ബ്രേക്കിന് ഞാനും രാഹുലും ആഷിക്കും നേരെ പോയത് ഷോണിന്റെ ഡിപ്പാർട്മെന്റ്ലേക്കാണ്. ഞങ്ങൾ പോകുന്ന പുറകെ ഒരു ജാഥ പോലെ ആൾ കൂടുന്നത് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് അറിയാൻ സാധിച്ചു. വരാന്തയിൽ എത്തിയപ്പോളേക്കും ഞങ്ങൾ വരുന്നത് അറിഞ്ഞു ഷോണും അവന്റെ കമ്പനിക്കാരും അവിടേക്ക് എത്തിയിരുന്നു. എന്റെ അടുത്ത നീക്കം എന്തെന്ന് അറിയാതെ അവന്മാർ ഒന്ന് പകച്ചു നിക്കുക ആണ്. ഞാൻ ഷോണിന് അഭിമുഖമായി നിന്നു. അവന്റെ ഒപ്പം അലക്സും ഫൈസിയും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ശരിക്കും സംസാരിക്കേണ്ടത് അലെക്സിനോടാണ്. പക്ഷെ ഞാൻ സംസാരിച്ചത് ഷോണിനോടാണ്. ‘അന്ന് അടി ഉണ്ടായതിൽ എന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്. ഒഴിവാക്കി വിടാവുന്ന കേസേ ഉണ്ടായിരുന്നുള്ളു.’ ഞാൻ എന്റെ കൈ ഒരു ഷേക്ക് ഹാൻഡിനായി ഷോണിന് നേരെ നീട്ടി. ‘പ്രശ്നം എല്ലാം ഇവിടെ കൊണ്ട് തീരട്ടെ ‘
ഷോൺ ചുറ്റും ഉള്ള കൂട്ടുകാരെ ഒന്ന് നോക്കി. എല്ലാവരും പരസ്പരം അന്തം വിട്ടു നിൽക്കുകയാണ്. ഞാൻ കൈ പിൻവലിക്കുമോ എന്നോർത്താകണം ഫൈസി ഷോണിന്റെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു. അല്പം ബുദ്ധിമുട്ടി ആണെങ്കിലും ഷോൺ ഒന്ന് ചിരിച്ചു. അവിടെ കൂടിയവരിൽ ആരൊക്കെയോ എന്തൊ മഹത്കാര്യം നടന്നത് പോലെ കയ്യടിച്ചു. അവിടുത്തെ അടിയന്തരാവസ്‌ഥ അന്തരീക്ഷം ഒറ്റയടിക്ക് മാറി. ആ ചാൻസിൽ അവരുമായി സൗഹൃദം ഉണ്ടാക്കാനായി ഞാൻ അവരെ ബാറിലേക്ക് ക്ഷണിച്ചു ‘എല്ലാം സോൾവ് ആയതിന്റെ ചെലവ് എന്റെ വക.’ സത്യത്തിൽ ഞാൻ ബാറിലേക്ക് അല്ല അവരേ കൊണ്ട് പോയത്. ഞങ്ങളുടെ തന്നെ ഒരു റിസോർട്ട് നഗരത്തിൽ ഉണ്ടായിരുന്നു. എന്റെ അച്ഛന്റെ പാർട്ണറും ബന്ധുവും ഒക്കെ ആയ ദേവരാജൻ ആയിരുന്നു അതിന്റെ ഇപ്പോളത്തെ ഉടമ. ഇടക്ക് വച്ചു പല ബിസിനെസ്സിൽ നിന്നും അച്ഛൻ പിൻവലിഞ്ഞപ്പോൾ അതെല്ലാം നോക്കി നടത്തേണ്ടത് ദേവരാജൻ അങ്കിൾ ഒറ്റക്കായി. ഞാനായത് കൊണ്ടാണ് പെട്ടന്ന് വിളിച്ചു പറഞ്ഞപ്പോളേക്കും അങ്കിൾ അവിടെ എല്ലാ സൗകര്യവും ഒരുക്കി തന്നത് ‘നീ കോളേജിൽ ചേർന്ന ഉടനെ തന്നെ വലിയ അടി ഉണ്ടാക്കി എന്ന് ഞാൻ അറിഞ്ഞല്ലോ. നിന്റെ അപ്പനെ കൊണ്ട് എല്ലാം നിർത്തിച്ചിട്ട് ഇപ്പൊ നീയാണോ അടിയും പിടിയും ഒക്കെ കുടുംബത്തിൽ ‘
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?