റോക്കി [സാത്യകി] 2311

 

എന്റെ നെഞ്ചിലെ പൂമുഖപടിയിലെ പൂത്തിരി ചീറ്റിപ്പോയി. വിഷമം കാണിക്കാതെ ഞാൻ തമാശരൂപേണ അവളോട് ചോദിച്ചു

‘അതെന്താടി നീ അങ്ങനെ പറഞ്ഞത് ഞാൻ അത്രക്ക് അസ്മാദൃശനാണോ?

 

‘വേറൊന്നും അല്ലടാ. നിന്റെ ഒരു വൈബ് അവൾക്ക് ഇല്ലല്ലോ. നിനക്ക് കുറച്ചു അടിച്ചു പൊളി തന്റേടി പിള്ളേർ അല്ലായിരുന്നോ താല്പര്യം. ആ പിന്നെ പ്രേമം അല്ലെ. അത് ആരോട് തോന്നണം എന്ന് സ്വയമേ തീരുമാനിക്കാൻ പറ്റൂലല്ലോ ‘

 

രേണു പറഞ്ഞതിലെ പ്രേമത്തോട് എനിക്ക് യോജിക്കാൻ കഴിയില്ലായിരുന്നു.

‘പ്രേമം ഒന്നുമില്ലെടി. എന്തോ ഒരു ഇഷ്ടം. ചെറിയ ഒരു ക്രഷ് ‘

 

‘ഉണ്ട. നിനക്ക് അവളോട് പ്രേമം ആണ്. നൂറ് ശതമാനം ഉറപ്പ് ‘

അവൾ എന്തോ ഉറപ്പിൽ പറഞ്ഞു

 

‘എനിക്ക് ഇല്ലാത്ത ഉറപ്പ് എങ്ങനെ നിനക്ക് ഉണ്ട് ഈ കാര്യത്തിൽ.?

 

‘എനിക്ക് ഉറപ്പുണ്ട്. നിന്നെ ഞാൻ ആദ്യമായ് ഒന്നും അല്ലല്ലോ കാണുന്നത്. അവളെ പറ്റി ഞാൻ പറയുമ്പോ നിന്റെ കണ്ണ് ബൾബ് പോലെ കത്തുന്നുണ്ടായിരുന്നു. അങ്ങനെ എന്റെ മോൻ ആദ്യമായി പ്രണയത്തിൽ വീണിരിക്കുന്നു. കൺഗ്രാറ്റ്ലഷൻസ്..!

 

രേണുവിന്റെ വാക്കുകളിൽ എനിക്ക് വിശ്വാസം വന്നില്ല

‘നീ എനിക്കിട്ട് ഒരു അവസരം കിട്ടുമ്പോ തള്ളുന്നത് ആണ് എന്ന് എനിക്ക് അറിയാം ‘

 

‘ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം ‘

 

‘പറയാം. എന്താ..?

 

‘നീ അവളെ പറ്റി സെക്ഷ്വൽ ആയി എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അവളെ ആ രീതിയിൽ കണ്ടിട്ടുണ്ടോ?

 

ഇഷാനിയുടെ ഹൂഡി മറയ്ക്കുന്ന അവളുടെ ശരീരത്തിലേക്ക് എന്റെ സങ്കല്പികസ്കാന്നർ ഇന്നേ വരെ സഞ്ചരിച്ചിരുന്നില്ല.. അവളുടെ അഴകളവുകൾ എന്റെ കണ്ണ് തിട്ടപ്പെടുത്തിയിരുന്നില്ല.. അവളുടെ നഗ്നതയേ കുറിച്ച് അറിയാതെ പോലും എന്റെ മനസ് ചിന്തിച്ചിരുന്നില്ല എന്നോർത്തപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി. അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്ന അർഥത്തിൽ ഞാൻ തലയാട്ടി

 

‘അപ്പൊ ഇത് പ്രേമം തന്നെ ‘

 

‘സെക്ഷ്വൽ ആയി ചിന്തിച്ചില്ലേൽ പ്രേമം ആകുമോ.. അതെന്ത് വർത്താനം ആണ്. ഞാൻ ശ്രുതിയേ പറ്റിയും അങ്ങനെ ഒന്നും ചിന്തിക്കാറില്ല. ഫാത്തിമയേ പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെ എത്ര പേര് ഉണ്ട് ‘

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *