‘കുട്ടികൾക്കുള്ള ബുക്ക്സ്’
ഞാൻ മറുപടി കൊടുത്തു.
‘മുകളിൽ ആണേ അങ്ങോട്ട് കയറിക്കോളൂ ‘
എന്നോട് മുകളിലേക്ക് കയറാൻ പറഞ്ഞിട്ട് ഓണർ അവരുടെ സ്റ്റാഫിനോട് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു
‘ഇഷമോളെ ആ കുട്ടികളുടെ സെക്ഷൻ ഒന്ന് കാണിച്ചു കൊടുത്തേ ‘
മുകളിലേക്ക് കയറാൻ ആദ്യത്തെ സ്റ്റെപ്പിലേക്ക് കാലെടുത്തു വച്ചപ്പോളാണ് ഓണർ പറഞ്ഞു വിട്ട സ്റ്റാഫ് എന്റെ കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അവളെ ഇവിടെ കാണുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മാസ്ക് വച്ചിട്ടുണ്ടെങ്കിലും അവളുടെ മുഖത്തും എന്റെ മുഖത്തെ അതേ അത്ഭുതം എനിക്ക് ഊഹിക്കാമായിരുന്നു. ഇഷ എന്നാണ് ഓണർ അവളെ വിളിച്ചത് അത് വിളിക്കണോ ഇഷാനി എന്ന് വിളിക്കണോ എന്ന് എനിക്ക് കൺഫ്യൂഷൻ ആയി. അവസാനം അഭിസംബോധന വേണ്ടെന്ന് വച്ചു
‘നിന്റെ കട ആണോ ഇത്?
അവളെ പെട്ടന്ന് കണ്ട ഷോക്കിൽ ഈ മണ്ടത്തരം ആണ് എന്റെ വായിൽ നിന്ന് വീണത്. അവൾ അവിടുത്തെ സ്റ്റാഫ് ആണെന്ന് ഏത് പൊട്ടനും മനസിലാകും. ഇനി ഞാൻ കളിയാക്കാൻ ചോദിച്ചത് ആണെന്ന് അവൾ കരുതി കാണുമോ?
‘അല്ല. ഞാൻ ഇവിടെ ആണ് പാർട്ട് ടൈം വർക്ക് ചെയ്യുന്നത് ‘
മറുപടി തന്നു എന്റെ നോട്ടത്തിൽ നിന്നും പിൻവലിഞ്ഞു അവൾ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി. ഓ അവിടെ ആണല്ലോ ഞാൻ ചോദിച്ച കുട്ടികൾക്കുള്ള ബുക്ക്സ്. കിഡ്സ് സെക്ഷൻ ആകുന്നതിനു മുന്നേ തന്നെ കണ്ണിൽ കണ്ട ബുക്ക് എല്ലാം എടുത്തു മറിച്ചു നോക്കുന്നുണ്ടായിരുന്നു ഞാൻ. അതിനിടയിൽ അവളോട് എന്ത് സംസാരിക്കണം എന്ന് ചിന്തിക്കുക ആയിരുന്നു സത്യത്തിൽ. പെൺകുട്ടികളോട് സംസാരിക്കുമ്പോ ജീവിതത്തിൽ ഇന്നേ വരെ എനിക്കൊരു തപ്പലും തടവലും ഉണ്ടായിട്ടില്ല. ആദ്യമായാണ് ഒരു പെണ്ണിന്റെ മുന്നിൽ ഞാൻ കിടന്നു വിയർക്കുന്നത്. ദൈവമേ ഇവളോട് എനിക്കിനി വല്ല പ്രേമവും ആണോ?
‘എല്ലാ ദിവസവും അപ്പൊ ക്ലാസ്സ് കഴിഞ്ഞു നേരെ ഇങ്ങോട്ട് പോരുവോ ‘
എന്റെ ചോദ്യത്തിന് “മ് ” എന്നൊരു മൂളൽ മാത്രം ഇഷാനി മറുപടി തന്നു. ക്ലാസ്സിൽ വച്ചു സംസാരിക്കുന്നതിനേക്കാൾ ഫ്രീഡം ഇവിടെ കിട്ടുമെന്ന് എനിക്ക് തോന്നി. ഇവിടെ ഞങ്ങളെ ആരും ശ്രദ്ധിക്കില്ല. ഞാൻ കസ്റ്റമർ ആയത് കൊണ്ട് അവൾക്കെന്നെ ഗൗനിക്കാതെ ഇരിക്കാനും തരമില്ല.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?