അവന്റെ വീട്ടിൽ ആദ്യം ചെല്ലാൻ എനിക്കൊരു പേടി ഉണ്ടായിരുന്നു. ഞാൻ കാരണം അല്ലെ അവന് കൂടി സസ്‌പെൻഷൻ കിട്ടിയത്. അപ്പൊ അവന്റെ അമ്മക്ക് എന്നോട് ദേഷ്യം കാണുമെന്നാണ് ഞാൻ ധരിച്ചത്. പക്ഷെ സീനിയർസിന്റെ അഹങ്കാരം ആണ് അടി ഉണ്ടായത് എന്നൊക്കെ അവന് നേരത്തെ തന്നെ വീട്ടിൽ പറഞ്ഞിരുന്നു. അമ്മ അത് കൊണ്ട് ചീത്ത പറഞ്ഞത് മുഴുവൻ അവന്മാരെ ആയിരുന്നു. എന്നോട് അമ്മ വലിയ സ്നേഹവും കാണിച്ചു. രാഹുലിന്റെ അച്ഛൻ അഞ്ചു വർഷം മുമ്പാണ് മരിച്ചത്. അവന്റെ വീട്ടിൽ അവനും അമ്മയും ആണ് ഉള്ളത്. അവന്റെ മൂത്ത ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. ചേച്ചിയുടെ കുഞ്ഞിനാണ് അവൻ സാധനങ്ങൾ എല്ലാം വാങ്ങിയത്. ഞങ്ങൾ വന്നപ്പോ അവിടെ അമ്മയുടെ ഒപ്പം ചേച്ചിയും കുഞ്ഞും ഉണ്ടായിരുന്നു. എനിക്കാണേൽ ആ കുഞ്ഞിന്റെ അടുത്തൂന്ന് മാറാൻ തോന്നിയില്ല. അത്രക്ക് ക്യൂട്ട് വാവ ആയിരുന്നു അത്. അവൾക്കും എന്നെ ഭയങ്കര ഇഷ്ടം ആയെന്ന് തോന്നി. ഞാൻ ദേവൂനെ കൊണ്ട് പൊക്കോട്ടെ എന്നൊക്കെ തമാശയായി ഞാൻ ചേച്ചിയോട് ചോദിച്ചു. കൊണ്ട് പൊക്കോളാൻ പറഞ്ഞപ്പോ ഞാൻ ദേവൂനെ എടുത്തു വഴിയിലേക്ക് ഇറങ്ങി. അവളാണേൽ ഒരു കുഴപ്പവും ഇല്ലാതെ ചേച്ചിക്ക് ടാറ്റായും കൊടുത്തു. ദേവു ഇങ്ങനെ നെഞ്ചോട് പറ്റിച്ചേർന്നു കിടന്നപ്പോളാണ് ഒരുപാട് നാളുകളായി അടക്കി വച്ചിരുന്ന എന്റെയുള്ളിലെ സങ്കടത്തിന്റെ കടൽ പൊട്ടാൻ തുടങ്ങിയത്. അത് അവരാരും കാണാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അധികനേരം കരയാതെ പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് രാഹുലിനോട് എന്തോ ഒഴിവ്കഴിവ് പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി.
എങ്ങോട്ടാണ് പോകേണ്ടത് എന്ന് എനിക്കൊരു പിടുത്തവും ഇല്ലായിരുന്നു. എന്റെ മുന്നിലുള്ള അപരിചിതമായ വഴികളിലൂടെയൊക്കെ ഞാൻ അശ്രദ്ധനായി വണ്ടിയൊടിച്ചു. ചിലപ്പോളൊക്കെ ആ വഴികൾ എനിക്ക് അറിയാവുന്ന പാതയിൽ സന്ധിക്കുന്നത് കണ്ടപ്പോൾ എന്തിനെന്നു അറിയാതെ എനിക്ക് ദേഷ്യം വന്നു. അതെല്ലാം ആക്സിലേറ്ററിൽ തോർത്ത് പിഴിയുന്നത് പോലെ പിഴിഞ്ഞ് ഞാൻ എന്റെ ദേഷ്യവും സങ്കടവും എല്ലാം തീർത്തു. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗതയിൽ ബൈക്ക് സഞ്ചരിച്ചു. ചാവാനായി വണ്ടിയൊടിച്ചാൽ വട്ടം നിക്കുന്ന കാലന്റെ പോത്ത് വരെ വഴി മാറി തരുന്നത് വല്ലാത്ത അവസ്‌ഥ ആണ്. ഒരുപക്ഷെ എന്റെ വേഗത കൊണ്ട് മറ്റൊരാൾക്ക് അപകടം ഉണ്ടാകുമെന്ന ചിന്തയിൽ ഒടുവിൽ ടൗണിന്റെ ഏതോ മൂലയിൽ വച്ചു ബൈക്ക് നിർത്തി ഞാൻ എന്റെ മരണപ്പാച്ചിൽ അവസാനിപ്പിച്ചു. എന്റെ മരണത്തോടുള്ള ചൂതാട്ടം വീണ്ടുമെന്നേ അവിടെ തന്നെ എത്തിച്ചു എന്നതാണ് എനിക്ക് പോലും അപ്പോൾ മനസിലാക്കാഞ്ഞ സത്യം. വണ്ടി നിർത്തിയത് ഒരു ബുക്ക് സ്റ്റാളിന്റെ മുന്നിൽ ആയിരുന്നു. ഏതോ അജ്ഞാതമായ ഒരു പ്രേരണ എന്നെ അവിടേക്ക് വിളിക്കുന്നത് പോലെ തോന്നി. ആ വിളിയുടെ പൊരുൾ അറിയാൻ ഞാൻ ബൈക്കിൽ നിന്നിറങ്ങി ബുക്ക് സ്റ്റാളിലേക്ക് കയറി. തിരക്ക് ഒട്ടുമില്ലാത്ത സമയം ആണെന്ന് തോന്നുന്നു. എന്നെ കണ്ട ഉടൻ ക്യാഷ്യറിൽ ഇരുന്ന ഓണർ എന്ന് തോന്നിക്കുന്ന സ്ത്രീ ചിരിച്ചു കൊണ്ട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?