റോക്കി [സാത്യകി] 2301

‘സാധാരണ ചരട് അല്ലെ പൂജിച്ചു കയ്യിൽ കെട്ടുന്നത്. രുദ്രാക്ഷവും കെട്ടുമോ.. ഏത് അമ്പലത്തിൽ?

 

‘സിവഭൂതമലൈ’

പെട്ടന്ന് ഇഷാനി പറഞ്ഞു . ആ സ്‌ഥലം ഞാൻ കെട്ടിട്ടുണ്ടായിരുന്നു.

 

‘അത് തമിഴ്നാടല്ലേ മധുര പോണ റൂട്ട്. ഞാൻ അവിടെ കുറച്ചു വർഷം മുന്നേ പോയിട്ടുണ്ട്.. നല്ല കയറ്റത്തിൽ മലയുടെ മുകളിൽ ഇരിക്കുന്ന അമ്പലമല്ലേ?

 

മറുപടിക്ക് പകരം ഇഷാനിയുടെ പരിഭ്രമത്തോടെയുള്ള നോട്ടമാണ് എനിക്ക് കിട്ടിയത്. എന്റെ മുഖത്തു നിന്നും അവളെന്റെ കൈകളിലേക്ക് നോക്കി. എന്റെ കൈക്കുള്ളിൽ അവളുടെ കൈകൾ. ഇഷാനി രണ്ട് വശത്തേക്കും നോക്കി. ആരെങ്കിലും ഞാൻ അവളുടെ കയ്യിൽ പിടിച്ചത് കണ്ടോ എന്ന രീതിയിൽ ആയിരുന്നു അവളുടെ നോട്ടം. അവളെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന രീതിയിൽ ഞാൻ കൈ അയച്ചു..

 

‘ചേട്ടാ കയ്യിൽ പിടിക്കുന്നത് എനിക്ക് ഇഷ്ടം അല്ല ‘

അവളുടെ ഉറച്ച സ്വരം ഞാൻ ആദ്യമായ് കേൾക്കുക ആണ്. അത്രയും വ്യക്തതയോടെ അവളെന്നോട് മറ്റെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. എന്റെ കൈകളുടെ വിക്രിയകൾ അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഞാൻ അതിന് ചെറുതായി ഒന്ന് പിടിച്ചതല്ലേ ഉള്ളു. എന്തായാലും അവളുടെ അനിഷ്ടം കിട്ടി അത് കൊണ്ട്. അവളുടെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്തി എങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല

 

‘അയ്യോ ഞാൻ ആ രുദ്രാക്ഷത്തിന്റെ ഭംഗി കണ്ടു നോക്കിയതാണ്. നീ വേറൊന്നും ചിന്തിച്ചു കൂട്ടരുതേ. ‘

 

എന്റെ ന്യായീകരണങ്ങൾക്ക് ഒന്നും അവൾ ചെവി കൊടുക്കുന്നില്ല എന്ന് എനിക്ക് തോന്നി. ബുക്കിൽ നോക്കി എന്നെ അവഗണിക്കുകയാണ് അവൾ

 

‘കയ്യിൽ പിടിക്കുന്നത് മാത്രം ആണോ അതോ ഞാൻ മിണ്ടുന്നതും ഇഷ്ടം അല്ല..?

 

‘അല്ല ‘

അത് മാത്രമേ അവൾ പറഞ്ഞുള്ളു. പക്ഷെ ആ വാക്കിന് എന്നെ ആറടി കുഴിച്ചടക്കാൻ ഉള്ള കമ്പിപ്പാരയുടെ കാഠിന്യം ഉണ്ടായിരുന്നു. എന്തോ ചെറിയ ഭാഗ്യം എനിക്ക് ഉണ്ടായിരുന്നത് കൊണ്ട് അവൾ എന്നെ ഊക്കിയത് വേറാരും കേട്ടില്ല.

എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും എന്നെ ഇത് പോലെ ഒരു പെണ്ണ് ഊക്കി വിട്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. താല്പര്യം ഇല്ലാത്തവരുടെ പുറകെ മണപ്പിച്ചു പോകുന്ന ശീലം എനിക്ക് പണ്ട് ഇല്ലായിരുന്നു. എന്ത് കണ്ടിട്ടാണ് പിന്നെ ഇവളുടെ മണപ്പിച്ചു നടക്കുന്നത് എന്നോർത്തു ഞാൻ സ്വയം പഴിച്ചു. ഈ മൈരത്തി ആരാണെന്നാണ് ഇവളുടെ വിചാരം. ഒരു പട്ടി പോലും മൈൻഡ് ചെയ്യാതെ ഇരുന്ന അവളോട് ഒന്ന് കമ്പിനി ആകാമെന്ന് വച്ചപ്പോ എങ്ങുമില്ലാത്ത ജാഡ. ചുമ്മാ അല്ല ഇവളെ ആരും കൂടെ കൂട്ടത്തത്. അവിടെ ഇരുന്ന് ഞാൻ അവളെ മനസിൽ അറിയുന്ന തെറിയെല്ലാം വിളിച്ചു. ആദ്യമായ് ലാബ് പീരീഡ് പെട്ടന്ന് തീരണെ എന്ന് ഞാൻ പ്രാർഥിച്ചു. അവളുടെ മുന്നിൽ കുറച്ചു നേരം കൂടി ഇരുന്നാൽ ഞാൻ ഉരുകി ഇല്ലാണ്ട് ആയേനെ. ബെല്ലടിച്ച ഉടനെ തന്നെ ഞാൻ അവിടുന്ന് നോട്ട് പോലും എടുക്കാതെ പുറത്തേക്ക് പോയി. കോളേജിന്റെ ഒരു മൂലക്ക് പണി കഴിയാത്ത ഒരു കെട്ടിടം ഉണ്ട്. സാധാരണ ആളുകൾ സിഗരറ്റ് വലിക്കാൻ ഒക്കെ ഇടക്ക് വരാറുണ്ട് അവിടെ. ഏകാന്തത കിട്ടുന്നത് കൊണ്ട് ഞാൻ നേരെ അങ്ങോട്ട് പോയി

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *