ഇതിപ്പോ എന്നേക്കാൾ തിട്ടം അവൾക്കാണ് എന്ന് തോന്നും പറച്ചിൽ കണ്ടാൽ. അല്ലെന്ന് പറഞ്ഞപ്പോ അവളും വീണ്ടും തുടർന്ന്.
‘ഷേക്ക് ഉണ്ടാക്കി തരാൻ പറ്റില്ല എന്ന് വച്ചു നീ കള്ളത്തരം കാണിക്കരുത്. അവൾ നിനക്ക് നല്ല ചേർച്ച ഉള്ള കൊച്ചാണ്. ആരെങ്കിലും നിന്റെ ക്ലാസ്സിൽ നിനക്ക് ചേരുന്ന ഉണ്ടെങ്കിൽ അത് അവളാണ് ‘
‘എന്റെ പൊന്ന് ജിമിക്കി അവളല്ല എന്ന് ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് എന്താണ് ഇത്ര ഉറപ്പ് അവൾ ആണെന്ന്.’
‘അവൾ എന്നോട് നിന്റെ കാര്യം ഇടക്ക് തിരക്കിയിട്ടുണ്ട്. നീ പഠിച്ച സമയത്തെ കാര്യം, നിനക്ക് ലൈൻ ഉണ്ടായിരുന്നോ എന്ന്, നമ്മൾ ലൈൻ ആയിരുന്നോ എന്നൊക്കെ തഞ്ചത്തിൽ അവൾ ചോദിച്ചിട്ടുണ്ട്. ഞാൻ നിന്നോട് പറയാൻ വിട്ടു പോയതാ. ഇനിയിപ്പോ ശരിക്കും അവളല്ലേ?
‘അവൾക്ക് ഈയിടെ ആയി എന്നോട് ചെറിയ താല്പര്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ഉദ്ദേശിച്ച ആൾ അവളല്ല ‘
‘ശോ.. പിന്നെ ആരാണ്..’
‘ഫാത്തിമ ആണോ? അവക്കും മൂന്ന് അക്ഷരം അല്ലെ?
ഒരു സംശയത്തോടെ അവൾ ചോദിച്ചു
‘ഫാത്തിമ കഴിഞ്ഞ വർഷം തൊട്ട് ആഷിക്ക് നോക്കുന്ന കൊച്ചാണ്. അതൊന്നും അല്ല പോടീ ‘
‘പിന്നെ ആരാണ്..? ശ്രുതി ആണോടാ ‘
ഞാൻ എപ്പോളും ശ്രുതിയുടെ കൂടെ നടക്കുന്നത് അവൾക്കറിയാം. അത് വച്ചു ശ്രുതി ആണെന്ന് കരുതി
‘ശ്രുതി എന്റെ ബെസ്റ്റി ആണ്. അവളല്ല മോളു ‘
‘ഓഹ് ശ്രുതി ആണോ ഇപ്പോൾ നിന്റെ ബെസ്റ്റി.. അപ്പൊ ഞാനാരാ?
രേണുവിന്റെ മുഖത്ത് കുശുമ്പ് കയറിയത് ഞാൻ അറിഞ്ഞു.
‘നീ എന്റെ ഓൾ ടൈം ഫേവറിറ്റ് ബെസ്റ്റി അല്ലെ. അത്രയും വരുമോ ആരെങ്കിലും ‘
ഞാൻ ഒന്ന് സുഖിപ്പിച്ചു കൊടുത്തു.
‘അപ്പൊ അവളുമല്ല. പിന്നെ ആരാണ് തസ്‌നി ആണോ?
‘അല്ല ‘
‘അഞ്ജന ആണോ?
‘അല്ല ‘
പേരുകൾ വീണ്ടും വന്നു. അതിനെല്ലാം അല്ല എന്ന മറുപടി തന്നെ ഞാൻ ആവർത്തിച്ചു. ആളെ കണ്ടു പിടിക്കാമെന്ന രേണുവിന്റെ ആത്മവിശ്വാസം ആവിയായി പോയി.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?