‘നിന്റെ ക്ലാസ്സിലെ സുന്ദരിമാരെയും സുന്ദരി അല്ലാത്തവരെയും വരെ ഞാൻ പറഞ്ഞു. ഇനി ഒരാൾ പോലും ബാക്കിയില്ല. നീ കള്ളത്തരം പറഞ്ഞതല്ലേ ശരിക്കും അതാരാണ് ഞാൻ പറഞ്ഞതിൽ ‘
‘നീ പറയാത്ത ഒരാൾ കൂടി ബാക്കി ഉണ്ട് ‘
‘ഇനി ആരുമില്ല പോ. നീ പറയമെങ്കിൽ പറ’
ബെറ്റ് തോറ്റത്തിന്റെ വിഷമത്തിൽ രേണുവിന് ദേഷ്യം വന്നു.
‘എന്റെ ക്ലാസ്സിൽ ഉള്ള…. ഷോർട് ഹെയർ വെട്ടിയ…. അങ്ങനെ ആരോടും അധികം മിണ്ടാത്ത…’
ഞാൻ മുഴുവുപ്പിച്ചില്ല..
‘എടാ അവളോ..?
അവളുടെ പേരിനായി രേണു ആദ്യമൊന്ന് കുഴങ്ങി
‘ഇഷാനി.. ഇഷാനി ആണോടാ ആൾ ‘
എന്തോ ലോകാത്ഭുതം കണ്ട പോലെ അവളുടെ കണ്ണുകൾ വിടർന്നു.
‘ആണെങ്കിൽ ‘
എന്റെ മുഖത്ത് ഉണ്ടായ ചിരി കണ്ടപ്പോളെ അവൾക്ക് കാര്യം കിട്ടി
‘അയ്യോ അവളെ ഞാൻ ഓർത്ത് പോലുമില്ല. മിണ്ടപ്പൂച്ച പോലെ പതുങ്ങി നടക്കുന്ന അതിനെ ഒക്കെ മറന്നു പോയതിൽ അത്ഭുതം ഒന്നുമില്ല. എന്തായാലും നല്ല കുട്ടിയാ ‘
ആദ്യമായി ഒരാൾ ഇഷാനിയേ കുറിച്ച് എന്നോട് നല്ലത് പറഞ്ഞിരിക്കുന്നു. എന്റെ മനസിന്റെ പൂമുഖവാതിൽക്കൽ ഒരു പൂത്തിരി ഉയർന്നു പൊങ്ങി..
‘ആണോ..? ശരിക്കും…? നിന്റെ അഭിപ്രായം എന്താ ഓളെ കുറിച്ച്..?
ഒടുക്കത്തെ ആവേശത്തിൽ ഒരൊറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു. എന്റെ ആവേശം കണ്ടു അവൾ ജാഡ ഇടാൻ തുടങ്ങി
‘അയ്യടാ.. അവളെ പറ്റി പറയുമ്പോ തേൻ ഒലിക്കുന്നു ചിറിയിലൂടെ.. എനിക്ക് മനസില്ല പറയാൻ ‘
‘എന്റെ മുത്തല്ലേ. പറ.. അവളായി കമ്പനി ഉള്ളവർ ആരും ക്ലാസ്സിൽ ഇല്ല. അതോണ്ടല്ലേ.. അവളുടെ ക്യാരക്ടർ ഒന്നറിയാനാണ് ‘
എന്റെ സോപ്പിടൽ കൊണ്ട് രേണു ഇഷാനിയെ കുറിച്ച് എന്നോട് പറഞ്ഞു
‘അതൊരു പാവം കുട്ടിയാടാ. ക്ലാസിൽ ഉള്ളത് പോലും അറിയില്ല. നന്നായി പഠിക്കും. വേറെ ഉഴപ്പ് ഒന്നും ഇല്ല. പിന്നെ ആരോടും മിണ്ടാട്ടം ഇല്ല. ഒറ്റയ്ക്ക് മാറി ഇരിപ്പ്.. സത്യത്തിൽ അവൾ നിനക്കൊരു ചേർച്ച ഇല്ലല്ലോടാ ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?