റോക്കി [സാത്യകി] 2500

‘മോൻ ആണോ ഞങ്ങടെ ചെക്കന്റെ ദേഹത്ത് കൈ വച്ചെന്ന് പറഞ്ഞത്?

മഹാൻ വളരെ സൗമ്യമായി ഷോണിനോട് ചോദിച്ചു

‘ആ കയ്യും വച്ചു കാലും വച്ചു. ചെക്കൻ ഇപ്പൊ എവിടെയോ ഒടിഞ്ഞു നുറുങ്ങി കിടപ്പുണ്ട് എടുത്തോണ്ട് പൊക്കോ ‘

ഷോണിന്റെ അഹങ്കാരം നിറഞ്ഞ മറുപടി മഹനെ തെല്ലും ദേഷ്യപ്പെടുത്തി ഇല്ല എന്ന് തോന്നി. വീണ്ടും സൗമ്യതയോടെ ആണ് മഹാൻ സംസാരിച്ചത്.

‘മോന് കൈ വക്കാനും കാൽ വക്കാനും ഒക്കെ ഇവിടെ ധാരാളം പിള്ളേർ വേറെ കാണും. നമ്മുടെ ചെക്കനെ ദയവ് ചെയ്തു ഉപദ്രവിക്കരുത് ‘

‘അമ്മാവൻ ചെല്ല്, അല്ലേൽ അവന് കൊടുത്തതിന്റെ ബാക്കി അമ്മാവന് കൂടി കിട്ടും. വയസ്സ് കാലത്ത് ഈ ബോഡി അത് താങ്ങുമെന്ന് തോന്നുന്നില്ല’

അഹങ്കാരം ഒട്ടും കുറയ്ക്കാതെ അത് പറഞ്ഞു കഴിഞ്ഞാണ് ഷോൺ തന്റെ തുടയിൽ ഇരുമ്പ് മുട്ടിയത് ശ്രദ്ധിച്ചത്. മഹാന്റെ കയ്യിലുള്ള ഗൺ പതിയെ ഉയർന്നു അവന്റെ നെഞ്ച് വരെ എത്തി. “തോക്ക് ” എന്ന് പറഞ്ഞു ആരോ അലറി വിളിച്ചപ്പോ ചുറ്റും നിന്ന കാഴ്ചക്കാരും ഷോണിന്റെ കൂട്ടുകാരും എല്ലാം രണ്ടടി പിന്നിലേക്ക് മാറി. ആ സമയത്താണ് ഞാൻ അവിടേക്ക് ഓടിയെത്തുന്നത്. സ്റ്റക്ക് ആയ സിഡി പോലെ ഷോൺ വിളറി നിപ്പുണ്ടായിരുന്നു. രംഗം കൂടുതൽ വഷളാകുന്നതിന് മുന്നേ ഞാൻ അവർക്കിടയിലേക്ക് പാഞ്ഞെത്തി ഷോണിനെ തള്ളി മാറ്റി മഹാന്റെ കയ്യിലിരുന്ന തോക്ക് ഒറ്റ നിമിഷം കൊണ്ട് കൈക്കലാക്കി. എല്ലാവരും കണ്ട് കഴിഞ്ഞെങ്കിലും തോക്ക് ഒളിപ്പിക്കാൻ വേണ്ടി ഞാൻ എന്റെ പാന്റിന്റെ പിന്നിലേക്ക് ഗൺ തിരുകി വച്ചു ഷർട്ട്‌ വലിച്ചു താഴ്ത്തി. മഹാൻ എന്റെ തോളിൽ പിടിച്ചിട്ട് അവിടെ നിന്ന എല്ലാവരോടുമായി തന്റെ സൗമ്യത വെടിഞ്ഞു കൊണ്ട് അലറി പറഞ്ഞു

‘എടാ കഴുവേറികളെ… ഇനി ഇവന്റെ ദേഹത്ത് ഒരു കൈ വീണെന്ന് അറിഞ്ഞാൽ നിന്റെയൊക്കെ കുടുംബം അടക്കം കത്തിക്കും നായ്ക്കളെ ‘

മഹാന്റെ പ്രകടനം ഇനിയും നിന്നാൽ കൂടത്തെ ഉള്ളെന്ന് മനസിലാക്കിയ ഞാൻ അങ്ങേരെ ഉന്തി തള്ളി ജീപ്പിൽ കയറ്റി. എന്നിട്ട് കൂടെ ഞാനും കയറി. ബൈക്കിന്റെ ചാവി രാഹുലിന് എറിഞ്ഞു കൊടുത്തിട്ട് ജീപ്പ് വളച്ചു കൊണ്ട് പോയി

The Author

സാത്യകി

315 Comments

Add a Comment
  1. ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ.. 😔 ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട്‌ വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 👏😍 അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി 🤣 അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ 😅 ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 😊

    1. 20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു ❤️

  2. പൊന്നു.❤️‍🔥

    വൗ….. നല്ല അടാർ തുടക്കം.

    😍😍😍😍

    1. സാത്യകി

      🥰🥰🥰

  3. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *