“കാ പി ” എന്നായിരുന്നു ആ ഫേസ്ബുക് ഐഡിയുടെ പേര്. പ്രൊഫൈൽ പിക് ഏതോ ചിലങ്ക കെട്ടിയ പെണ്ണിന്റെ കാലാണ്. അത് ഇഷാനിയുടെ ആണെന്ന് എനിക്ക് തോന്നിയില്ല. പണ്ട് പെൺകുട്ടികൾ ഐഡിയിൽ പൂമ്പാറ്റ ഒക്കെ പോലെ ഇട്ടിരുന്ന ഒരുപാട് പ്രൊഫൈൽ പിക്കുകളിൽ ഒന്നായാണ് എനിക്ക് ഈ ചിത്രത്തെയും തോന്നിയത്. പ്രൊഫൈൽ ഓപ്പൺ ആക്കി നോക്കിയപ്പോൾ എനിക്ക് അധികം വിവരങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. ഇത് ഇഷാനി തന്നെ ആണോന്ന് ഉറപ്പിക്കാൻ വഴിയില്ല. അക്കൗണ്ട് ഒരുപാട് നാളായി ഉപയോഗിക്കാത്തത് പോലെ തോന്നി. അവസാനം ഒരു പോസ്റ്റ് ഇട്ടത് തന്നെ വർഷങ്ങൾ മുമ്പാണ്. ഞാൻ പക്ഷെ ശ്രമം ഉപേക്ഷിച്ചില്ല. ആ പോസ്റ്റിൽ ലൈക് ഇട്ടവരെയും കമന്റ് ചെയ്തവരെയും ഒക്കെ ഞാൻ നിരീക്ഷിച്ചു. അധികം ലൈക് ഇല്ലാത്തത് കൊണ്ട് അത് വലിയ മിനക്കേട് ആയി തോന്നിയില്ല. അങ്ങനെ പലരുടെയും അക്കൗണ്ട് കയറി നോക്കിയപ്പോൾ മിക്കവരും പാലക്കാട് ആണ്. അപ്പൊ ഇത് അവളുടെ അക്കൗണ്ട് തന്നെ ആകാൻ ആണ് സാധ്യത. വീണ്ടും പഴയ പോസ്റ്റുകൾ തപ്പി പോയി ചെന്നത് പാർവതി എന്നൊരാളുടെ അക്കൗണ്ട് ലാണ്. ആളൊരു പാട്ടുകാരി ആണ്. അത്യാവശ്യം പാടുന്ന വീഡിയോ ഒക്കെ ഇട്ടിട്ടുണ്ട്. അങ്ങനെ പലതും കണ്ട വഴിക്കാണ് അവൾ പാടുന്ന വീഡിയോയിൽ മറ്റൊരാൾ വയലിൻ വായിക്കുന്നത് കണ്ടത്. വീഡിയോ വയലിൻ മാത്രം സൂം ചെയ്താണ് ഇരിക്കുന്നത്. ശബ്ദം പാർവതിയുടേത് തന്നെ എന്ന് തോന്നി. പക്ഷെ വയലിൻ വായിക്കുന്ന ആ കൈകൾ… ആ നിറം, ആ നീളം, കൈകളിൽ കിടക്കുന്ന രുദ്രാക്ഷത്തിന്റെ ബ്രേസ്-ലേറ്റ്.. എനിക്ക് ഒരുപാട് സംശയിക്കേണ്ടി വന്നില്ല അത് ഇഷാനി തന്നെ. ഞാൻ തിരിച്ചു അവളുടെ അക്കൗണ്ട്ൽ നോക്കിയപ്പോൾ ചിത്രങ്ങളുടെ കൂട്ടത്തിൽ ആ വയലിനും ഉണ്ട്. ഹോ അപ്പൊ അവളൊരു കലാകാരി ആണ്. അതോർത്തപ്പോ എനിക്ക് തന്നെ ഒരു അഭിമാനം തോന്നി. എന്തിനെന്നു മാത്രം ചോദിക്കരുത്. പിറ്റേന്ന് ലഞ്ച് ബ്രേക്ക് നാണ് എനിക്കവളെ ഒറ്റക്ക് കിട്ടിയത്. ഫുഡ് കഴിച്ചു കഴിഞ്ഞു ചിലപ്പോൾ അവൾ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന്റെ ഏറ്റവും മുകളിൽ പോയി ഇരിക്കാറുണ്ട്. ആ നിലയിൽ ക്ലാസുകൾ ഇല്ലാത്തതിനാൽ നല്ല നിശബ്ദത ഉണ്ടാകും. മാത്രം അല്ല കുറച്ചു ഓപ്പൺ ആയി കിടക്കുന്നത് കൊണ്ട് നല്ല കാറ്റും കാണും. എന്നെ പോലെ ഉള്ളവർക്ക് ഉറങ്ങാനും ഇഷാനിയെ പോലെ ഉള്ളവർക്കു ബുക്ക് വായിക്കാനും പറ്റിയ സ്‌ഥലം. രാഹുലിന്റെയും ആഷിക്കിന്റെയും കണ്ണ് വെട്ടിച്ചു ഞാൻ അവൾ ഇരിക്കുന്ന ആ നിലയിലേക്ക് ചെന്നു. ഞാൻ വരുന്ന കാല്പെരുമാറ്റം കേട്ട് അവൾ ഇരിക്കുന്നിടത്ത് നിന്ന് പെട്ടന്ന് തിരിഞ്ഞു നോക്കി. സാധാരണ ഇവിടെ അങ്ങനെ ആരും വരാറില്ല. ഞാൻ വന്നപ്പോ എന്റെ പ്രൈവസി നഷ്ടമാകാതെ ഇരിക്കാനാണോ അതോ അവൾക്ക് എന്റെ അടുത്ത് നിന്നും പോകാൻ വേണ്ടി ആണോ അവൾ എഴുന്നേറ്റു. അവിടെ ഇരുന്നോളാൻ ഞാൻ ആംഗ്യം കാണിച്ചപ്പോൾ ഒരു മടിയോടെ അവൾ അവിടെ തന്നെ ഇരുന്നു. എന്റെ ക്ലാസിൽ ഞാൻ മാത്രമേ അവളോട് അങ്ങോട്ട് കയറി മിണ്ടുന്നതു ഞാൻ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ഒരുപക്ഷെ അവൾക്ക് ഞാനൊരു ശല്യം ആയിരിക്കും. എന്തായാലും അവളെ ശല്യപ്പെടുത്തിക്കൊണ്ട് ഇരിക്കുക എന്നതായിരുന്നു എന്റെ തീരുമാനം
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?