‘അറിഞ്ഞിരുന്നേൽ നീ ഇങ്ങോട്ട് കെട്ടി എടുക്കില്ലായിരുന്നല്ലോ അല്ലെ ‘ അവളെനിക്കൊരു പിച്ച് തന്നു
കൂടുതൽ സ്നേഹപ്രകടനങ്ങൾ ക്ലാസ്സിലെ പിള്ളേരുടെ മുന്നിൽ വച്ചു നടത്തിയാൽ ഓവർ ആകുമെന്ന് അറിയാവുന്ന കൊണ്ട് ഞാൻ സീറ്റിലേക്ക് പോകാൻ തുടങ്ങി. അപ്പോളാണ് ശരത് ബാക്കിൽ നിന്ന് “ജിമിക്കി കമ്മൽ” പാടാൻ തുടങ്ങിയത്.
രേണുവിനെ പണ്ട് തൊട്ടേ ഞാൻ കളിയാക്കി വിളിക്കുന്ന പേരായിരുന്നു അത്. അറിയാതെ എല്ലാവരുടെ മുന്നിൽ വച്ച് എന്റെ നാവിൽ നിന്ന് അത് വീണല്ലോ എന്നോർത്ത് എനിക്ക് കുറ്റബോധം തോന്നി. രേണു ആണേൽ പിള്ളേരുടെ ചിരി കേട്ട് വല്ലാതെ ആയി നിൽക്കുന്നു. ഞാൻ ഫ്രണ്ട് ഡെസ്കിൽ കൈ വച്ചു ആഞ്ഞൊരു അടി അടിച്ചു. സാധാരണ അലമ്പ് ക്ലാസ്സിനെ ടീച്ചർമാർ നിശബ്ദം ആക്കുന്ന അതേ പരുപാടി. ഇവിടെ ഞാൻ അടിച്ചപ്പോളും ക്ലാസ്സ് നിശബ്ദമായി.
‘അത് ഞാൻ മാത്രം വിളിക്കുന്ന പേരാണ്. വേറാരും അത് വിളിക്കണ്ട.!
ഡെസ്കിൽ അടിച്ചതിനേക്കാൾ നിശബ്ദമായി ക്ലാസ്സ് അപ്പോൾ. എന്റെ ഈ ഒരു മുഖം ഇവർ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചു കാണില്ല. ഇവിടെ അത് ഇറക്കേണ്ടി വരുമെന്ന് ഞാനും കരുതിയതല്ല. എന്തായാലും തമാശക്ക് പോലും ഇനി ആരും അത് വിളിക്കില്ല എന്ന് അതോടെ ഉറപ്പായി.
അന്ന് വൈകിട്ട് ഞാനും രേണുവും ഒരുമിച്ചാണ് കോളേജിൽ നിന്ന് ഇറങ്ങിയത്. അവളെ കണ്ടതിൽ അതിയായ സന്തോഷം ഉണ്ടായിരുന്നു എങ്കിലും അവൾ ചോദിക്കാൻ പോകുന്ന പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കൊടുക്കാൻ കഴിയില്ല എന്നോർത്തപ്പോ ഒരു മൂകത തോന്നി. അത് പോലെ അവളുടെ പരാതികൾക്ക് എന്ത് സമാധാനം പറയണം എന്നും എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാൻ താമസിക്കുന്ന വീട് എത്തുന്ന വരേയ്ക്കും അവൾ അതൊന്നും എടുത്ത് ഇട്ടില്ല എന്നത് എനിക്ക് ആശ്വാസമായി തോന്നി. പക്ഷെ ഞാൻ സ്വന്തം വീട്ടിൽ അല്ല താമസിക്കുന്നത് എന്ന് അറിഞ്ഞപ്പോ അവൾ ആദ്യത്തെ ചോദ്യം തന്നെ എടുത്തു എന്റെ മുന്നിലിട്ടു.
‘നീയെന്താ ഇവിടെ ഒറ്റക്ക് താമസിക്കുന്നത്.. അച്ഛനായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?