‘ഇത് സാദാ പ്രേമം അല്ല മോനെ. ഇത് ദിവ്യപ്രണയത്തിന്റെ ആരംഭമാണ്. നീയിനി അവളെ മറക്കാൻ ശ്രമിച്ചാൽ പോലും അവൾ നിന്റെ മനസ്സിൽ നിന്ന് പോവൂല.’
ഏതോ മാരകരോഗത്തിന്റെ വിവരണം പോലെ അവളെന്നോട് പറഞ്ഞു. രേണു വീട്ടിൽ നിന്ന് പോകുന്ന വരെയും ഞാൻ അത് സമ്മതിച്ചു കൊടുത്തില്ല എങ്കിലും എന്റെ മനസിൽ അവൾ പറഞ്ഞത് വല്ലാതെ കൊണ്ടിരുന്നു. എനിക്കിനി അത്രക്ക് ഗാഡമായ പ്രണയം ഇഷാനിയോട് ഉണ്ടോ? രേണുവിനോട് എന്ന പോലെ എന്റെ മനസിനോടും പലവുരി അങ്ങനെ ഒന്നുമില്ല എന്ന് ആവർത്തിച്ചു പറഞ്ഞു. അവളെ ദൂരെ നിന്നെ കാണുമ്പോൾ നെഞ്ചിൽ പെരുമ്പറ മുഴക്കിയും ക്ലാസ്സിൽ പലവട്ടം അവളിരിക്കുന്നിടത്തേക്ക് കണ്ണ് പായിച്ചും അവളോട് മിണ്ടാൻ സാഹചര്യങ്ങൾ ഉണ്ടാക്കിയെടുത്തും മനസ്സ് എന്റെയടുത്തു അനുസരണക്കേടുകൾ കാണിച്ചു കൊണ്ടിരുന്നു.
ലാബ് ഉള്ള ദിവസം ആണ് അവളോട് ഏറ്റവും അധികം മിണ്ടാൻ പറ്റുന്നത്. ഞാനും ഇഷാനിയും രാഹുലും ആഷിക്കുമാണ് ഒരു ഗ്രൂപ്പ്. അത് കൊണ്ട് തന്നെ അവളോട് മിണ്ടാൻ എനിക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അന്നാണേൽ രാഹുൽ ലീവ് ആയിരുന്നു. ഞാനും ഇഷാനിയും ആഷിക്കും ആണ് എക്സ്പീരിമെന്റ് ചെയ്തോണ്ട് ഇരുന്നത്. അവൾക്ക് നല്ല ശ്രദ്ധ ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ ഞങ്ങളുടെ വർക്ക് എല്ലാം കഴിയുമായിരുന്നു. ലാബ് തീരാൻ ഇനിയും മിനിട്ടുകൾ ഉണ്ട്. ഞാൻ ഇഷാനിയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ഇരുന്ന് ബോർ അടിച്ചിട്ട് ആവണം ആഷിക്ക് എണീറ്റ് ഫാത്തിമ ഇരിക്കുന്ന ഡസ്ക് നടുത്തു പോയി ഇരുന്ന് വായി നോക്കാൻ തുടങ്ങി. ആഷിക്ക് കൂടി പോയ സാഹചര്യം മുതലാക്കി ഞാൻ ഇഷാനിയോട് കൂടുതൽ അടുത്തിരുന്നു. ഇടക്കിടക്ക് എന്റെ കൈകൾ അറിയാത്ത പോലെ അവളുടെ കൈകളിൽ സ്പർശിക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ വീണ്ടും തൊടാനുള്ള വഴി മനസ്സിൽ കണ്ടു ഞാൻ അവളുടെ കയ്യിലെ രുദ്രാക്ഷത്തിൽ തൊട്ടു. അത് ഊരാൻ ഞാൻ ശ്രമിച്ചപ്പോൾ ഇഷാനി എന്നെ തടഞ്ഞു
‘അത് പൂജിച്ചതാണ്. ഊരാൻ പാടില്ല ‘
അവളുടെ മറുപടി കേട്ട് ഞാൻ രുദ്രാക്ഷം പരിശോധിക്കുന്നതായി അഭിനയിച്ചു. രണ്ട് കൈ കൊണ്ടും ഞാൻ രുദ്രാക്ഷമണികളിൽ തലോടി. ഇഷാനിയുടെ കൈകൾ ഇപ്പൊ എന്റെ കൈക്കുള്ളിൽ ആണ്. അവളുടെ കുഞ്ഞി കൈകളോട് എനിക്ക് വല്ലാത്ത ഓമനത്തം തോന്നി
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?