‘സത്യത്തിൽ ഞാൻ ഇതൊക്കെ കണക്കു കൂട്ടി ആണ് ടോയ്ലറ്റ് കേറിയത് തന്നെ. അടി എവിടെ വരെ പോകുമെന്നും ഏകദേശം ഊഹിച്ചു. പക്ഷെ എല്ലാം മൂഞ്ചിയത് ഇവൻ കാരണമാണ് ‘ ഞാൻ ഫൈസിക്ക് നേരെ കൈ ചൂണ്ടി. എല്ലാവരും അവനെ നോക്കി ‘ഇവനിട്ട് ഞാനൊരു ഇടിയും ചവിട്ടും കൊടുത്തിട്ടും ഇവൻ എണീറ്റ് വന്നു പുല്ല് പോലെ. പോരാത്തതിനു എന്റെ കണ്ണ് ഇടിച്ചു കലക്കുകയും ചെയ്തു. അപ്പൊ എന്റെ പകുതി സൈഡ് ഇരുട്ട് വീണിട്ട് പിന്നെ വെളിച്ചം വന്നത് ഗോവൻ ബീച്ചിൽ വന്നപ്പോൾ ആയിരുന്നു. അമ്മാതിരി ഇടി.’ എന്റെ പുകഴ്ത്തൽ കേട്ട് ഒരു വിനയത്തോടെ ചിരിച്ചു കൊണ്ട് ഫൈസി പറഞ്ഞു ‘അളിയാ സോറി. അടി പൊട്ടിയാൽ എനിക്ക് പ്രാന്താണ്.’ ഇടി കിട്ടിയ കണ്ണിന് താഴെ ഞാൻ മെല്ലെ തലോടി. അവിടെ ഉണ്ടായിരുന്ന നീരെല്ലാം പോയിരുന്നു എപ്പോളെ. ‘നീ പ്രൊഫഷണൽ ആയി എന്തെങ്കിലും മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ടോ ‘ ഞാൻ ഫൈസീയോട് എന്റെ സംശയം പ്രകടിപ്പിച്ചു ‘ഞാൻ ചെറുപ്പം തൊട്ട് ബോക്സിങ് പഠിക്കുന്ന ആണ്. ഇപ്പൊ നിലവിൽ ഇല്ല ‘
‘ആ എനിക്ക് തോന്നി. ആ ഇടിക്ക് ഒരു സ്റ്റൈൽ ഉണ്ടായിരുന്നു ‘ ഒഴിഞ്ഞ ചില്ല് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് ഞാൻ പറഞ്ഞു. അന്നത്തെ ആ ആഘോഷത്തോടെ ഞാനും അവരുടെ ഗ്യാങ്ങിന്റെ ഒരു ഭാഗം ആയി. പക്ഷെ ഞാൻ സദാ സമയം അവരോടൊപ്പം ഒന്നും ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ കൂട്ടത്തിൽ ഫൈസി ആയാണ് എനിക്ക് ശരിക്കും ഒരു സൗഹൃദം രൂപപ്പെടുന്നത്. രാഹുൽ പ്രാക്ടീസിന് പോകുന്ന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഫൈസി. അവിടെ വൈകുന്നേരം കളി കാണാൻ ചെന്നിരിക്കുന്ന എന്നെ നിർബന്ധിച്ചു ബലമായി കളിക്കാൻ ഇറക്കുന്നത് മാത്രം ആയിരുന്നു ഫൈസിയെ കൊണ്ട് എനിക്കുള്ള ഏക ബുദ്ധിമുട്ട്. പക്ഷെ ആ സായാഹ്നങ്ങൾ ഒക്കെ ഞാൻ വളരെയധികം ആസ്വദിക്കുകയും ചെയ്തിരുന്നു. ഫൈസി വഴി ആണ് ഞാനാദ്യമായി ഇഷാനിയുടെ മുഖം കാണുന്നത്. എന്റെ ബഡ്ഡീസായ രാഹുലിനും ആഷിക്കിനും പുറമെ എനിക്ക് അവളോടൊരു ചെറിയ താല്പര്യം ഉള്ളത് അറിയുന്ന ഏക ആൾ ഫൈസി ആയിരുന്നു. കാര്യം അറിഞ്ഞപ്പോൾ രാഹുൽ പറഞ്ഞതിനേക്കാൾ അവളുടെ കുറവുകൾ ഫൈസി എനിക്ക് പറഞ്ഞു തന്നു. ‘എടാ അവളോ? എന്റെ പൊന്നളിയാ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ? നമ്മുടെ അലക്സ് കുറച്ചു നാൾ കൊണ്ട് നടന്നതാണ് അവളെ ‘ അത് കേട്ടതോടെ അലെക്സിനോട് സോറി പറഞ്ഞതിൽ എനിക്ക് കുറ്റബോധം തോന്നി. അവന്റെ തല കുറച്ചു കൂടി ശക്തിയിൽ ഇടിപ്പിക്കേണ്ടത് ആയിരുന്നു എന്ന് എന്റെ മനസ് പറഞ്ഞു. “കോണ്ടം” എന്ന് കോളേജ് മുഴുവൻ വിളിപ്പേരുള്ള ഒരുത്തിയെ തന്നെ വളക്കണോ എന്ന ചോദ്യത്തിന് വേണം എന്ന് ഞാൻ മറുപടി പറഞ്ഞതോട് കൂടി ഫൈസിയുടെ പ്രതിരോധവും നിന്നു. അവളുടെ മുഖം പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഒരു അത്ഭുതജീവിയെ നോക്കുന്നത് പോലെ ഫൈസി എന്നെ നോക്കി. സീനിയർസിനെ ഒറ്റക്ക് വെല്ലുവിളിച്ചു ഇടിച്ചു നിന്ന ഒരുത്തനു ഒരു പീറപെണ്ണിനോട് മാസ്ക് മാറ്റാൻ പറയാൻ പേടി ആണെന്ന് അറിഞ്ഞപ്പോ ഫൈസി ചിരിക്കണോ കരയണോ എന്ന അവസ്‌ഥയിൽ ആയി. സത്യത്തിൽ അവളോട് മാസ്ക് മാറ്റാൻ പറയാൻ എനിക്ക് പേടിയൊന്നുമില്ല. പക്ഷെ അത് അവൾ അത് കഴിഞ്ഞു എന്ത് കരുതും എന്നൊക്കെ ഓവറായി ചിന്തിച്ചു ചിന്തിച്ചു ഒരു പേടി വന്നു. അല്ലാതെ അവളുടെ മുഖം കാണാൻ ഞാൻ പല ഐറ്റവും പരീക്ഷിച്ചു. അവൾ ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്ക് മാറ്റുമെന്ന് ഞാൻ കണക്ക് കൂട്ടി. എന്നാൽ മറ്റ് കുട്ടികളുടെ ഒപ്പം ക്ലാസ്സിൽ ഇരുന്നല്ല അവൾ ഫുഡ് കഴിക്കുന്നത് എന്ന് ഞാൻ മനസിലാക്കിയത് വൈകി ആയിരുന്നു. ആഷിക്കിന്റെ ഇല്ലാത്ത ബർത്ത്ടെ ഉണ്ടാക്കി ക്ലാസ്സിൽ എല്ലാവർക്കും കേക്ക് മുറിച്ചു കൊടുത്തപ്പോ പോലും അവൾ ഒരല്പം മാത്രം കേക്ക് എടുത്തു മാസ്ക് ഒന്ന് ചെറുതായ് പൊക്കി അത് കഴിച്ചു. അങ്ങനെ പലതും ചീറ്റിയതോടെ പ്രതിയെ പിടിക്കാൻ പോലീസ്കാർ ചെയ്യുന്ന കാര്യം തന്നെ ഞങ്ങളും ചെയ്തു. ഇഷാനിയുടെ ഒരു രേഖചിത്രം വരച്ചു. വരച്ചത് ആഷിക്കാണ്. അവൻ അസ്സലായി ചിത്രം വരയ്ക്കും. അവളുടെ മുഖം ഓർമയില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവനെ കൊണ്ട് നിർബന്ധിച്ചു ഞാൻ വരപ്പിച്ചു. അവൻ വരച്ചു തന്ന ചിത്രം വലിയ കീഴ്ച്ചുണ്ടുകൾ ഉള്ള ചിരിക്കാത്ത ഒരു സുന്ദരിയുടെ പടമായിരുന്നു. ഇതാണ് കുറച്ചു ദിവസം ആയി ഞാൻ ഒന്ന് കാണാൻ വെപ്രാളപ്പെട്ട മുഖം. കൈ കൊണ്ട് അവളുടെ ചുണ്ട് പൊത്തി കണ്ണ് മാത്രം കാണുന്ന രീതിയിൽ നോക്കിയപ്പോൾ അതവളെ പോലെ തന്നെ എനിക്ക് തോന്നി. അത് കണ്ടതോടെ അവളുടെ മുഖം ശരിക്കും കാണാനുള്ള ആഗ്രഹം ഇരട്ടിയായി. അടുത്ത ദിവസം രാഹുലിന്റെ ബർത്ത്ടെ വക്കാമെന്ന് അവന്മാർ പറഞ്ഞെങ്കിലും ഞാൻ അമ്മാതിരി ലോടുക്ക് ഐഡിയ അവരിൽ നിന്നും എടുക്കുന്നത് നിർത്തി. പെണ്ണും പിടക്കോഴിയും ഇല്ലാത്ത ഇവന്മാരെ കൊണ്ട് പ്രയോജനം ഇല്ലെന്ന് മനസ്സിലാക്കിയാണ് ഞാൻ കാര്യങ്ങൾ എല്ലാം ഫൈസീയോട് പറഞ്ഞത്. ഫൈസി പ്രാക്ടിക്കൽ ആയ കുറെ ടിപ്സ് എനിക്ക് പറഞ്ഞു തന്നു. സത്യത്തിൽ അവൻ പറഞ്ഞതൊക്കെ എനിക്ക് അറിയാവുന്നത് തന്നെ ആണ്. പക്ഷെ അവളുടെ അടുത്ത് അതൊക്കെ ഫലിക്കുമോ എന്ന ഭയമായിരുന്നു എനിക്ക്. എന്തായാലും അവളുടെ മുഖം എനിക്ക് കാണിച്ചു തരാമെന്ന് ഫൈസി ഏറ്റു. ഞങ്ങളുടെ പ്ലാൻ പ്രകാരം ബ്രേക്ക് സമയത്തോ ഫ്രീ പീരീഡ് ഉള്ളപ്പോളോ ഇഷാനി ക്ലാസ്സിൽ ഇരിക്കാറില്ല. ഒന്നുകിൽ ലൈബ്രറി അല്ലെങ്കിൽ റീഡിങ് റൂം. അതും അല്ലെങ്കിൽ ഗ്രൗണ്ടിന്റെ ആരും കാണാത്ത ഒരു ഓരം. സാധാരണ അവിടെ കമിതാക്കൾ ആണ് വന്നിരുന്നു പ്രണയിക്കാറ്. ആരും ഇല്ലെങ്കിൽ ഇഷാനി അവിടെ വന്നിരുന്നു അവിടുത്തെ വാക മരത്തിന്റെ ഒരു വേരിൽ ഇരിക്കും. എന്നിട്ട് ഗ്രൗണ്ടിൽ നോക്കി വെറുതെ ഇരിക്കും. ചിലപ്പോൾ ഏതെങ്കിലും പുസ്തകം വായിക്കും. ഇതൊക്കെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ആണ്. അങ്ങനെ പ്ലാനിങ് വർക്ക് ആയ ദിവസം അവൾ വന്നിരുന്നത് ഗ്രൗണ്ടിന്റെ അടുത്തുള്ള വാകമരച്ചോട്ടിൽ ആണ്. ഫൈസി അവളുടെ അടുത്തേക്ക് പോകുന്നത് ദൂരെ മറഞ്ഞു നിന്ന് ഞാൻ കണ്ടു. എനിക്ക് അങ്ങോട്ട് ചെല്ലാൻ സമയമായിട്ടില്ല. ഏതോ പുസ്തകത്തിൽ മുഴുകി ഇരുന്ന ഇഷാനി ഫൈസി അടുത്ത് വന്നിട്ടും അറിഞ്ഞില്ല. അവൻ ഇഷാനി ശ്രദ്ധിക്കാൻ വേണ്ടി ശക്തിയിൽ ഇലകളെ ചവിട്ട് മെതിച്ചു ശബ്ദം ഉണ്ടാക്കി നടന്നു. അവനെ കണ്ടിട്ടും അവൾ അധികം ഗൗനിക്കാൻ പോയില്ല. ‘സമയം എത്രയായി ‘ സി ഐ ഡി മാർ പരസ്പരം കൈമാറുന്ന കോഡ് ഭാഷ ആണ് ഫൈസി അവളുടെ അടുത്ത് ആദ്യം ഇറക്കിയത്. തന്റെ ഹൂടിയുടെ കൈ മേലേക്ക് തെറുത്തു കേറ്റി അവൾ സമയം അവനോട് പറഞ്ഞു. അവന് കേൾക്കാവുന്ന ഒച്ചത്തിൽ തന്നെ ആണ് ഇഷാനി സമയം പറഞ്ഞത്. എന്നിട്ടും കേൾക്കാത്ത പോലെ അവൻ ഒന്ന് കൂടി ചോദിച്ചു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?