ഞാൻ ഒന്നും പറയാതെ തല കുനിച്ചു അതിന്റെ ബാക്കി കൂടെ കേട്ടോണ്ട് നിന്നു
‘ഇനി അവിടുന്നും ആരുടെയെങ്കിലും തല തല്ലി പൊട്ടിച്ചിട്ടാണോ ഇങ്ങോട്ട് വന്നത്.? എടൊ ആണോന്ന്?
ഞാൻ അല്ലെന്ന് തലയാട്ടി മാത്രം മറുപടി കൊടുത്തു. എല്ലാവർക്കും അവരവരുടെ ഊഴം വച്ചു നല്ല തെറിയും വാണിംഗും കിട്ടി. ഷോണ് ലാസ്റ്റ് വാണിങ് ആണ് കൊടുത്തത്. എത്രാമത്തെ ലാസ്റ്റ് വാണിങ് ആണോ അത് ആവൊ..? അതിനിടയിൽ രാഹുൽ അടിയിൽ ഇല്ലെന്നും പിടിച്ചു മാറ്റിയതേ ഉള്ളെന്നും പറഞ്ഞു അവനെ എസ്‌കേപ്പ് ആക്കാൻ നോക്കിയതിനു എനിക്ക് രണ്ടാം തവണയും ഊക്ക് ഏറ്റ് വാങ്ങേണ്ടി വന്ന്
‘എല്ലാത്തിന്റെയും വീട്ടിൽ വിളിച്ചു കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇവിടെ എല്ലാം കാണിക്കുന്നത് എന്ന് വീട്ടിൽ ഇരിക്കുന്നവർ കൂടെ അറിയട്ടെ ‘
അത്രയും നേരം സാറിന്റെ പ്രസംഗം നിസംഗമായി കേട്ടോണ്ട് നിന്ന എന്റെ ഉള്ളിൽ എന്തോ ഒരു പേടി അലതല്ലി.
‘വീട്ടിൽ വിളിച്ചു പറഞ്ഞോ?
എന്റെ പേടിയോടെ ഉള്ള ചോദ്യം കേട്ട് ഷോണിന് ചിരി വന്നു. വീട്ടിൽ പേടിക്കാൻ ആരോ ഉള്ള പയ്യൻ ആണ് ഞാനെന്നാണ് അവൻ ധരിച്ചു വച്ചത്. ആരാണ് പേടിക്കേണ്ടത് എന്ന് അവൻ ഇത് വരെ മനസിലാക്കിയിട്ടില്ല. എല്ലാ ഊക്കും കഴിഞ്ഞു ഒരാഴ്ച വീട്ടിൽ ഇരുന്നോളാൻ കൂടി പറഞ്ഞിട്ട് പ്രിൻസിപ്പൽ ഞങ്ങളെ ആട്ടി ഇറക്കി വിട്ടു. തിരിച്ചു ക്ലാസിൽ പോകുന്നതിന് പകരം ഞാനും രാഹുലും ഗ്രൗണ്ടിന്റെ സ്റ്റെപ്പിൽ അടുത്തായി ഇരുന്നു. പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ ഞാൻ ഫോണിൽ ആരെയോ ട്രൈ ചെയ്യുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്ന രാഹുലിന്റെ ചോദ്യത്തിന് പോലും എനിക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ വിളിച്ച ഫോണുകളിൽ ഒന്ന് മറുപടി തന്നു. പക്ഷെ അപ്പോളേക്കും വൈകിയിരുന്നു
ഫോൺ കട്ടാക്കി ഞാൻ കോളേജ് ഗേറ്റിലേക്ക് പാഞ്ഞു. കാര്യം അറിയാതെ അന്തം വിട്ടു രാഹുലും എന്റെ പുറകെ ഓടി. കോളേജ് ഗേറ്റിന് മുന്നിൽ ഒരു ഓപ്പൺ ജീപ്പിന് ചുറ്റും ഒരുപാട് പിള്ളേർ തമ്പടിച്ചു നിൽക്കുന്നുണ്ടായിരിന്നു. അവർക്കിടയിൽ ഒരു മിന്നായം പോലെ ഞാൻ ഷോണിനെ കണ്ട്. ഷോണിന് തൊട്ട് അടുത്തായി മഹാനെയും. മഹാൻ എന്ന മഹാദേവൻ എന്റെ അച്ഛന്റെ വലം കയ്യാണ്.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?