ക്ലാസ്സിൽ ഇരിക്കുന്നതിലും സമയം ഞാനും രാഹുലും കോളേജിന്റെ ഏതെങ്കിലും ഒരു മൂലക്ക് ഉണ്ടാകും. അവിടുത്തെ ഓരോ ഡിപ്പാർട്മെന്റ്കളും അവിടുള്ള കമ്പിനിക്കാരെ ഒക്കെ അവൻ എനിക്ക് പരിചയപ്പെടുത്തി തന്നു. രാഹുൽ കോളേജിലെ ഫുട്ബോൾ ടീമിൽ ഒക്കെയുണ്ട്. പക്ഷെ അധികവും സബ് ആയാണ് കളിക്കുന്നത് എന്ന് മാത്രം. കോളേജ് കഴിഞ്ഞു മിക്കപ്പോഴും അവന്റെ കളിയും പ്രാക്ടീസ് ഒക്കെ കണ്ടോണ്ട് ഞാൻ ഗ്രൗണ്ടിന്റെ ഏതെങ്കിലും മൂലയിൽ ഇരിപ്പുണ്ടാകും.
ക്ലാസ്സിൽ കയറൽ പൊതുവെ അലർജി ആണെങ്കിലും ആദ്യ പീരീഡ് മുഖം കാണിക്കാൻ കയറുമായിരുന്നു. അതും ലേറ്റ് ആയി മാത്രം. ക്ലാസ്സിന്റെ ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടന്നപ്പോൾ തന്നെ ടീച്ചർ പഠിപ്പിക്കുന്ന ശബ്ദം കേൾക്കാം. ക്ലാസ്സിലേക്ക് നടന്നടുക്കുന്തോറും പഠിപ്പിക്കുന്ന ശബ്‍ദം എനിക്ക് വളരെ പരിചയമുള്ള ഒരാളുടെ ശബ്ദം പോലെ തോന്നി. ക്ലാസ്സിന് മുന്നിൽ എത്തിയപ്പോളേക്ക് എന്റെ സംശയം സത്യമായിരുന്നു. ആൾ ബോർഡിൽ എഴുതുന്ന തിരക്കിൽ ഞങ്ങളെ നോക്കാതെ തന്നെ കയറാൻ കൈ കാണിച്ചു. ആഷിക്കും രാഹുലും കയറിയിട്ടും ഞാൻ ക്ലാസ്സിന്റെ വാതിൽക്കൽ മിസ്സിനെ തന്നെ നോക്കി നിന്നു.
‘ഇയാൾ കേറുന്നില്ലെ?’
ശബ്ദം ഒന്ന് ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി മിസ്സ് ചോദിച്ചു
എന്നെ മനസിലാക്കാൻ അവൾക്ക് തെല്ലൊരു നിമിഷം വേണ്ടി വന്നു. അല്ലെങ്കിൽ എന്നെ ഒരിക്കലും അവിടെ അവൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
‘ആർജു?’
‘പ്രെസന്റ് മിസ്സ് ‘
ഞാനൊരു കള്ളചിരിയോടെ പറഞ്ഞു. അവൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ വയ്യെന്ന വിധത്തിൽ എന്നെ നോക്കി തന്നെ നിന്നു. ആ നിമിഷം അവൾ ഒരു ടീച്ചറോ ഞാൻ അവിടെ പഠിക്കാൻ വന്ന സ്റ്റുഡന്റോ ആയിരുന്നില്ല. ഞങ്ങൾ വർഷങ്ങൾക്ക് പിന്നിലെ പഴയ സുഹൃത്തുക്കൾ ആയി മാറുക ആയിരുന്നു.
ക്ലാസ്സ് ആണെന്നോ കുട്ടികൾ ഉണ്ടെന്നോ ഓർക്കാതെ അവൾ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ക്ലാസ്സ് ഒന്നടങ്കം അത്ഭുതത്തിൽ നോക്കുന്നത് എനിക്ക് കാണാമായിരുന്നു.
അവളുടെ കൈകൾ പതിയെ വിടുവിച്ചു കൊണ്ട് ഞാൻ ചോദിച്ചു
‘എടി ജിമിക്കി നീ ഇവിടെ ഉണ്ടെന്ന് ദൈവത്തിന് ആണേ എനിക്ക് അറിയില്ലായിരുന്നു ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?