നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഒരു ഓരത്ത് ജീപ്പ് നിന്നു. അതിനടുത്തായുള്ള ഒരു കരിക്ക് കടയിൽ നിന്ന് ഒരു കരിക്ക് വെട്ടി മഹാൻ എനിക്ക് തന്നു. സ്ട്രോയിലൂടെ കരിക്ക് കുടിക്കുമ്പോ അങ്ങേര് എന്റെ കണ്ണിന്റെ മുറിവൊക്കെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജീപ്പിൽ ഞങ്ങൾ പരസ്പരം മിണ്ടിയിരുന്നില്ല. ഞാൻ ദേഷ്യപ്പെടും എന്ന് കരുതി മഹാൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നതാണ്. ഇതിപ്പോ എന്നെ തണുപ്പിക്കാൻ ആണ് ഈ കരിക്കൊക്കെ വാങ്ങി തന്നത്.
എനിക്ക് ഓർമ വച്ചു നാൾ തൊട്ട് മഹാൻ അച്ഛന്റെ കൂടെ ഉണ്ട്. അതിനും എത്രയോ നാൾ മുമ്പ് തൊട്ട് കൂടെ ഉണ്ട്. അച്ഛൻ ഇവിടെ ബിസിനസ് പടുത്തു ഉയർത്തിയ ഓരോ പടവിലും മഹാന്റെ വിയർപ്പും ചോരയും ഒക്കെ ഉണ്ടായിരുന്നു. അത്ര വലിയ ബന്ധം ഒന്നും ഞങ്ങൾക്ക് മഹാനായി ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ അടുത്ത ബന്ധുക്കളെക്കാൾ അടുപ്പം എനിക്ക് മഹാനോട് ഉണ്ടായിരുന്നു. അച്ഛന്റെ സകല സാമ്രാജ്യത്തിന്റെയും നടത്തിപ്പുകാരനും കാവൽക്കരനുനൊക്കെ ആണ് മഹാൻ. അതിലൊന്നിനു നൊന്തു എന്നറിഞ്ഞപ്പോൾ കാണിച്ച പുകിലുകൾ ആയിരുന്നു ഇന്ന് കണ്ടത്.. എനിക്ക്….
‘എന്നെ ഒന്ന് വിളിച്ചിട്ട് വന്നാൽ പോരായിരുന്നോ നിങ്ങൾക്ക്.. വെറുതെ ഇല്ലാത്ത പ്രശ്നം കൂടെ ഉണ്ടാക്കി ‘
‘ഒരു പ്രശ്നവും ഇല്ലെങ്കിൽ പിന്നെ നിന്റെ കണ്ണ് എന്താ വീങ്ങി ഇരിക്കുന്നത്. ‘
‘പിന്നെ അടി ആകുമ്പോൾ അടിക്കുക മാത്രം അല്ലല്ലോ. അവന്മാർക്കും കിട്ടിയിട്ടുണ്ട് ‘
ഞാൻ ദേഷ്യത്തോടെ കരിക്ക് വലിച്ചെറിഞ്ഞു
‘ആ ചെക്കൻ എന്നിട്ട് പറഞ്ഞത് നീ ഒടിഞ്ഞു നുറുങ്ങി കിടക്കുവാ എന്നാണല്ലോ ‘
‘അവനങ്ങനെ പലതും പറയും. അവന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ തല പൊട്ടി ഹോസ്പിറ്റലിൽ ആണിപ്പോ ‘
അത് കേട്ടപ്പോ മഹാൻ എന്നെ അഭിമാനത്തോടെ നോക്കി. എനിക്ക് വീണ്ടും ദേഷ്യം കൂടിയതെ ഉള്ളു
‘നാണമുണ്ടോ നിങ്ങൾക്ക് കൊച്ചു പിള്ളേരുടെ അടുത്ത് തോക്ക് ചൂണ്ടി പേടിപ്പിക്കാൻ ‘
‘ഞാൻ അങ്ങനെ പേടിപ്പിച്ചത് കൊണ്ട് ഇനി നീ അങ്ങോട്ട് പോയി ഉന്തിയാലും ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?