‘എവിടെ പോകാൻ? എനിക്ക് അവളുടെ ചോദ്യം മനസിലായില്ല
‘അവളുടെ കൂടെ. അവളുടെ പേഴ്സ് തപ്പി ‘
‘ആ അത് ഞങ്ങൾ സ്റ്റാൻഡിനു അടുത്തുള്ള കട വരെ പോയി. അവിടെ ഉണ്ടായിരുന്നു.’ ഞാൻ കൃഷ്ണയോട് പറഞ്ഞു
‘തേങ്ങയാണ്. അവളുടെ പേഴ്സ് ഒന്നും മറന്നു വച്ചിട്ടില്ല. അവൾ ഒരു നമ്പർ ഇട്ടതാ നിങ്ങളുടെ കൂടെ കറങ്ങാൻ ‘ കൃഷ്ണ ഇതൊക്കെ എങ്ങനെ മനസിലാക്കി. എനിക്ക് അത് മനസിലായില്ല ‘ഇനി അവൾ അങ്ങനെ ഓരോ ഉടായിപ്പ് പറഞ്ഞു വരില്ല. അത് ഞാൻ നോക്കിക്കൊള്ളാം ‘ കൃഷ്ണ എനിക്കൊരു ഉറപ്പ് നൽകിയിട്ടു അവിടുന്ന് എണീറ്റ് പോയി. കൃഷ്ണ പോയി കുറച്ചു നേരം കഴിഞ്ഞു ഇഷാനി പതിയെ എന്റെ അടുത്ത് വന്നു. ഞാൻ ബാഗിൽ നിന്ന് അവളുടെ നോട്ട് എടുത്തു കയ്യിൽ കൊടുത്തു. നോട്ട് വാങ്ങി അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ ബുക്ക് മറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അവളവിടെ സ്റ്റോപ്പ് ആയി നിന്നു. എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി
‘ഇത്രയും ദിവസത്തെ നോട്ട് എഴുതിയോ?
‘പിന്നെ എഴുതണ്ടേ. ഞാൻ മറന്നു പോയത് കൊണ്ട് നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതല്ലോ ‘ ഞാൻ വളരെ വിനയത്തോടെ പറഞ്ഞു
‘അയ്യോ അതൊന്നും വേണ്ടായിരുന്നു. ഞാൻ എഴുതിയേനെ ‘ ഇഷാനി പറഞ്ഞു
‘എന്റെ കയ്യക്ഷരം നിന്റെ പോലെ അത്ര കിടുവൊന്നും അല്ല. അഡ്ജസ്റ്റ് ചെയ്യണം അത് വച്ചു ‘
കയ്യിലിരുന്ന ബുക്കിലെ ഞാനെഴുതിയ പേജിലേക്ക് അവൾ സൂക്ഷ്മതയോടെ നോക്കി ‘മോശം ഒന്നുമല്ലല്ലോ. നല്ല ഹാൻഡ് റൈറ്റിംഗ് ആണ് ‘ അങ്ങനെ പറഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് അവൾ പോയി. ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നോ ആവൊ. മാസ്ക് ഇല്ലായിരുന്നു എങ്കിൽ അറിയാൻ സാധിച്ചേനെ. അതിന് ശേഷം പലപ്പോഴും അവളുടെ ബുക്ക് ഞാൻ വാങ്ങിയെങ്കിലും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ അവളായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിച്ചില്ല. എപ്പോളും എല്ലാരുടെ അടുത്തും ഒരു അകലം ഇട്ടാണ് അവൾ നിന്നിരുന്നത്. അവളുടെ നമ്പർ കിട്ടിയ അന്ന് തന്നെ ഞാൻ അവളുടെ വാട്സ്ആപ്പ് ഒക്കെ നോക്കിയിരുന്നു. ഡിപിയുടെ സ്‌ഥാനത്തു ഒന്നും എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ അവളെന്റെ പേര് സേവ് ചെയ്തിട്ടുണ്ടാകില്ല. അവളുടെ പ്രൊഫൈലിൽ കയറി എബൌട്ട് എടുത്തു നോക്കിയപ്പോൾ അവിടെ “സോളിറ്റ്യൂഡ് ഈസ് ദി സോൾസ് ഹോളിഡേ ” — (ആത്മാവിന്റെ അവധിദിനമാണ് ഏകാന്തത) എന്ന് ഇംഗ്ലീഷിൽ എഴുതിയത് കാണാൻ സാധിച്ചു. ആ വരികൾ ഞാൻ മുമ്പേവിടെയോ കണ്ടിട്ടുണ്ട്. എവിടെ ആണെന്ന് മാത്രം ഓർമ കിട്ടിയില്ല. മുമ്പ് പലതവണ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഒക്കെ ഞാൻ അവളെ തിരഞ്ഞിരുന്നു. ഒരുപാട് ഇഷാനിമാർക്ക് നടുവിൽ ഞാൻ തിരഞ്ഞ ഇഷാനിയേ മാത്രം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. നമ്പർ കിട്ടി കഴിഞ്ഞു അത് വച്ചൊന്ന് തപ്പി നോക്കാമെന്നു കരുതി ഇൻസ്റ്റയിൽ നോക്കീട്ടും ഒരു രക്ഷയുമില്ല. ഫേസ്ബുക്കിലും നോക്കിയിട്ട് പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല. അപ്പോളാണ് നമ്പർ വച്ചു ഫോർഗെറ്റ് പാസ്സ്‌വേർഡ് അടിച്ചാൽ ഒരുപക്ഷെ ഐഡി കാണിക്കാൻ സാധ്യത ഉണ്ടെന്നത് ഞാൻ ഓർത്തത്. ആ ശ്രമം വിജയം കണ്ടു. എന്നാൽ ഇഷാനി എന്ന പേരല്ല എനിക്കവിടെ കാണാൻ സാധിച്ചത്
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?