‘ഇപ്പൊ എങ്ങനെ ഉണ്ട്?’
‘എന്ത്?’
അവൾ ചോദിച്ചത് മനസിലാകാതെ ഞാൻ ഒരു പൊട്ടനെ പോലെ നിന്നു. എന്ത് പറയണം എന്നറിയാതെ അവളും ഒരല്പം അസ്വസ്‌ഥയായി. പിന്നെ മെല്ലെ കൈ ഉയർത്തി എന്റെ കണ്ണിന് നേരെ വിരൽ ചൂണ്ടി.. അടി കിട്ടിയ പരിക്കാണ് അവൾ ഉദ്ദേശിച്ചത്. ഞാൻ പൊട്ടനെ പോലെ അല്ല പൊട്ടൻ തന്നെ..
‘ഹേയ് അത് കുഴപ്പം ഒന്നുമില്ല. അതൊക്കെ എപ്പോളെ മാറി ‘
വീണ്ടും അവൾ ചിരിച്ചത് പോലെ എനിക്ക് തോന്നി. അടി ഉണ്ടാക്കിയ അന്ന് വൈകിട്ട് കണ്ണിന് മേലെ വച്ച ഐസ് കട്ട ഇപ്പോളെന്റെ ഹൃദയത്തിൽ വച്ചത് പോലെ തോന്നി.
പിറ്റേന്ന് കോളേജിൽ വരുന്ന വരെയും ഞാൻ അവളെ പറ്റി ആയിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്. കണ്ടിട്ട് ഒരാഴ്ച മാത്രം പരിചയമുള്ള , ഒരിക്കലും എന്നോട് താല്പര്യം കാണിച്ചിട്ടില്ലാത്ത, മുഖം പോലും എനിക്ക് അപരിചിമായ ഒരു പെൺകുട്ടിയെ ആണ് ഞാൻ ഇത്രയും നേരം ആലോചിച്ചു ഇരുന്നത് എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പ്രസായമാണ്. അതും എന്റെ ഉറ്റ സുഹൃത്തിനു പോലും നല്ല അഭിപ്രായം ഇല്ലാത്ത ഒരു പെണ്ണിനെ..
അവളെ കമ്പനി ആക്കി തരാമെന്ന് രാഹുലിനെ കൊണ്ട് ട്രിപ്പിനിടയിൽ ഞാൻ സമ്മതിപ്പിച്ചിരുന്നു. എന്നെ പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കി അവൻ എനിക്ക് സമ്മതിച്ചു തരുകയായിരുന്നു.
പിറ്റേന്ന് കോളേജിൽ എത്തി ബൈക്ക് പാർക്ക് ചെയ്ത് വരുന്നിടം തൊട്ട് ആളുകൾ എന്നെ തിരിച്ചറിയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കോളേജിൽ ഞാൻ അത്യാവശ്യം ഫേമസ് ആയി കഴിഞ്ഞു. ഒരു കണക്കിന് അതൊരു ഗമ ആണെങ്കിലും അതിന്റെ കാരണം എനിക്കൊട്ടും താല്പര്യം ഇല്ലാത്തത് ആയിരുന്നു. ഡിപ്പാർട്മെന്റ്ലേക്ക് പോകുന്ന വഴി പലരും ചിരിച്ചു കാണിക്കുകയും അടക്കം പറയുകയും ചെയ്യുന്നുണ്ട്. എന്റെ ക്ലാസ്സിൽ എത്തുന്നതിനു മുമ്പ് മലയാളം ഡിപ്പാർട്മെന്റ് ന് മുന്നിലൂടെ ആണ് പോകേണ്ടത്. അതിന് മുന്നിലെ വരാന്തയിൽ നിരനിരയായി നിന്ന കുട്ടികൾ എല്ലാം തന്നെ എന്നെ ആണ് നോക്കുന്നത്. എനിക്ക് ശരിക്കുമിത് അരോചകം ആയി തുടങ്ങി. ഇവനൊന്നും മനുഷ്യന്മാരെ കണ്ടിട്ടില്ലേ തെണ്ടികൾ.. അവരെയെല്ലാം ക്രോസ്സ് ചെയ്തു പോകുന്നതിന് മുന്നെയായി എപ്പോളോ കണ്ട് പരിചയം ഉള്ളൊരു മൈരൻ തൊള്ള പൊളിച്ചു ഉറക്കെ വിളിച്ചു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?