‘ഇത് നീയാണോ ‘ മുഖം ഇല്ലാത്ത ആ വീഡിയോ കാണിച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു. ആണെന്ന് അവൾ പറയാതെ തന്നെ അവളുടെ ശരീരഭാഷയിൽ നിന്നും അവളാണ് അതെന്ന് എനിക്ക് ഉറപ്പായി.. ‘താനാള് കൊള്ളാല്ലോ. ഈ കഴിവ് ഒക്കെ ഉണ്ടായിട്ടാണോ ഇവിടെ പതുങ്ങി ഇരുന്നത് ‘ ഞാൻ ഫോണുമായി തിരിച്ചു ക്ലാസ്സിലേക്ക് നടന്നു. പടവുകൾ ഇറങ്ങി വന്നപ്പോളാണ് ഫാത്തിമയും ഗ്യാങ്ങും അവിടെ നിൽക്കുന്നത് കണ്ടത്. ‘പാത്തുമ്മ…’ ഞാൻ ഉറക്കെ വിളിച്ചു. അവൾ തിരിഞ്ഞു എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.. കോണിയുടെ മുകളിലേക്ക് തിരിയുന്ന പടവിൽ ഇഷാനി ഉണ്ടായിരുന്നു. പക്ഷെ അവർക്ക് താഴോട്ടുള്ള പടവിൽ നിൽക്കുന്ന എന്നെ മാത്രമേ കാണാൻ കഴിയുകയുള്ളു. ഞാൻ ഫോണിലെ വീഡിയോ എടുത്തു അവരുടെ നേർക്ക് നടക്കാൻ തുടങ്ങവേ എന്റെ കൈകളിൽ ഇഷാനി കയറി പിടിച്ചു. വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടിയിട്ട് പെട്ടന്ന് തന്നെ കൈ വലിച്ചു. അപ്പോൾ ഫാത്തിമ നടന്നു എന്റെ അടുത്ത് വന്നിരുന്നു. അവൾ കാണാതെ ഇഷാനി പെട്ടന്ന് മാറി പോയി. ഫാത്തിമയുടെ ഒപ്പം എപ്പോളും കാണുന്ന അവളുടെ കൂട്ടുകാരികളായ തസ്‌നിയും അഞ്ജനയും ഉണ്ടായിരുന്നു. ഈ മൂവർ സംഘം എപ്പോളും ഒരുമിച്ചേ പ്രത്യക്ഷപ്പെടാറുള്ളു. ക്ലാസ്സിൽ വരുന്നത് ഒരുമിച്ച്, തിരിച്ചു പോകുന്നത് ഒരുമിച്ച്, കഴിക്കുന്നത് ഒരുമിച്ച്, പെടുക്കാൻ പോകുന്നത് വരെ ഒരുമിച്ച്.. മൂന്ന് പേരും ഞാനെന്തിനാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയാണ്. എന്തെങ്കിലും പറയണമല്ലോ…. ‘കഴിച്ചോ? പെട്ടന്ന് അതേ നാവിൽ വന്നുള്ളൂ..
‘ആ കഴിച്ചല്ലോ ‘ മൂന്ന് പേരും ഒരുപോലെ സംശയത്തോടെ മറുപടി തന്നു
‘ആഷിക്കിനെ കണ്ടാരുന്നോ? ആ ചോദ്യത്തിൽ ഫാത്തിമ മാത്രം എന്നെ നോക്കി മുഖം ചുവപ്പിച്ചു. ബാക്കി രണ്ടും ഞാൻ കളിയാക്കിയത് ആണെന്ന മട്ടിൽ ചിരിയടക്കി നിന്നു
‘എനിക്കെങ്ങനെ അറിയാം. എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെ പറയാനാണ് ‘ ഒരു ചെറു ദേഷ്യത്തോടെ എന്നോട് അങ്ങനെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു. ആഷിക്ക് ഫസ്റ്റ് ഇയർ തൊട്ട് പുറകെ നടക്കുന്ന പെണ്ണാണ് ഫാത്തിമ. അവളാണേൽ അവനെ കാണുമ്പോൾ തന്നെ മുഖം വീർപ്പിക്കും. എന്റെ ഒരു നിരീക്ഷണത്തിൽ അവൾക്ക് അവനോടൊരു ചാഞ്ചാട്ടമൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ എന്തോ ഒന്ന് അവളെ ഉൾവലിക്കുന്നുമുണ്ട്. അത് ചിലപ്പോൾ അവളുടെ കൂട്ടുകാരികൾ ആകാം. മൂന്നും സിംഗിൾ പസങ്ക ആയത് കൊണ്ട് ഒരുത്തി മാത്രം പുഷ്പിക്കാൻ ബാക്കി രണ്ടും സമ്മതിക്കാഞ്ഞത് ആകണം കാരണം. എന്തായാലും അവളെ ഒന്ന് എരിവ് കേറ്റിയിട്ട് ഞാൻ വീണ്ടും ഇഷാനിയുടെ അടുത്ത് ചെന്നു ഇരുന്നു. ഞാൻ വീഡിയോ അവർക്ക് കാണിച്ചു കൊടുക്കാഞ്ഞതിന്റെ ആശ്വാസം അവളിൽ ഉണ്ടായിരുന്നു. അങ്ങനെ ആശ്വസിക്കാൻ വരട്ടെ മോളെ… ‘അതെന്താ അവരെ കാണിക്കരുത് എന്ന് നിനക്ക് നിർബന്ധം? ഞാൻ ഇഷാനിയോട് ചോദിച്ചു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?