റോക്കി [സാത്യകി] 2311

‘പതിനൊന്നെ മുക്കാൽ’ ഇഷാനി കുറച്ചു ഉറക്കെ തന്നെ ആണ് പറഞ്ഞത്.

‘നിന്റെ വായിൽ പഴം വല്ലോം ഉണ്ടോ. തെളിച്ചു പറഞ്ഞൂടെ. ഒന്ന് സമയം ചോദിച്ചതിന് ഇത്ര ഗമ ഇടുന്നു. നീ ഏതാ ഡിപ്പാർട്മെന്റ് ‘ ഫൈസി റെയ്‌സ് ആകാൻ തുടങ്ങിയിരുന്നു. ഇഷാനി ഇരുന്നിടത്ത് നിന്ന് പേടിച്ചു എണീറ്റു. എന്റെ എൻട്രിക്ക് ഉള്ള സമയം ആയി

‘ശബ്ദവും ഇല്ല പറഞ്ഞാൽ തിരിയുകയും ഇല്ല ഒട്ടും പോരാഞ്ഞിട്ട് മാസ്കും. നിനക്ക് കൊറോണ ഉണ്ടോ? ഇല്ല എന്ന അർഥത്തിൽ ഇഷാനി തലയാട്ടി. പിന്നെ അതിന് കൂടി ഫൈസി ചൂടാകുമെന്ന് ഓർത്ത് പെട്ടന്ന് ഇല്ല എന്ന് പറഞ്ഞു

‘പിന്നെ ഇവിടെ ആർക്കാണ് അസുഖം എനിക്കുണ്ടോ?

‘ഇല്ല ‘

‘എന്നാൽ എടുത്തു മാറ്റടി. ഇനി പ്രത്യേകം പറയണോ.?

ഞാൻ നടന്നു അവരുടെ അടുത്ത് എത്തിയപ്പോളേക്കും ഇഷാനി മാസ്ക് മാറ്റാൻ തുടങ്ങിയിരുന്നു. ഇത്രയും ദിവസത്തെ എന്റെ സങ്കല്പവിഗ്രഹം ഉടയാൻ പോകുന്നു എന്ന് എന്റെ മനസ് പറഞ്ഞു.. ഞാൻ വിചാരിച്ചത്ര ഭംഗി കാണുമോ ഇവൾക്ക്. അതോ വെറും ആവറേജ് ആയിരിക്കുമോ? ഇനി വല്ല മുച്ചുണ്ടോ പല്ല് പൊങ്ങിയോ വല്ലോം കാണുമോ അവൾക്ക്. ഒരായിരം ചിന്തകൾ ആയിരുന്നു എന്റെ ഉള്ളിൽ. ഹേയ് അങ്ങനെ വരാൻ വഴിയില്ല. കാണാൻ കൊള്ളാം എന്നാണ് രാഹുലും ആഷിക്കും ഒക്കെ പറഞ്ഞിട്ടുള്ളത്. വരച്ച പടത്തിലും ലുക്ക്‌ ആണ്. പക്ഷെ ആ ചെറ്റകൾ എന്നെ ചതിക്കുക ആയിരുന്നു. കൊള്ളാം എന്നൊക്കെ പറഞ്ഞാൽ അത് വെറുമൊരു ഭംഗി വാക്ക് മാത്രം ആയി പോകും.. എന്റെ സങ്കല്പത്തിനേക്കാൾ സുന്ദരി ആയിരുന്നു അവൾ. ഒരുപക്ഷെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും സുന്ദരി. എങ്കിലും ജന്മാന്തരങ്ങളിൽ എവിടെയോ കണ്ടു മറന്ന പോലെ ഒരു അനുഭൂതിയും എനിക്ക് അവളെ കണ്ടപ്പോൾ ഉണ്ടായി. ലക്ഷണമൊത്ത കണ്ണുകൾക്ക് ഇടയിൽ ഒരു ശില്പവൈധഗ്ദ്യം പോലെ നാസിക. ഛെ.. ഞാൻ എന്തൊക്കെയാണ് പറയുന്നത്.. അവളുടെ അടിപൊളി കണ്ണും ചെറിയ പഞ്ചാര മൂക്കും.. പിന്നെ അതിനും താഴെയായി ഏതൊരാണിനും ചുംബിക്കാൻ തോന്നുന്ന അഴകുള്ള ചോര ചുണ്ടുകൾ. അവളുടെ മലർന്ന് തടിച്ച കീഴ്ച്ചുണ്ടുകളുടെ വലുപ്പം എന്നെ ധൃതങ്കപുളകിതൻ ആക്കി.. മെലിഞ്ഞ നീളൻ മുഖം ഉള്ളവർക്ക് തടിച്ച കീഴ്ച്ചുണ്ട് ഒരഴക് തന്നെ ആണ്. നീണ്ട മെലിഞ്ഞ മുഖവും വലിയ വിടർന്ന കീഴ്ചുണ്ടുകളും പണ്ട് മുതലേ എന്റെ ബലഹീനത ആയിരുന്നു. ചെറുപ്പത്തിൽ ആഞ്ജലീന ജോളിയെയും അസിനെയും ഒക്കെ ഇഷ്ടപ്പെടാൻ വലിയൊരു കാരണം അവരുടെ ചുണ്ടിന്റെ സൗന്ദര്യം ആയിരുന്നു മാസ്ക് മാറ്റിയ ശേഷം അവൻ വീണ്ടും എന്തോ ചീത്ത പറയാൻ വന്ന സമയത്താണ് ഞാൻ അവരുടെ ഇടയിലേക്ക് ചെല്ലുന്നത് ‘എന്താടാ പ്രശ്നം?’

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *