതിൽക്കൽ എത്തുമ്പോ ഞങ്ങൾക്ക് മുന്നേ തന്നെ എതിർ ടീം അവിടെ ഉണ്ടായിരുന്നു. ഷോണിന്റെ കലിപ്പ് അപ്പോളും അടങ്ങിയിട്ടില്ല എന്ന് തോന്നി അവന്റെ നോട്ടം കാണുമ്പോ. ഫൈസീയെ അവരുടെ കൂടെ കണ്ടില്ല, ഒരുപക്ഷെ അലക്സിനു ഒപ്പം ഹോസ്പിറ്റലിൽ പോയി കാണണം. പ്രിൻസിപ്പൽ വക തെറി കിട്ടുന്നതിന് മുന്നേ അവിടെ വന്ന ടീച്ചർമാരും സാറുമ്മാരും ഒക്കെ ഞങ്ങളെ ഇട്ട് കുടഞ്ഞു. എല്ലാത്തിനും ഡിസ്മിസ്സൽ അടിച്ചു തരാൻ പോകുവാണെന്നൊക്കെ ഒരുപാട് ഭീഷണികളും അതിനിടയിൽ. അങ്ങനെ വന്നവരും പോയവരും ഒക്കെ പൊരിച്ചു കഴിഞ്ഞു അവസാനം പ്രിൻസിപ്പൽ വക മെഗാ കരിക്കൽ കിട്ടി രണ്ട് കൂട്ടർക്കും
‘താൻ വന്നിട്ട് രണ്ടാഴ്ച ആയില്ലല്ലോടോ. അതിനിടക്ക് ഒരുത്തന്റെ തല തല്ലി പൊളിച്ചല്ലോ?
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?