‘അതൊരു അബദ്ധം ആയിരുന്നു അങ്കിളെ. ദോ അവന്മാർ ആണ് എന്റെ കൂടെ വന്നത്.’
‘ആഹാ അടിയും കഴിഞ്ഞു ഇപ്പൊ സൽക്കാരവും കൊടുത്തോ. നിന്റെ കാര്യം ഒക്കെ അല്ലേലും ചൊവ്വേ അല്ലല്ലോ ‘ എന്നെ കളിയാക്കിയിട്ട് അങ്കിൾ തിരിച്ചു പോയി. റിസോർട്ടിന്റെ മൊത്തത്തിൽ ഉള്ള സെറ്റപ്പ് അവന്മാർക്ക് എല്ലാം സുഖിച്ചു. അതിനിടക്ക് ഞാൻ പേർസണൽ ആയി അലെക്സിനോട് ഒരു മാപ്പും പറഞ്ഞു. എന്റെ കൈയബദ്ധത്തിന് അവനെന്തെങ്കിലും പറ്റിയാലോ എന്നൊന്നും ഞാൻ അന്ന് ചിന്തിച്ചിരുന്നില്ല. എന്തായാലും ഒരു സോറി അവൻ അർഹിക്കുന്നുണ്ട്. തലയിൽ ഇപ്പോളും കെട്ട് ഉണ്ടായിരുന്നു അവന്റെ. അവരുടെ കൂട്ടത്തിൽ പലരും റിച്ച് ടീംസ് തന്നെ ആയിരുന്നു. ഷോണിന്റെ അമ്മച്ചാൻ ഇവിടുത്തെ പഴയ എം എൽ എ ഒക്കെ ആയിരുന്നു. ആ കൂട്ടത്തിൽ അത്ര വലിയ പ്രൊഫൈൽ ഇല്ലാത്ത ആൾ ഫൈസി ആയിരുന്നു. അവനെങ്ങനെ ഇത്രയും വലിയ വീട്ടിലെ പിള്ളേരുടെ കൂടെ കൂടി എന്ന് സംശയം ഉണ്ടായിരുന്നു. അവന്റെ ഒപ്പം കുറച്ചു നേരം സംസാരിച്ചപ്പോൾ അത് മാറി കിട്ടി. അത്രക്ക് പാവം പയ്യൻ ആയിരുന്നു അവൻ. പക്ഷെ കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യും. ഷോണിന് വേണ്ടി ഫസ്റ്റ് ഇയറിൽ സീനിയർസിനെ കയറി തല്ലിയ കഥ ഒക്കെ ഞാൻ വഴിയേ കേട്ടു. അന്നത്തെ അടിയുടെ പലരുടെയും വ്യൂ പോയിന്റിൽ നിന്നുള്ള വിവരണം ആണ് പിന്നീട് അവിടെ നടന്നത്.
‘എന്നാലും നിന്നെ സമ്മതിക്കണം റോക്കി ഭായ്. ഞങ്ങൾ അത്രയും പേര് വട്ടം നിന്ന് അടിച്ചിട്ടും നീ ശരിക്ക് അടിച്ചു നിന്ന്. അതിൽ എനിക്ക് റെസ്‌പെക്ട് ഉണ്ട്.’ വെള്ളമടിച്ചു കുഴഞ്ഞ ശബ്ദത്തിൽ അജ്മൽ പറഞ്ഞു
‘സത്യം. ആദ്യത്തെ പഞ്ചും ആ ചാടി ചവിട്ടും ഒക്കെ കണ്ടപ്പോ ഞാൻ കരുതി നമ്മൾ മൂഞ്ചിയെന്ന്. പക്ഷെ അവസാനം ആയപ്പോൾ കുറച്ചു കയ്യീന്ന് പോയി ‘ അടിക്കിടയിൽ എന്റെ കൈയ്യകലത്തിൽ പോലും വരാതെ നിന്ന വൈശാഖ് നിരീക്ഷണം പങ്ക് വച്ചു
‘നമ്മൾ അത്രയും പേര് ഇല്ലായിരുന്നോടാ.. അത്രയും നേരം ഒന്നും ഞാൻ ആണേൽ അടിച്ചു നിക്കില്ല ‘ ഷോൺ എന്നെ ഒന്ന് ചെറുതായ് പുകഴ്ത്തി
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?