അവിടെ പോയി കുറെ നേരം കണ്ണടച്ചു കിടന്നിട്ടും മനസ്സിൽ നിന്ന് അവൾ ഏൽപ്പിച്ച മുറിവ് ഉണങ്ങുന്നില്ല. അതിനിടയിൽ ആഷിക്കിന്റെ കാൾ വന്നെങ്കിലും ഞാൻ എടുക്കാൻ പോയില്ല. കുറച്ചു നേരം ഒറ്റക്ക് ഇരിക്കാം. കുറെ നേരത്തെ എന്റെ ഏകാന്തത തല്ലിക്കൊഴിച്ചു കൊണ്ട് ഏതോ ടീം അങ്ങോട്ട് വന്നു. എന്നെ കണ്ട ഉടനെ അതിൽ ഒരുത്തൻ റോക്കി ഭായ് എന്ന് വിളിച്ചു ഒന്ന് അഭിവാദ്യവും ചെയ്തു. അവനേത് ഡിപ്പാർട്മെന്റ് ആണെന്നോ പേര് എന്താണെന്നോ ഒന്നും എനിക്ക് ഓർമ ഇല്ലായിരുന്നു. ആൾ ഇവിടുത്തെ കഞ്ചാവിന്റെ ഒക്കെ ചെറിയ ഒരു ഡീലർ ആണെന്ന് മാത്രം അറിയാം. എന്തായാലും ഒരു തണുപ്പൻ രീതിയിൽ ഞാൻ കൈ ഉയർത്തി തിരിച്ചു അഭിവാദ്യം ചെയ്തു
കുറച്ചു നേരം കഴിഞ്ഞാണ് ഒന്ന് പുകച്ചാലോ എന്ന ചിന്ത തോന്നി തുടങ്ങിയത്. ഒരെണ്ണം ആഞ്ഞു വലിച്ചാൽ ചിലപ്പോ ഒരു ആശ്വാസം കിട്ടിയേക്കും. വലി ഞാൻ നിർത്തിയിട്ട് കുറച്ചു ആയെങ്കിലും ഇപ്പോ വലിക്കാൻ ഒരു ഉൾവിളി തോന്നി. ഞാൻ പതുക്കെ അവനെ വിളിച്ചു സാധനം ഉണ്ടോന്ന് ആംഗ്യം കാണിച്ചു ചോദിച്ചു
‘നോ രക്ഷ. കയ്യിൽ ഇപ്പൊ മരുന്നിനു പോലുമില്ല ‘
എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാകും അവൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് തോന്നി. വീണ്ടും അപമാനം.
‘ഡേയ്.. വേണ്ടിയിട്ട് ആണ്. ഊമ്പിക്കില്ല ‘
‘ഭായ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തരാതെ ഇരിക്കുമോ. സത്യത്തിൽ ഉണ്ടായിരുന്നു കയ്യിൽ. ഇപ്പൊ ഔട്ട് ഓഫ് സ്റ്റോക്ക് ആയതാണ്.’
പിന്നെ എന്തോ ആലോചിച്ചിട്ട് എന്ന പോലെ അവൻ കയറി പറഞ്ഞു
‘നിങ്ങടെ ക്ലാസ്സിലെ ശരത്തിനോട് ഒന്ന് ചോദിച്ചു നോക്ക്. കുറച്ചു മുന്നേ അവനാണ് വന്നു എന്റെ കയ്യിലെ മൊത്തം വാങ്ങിക്കൊണ്ട് പോയത്.’
ഹാൻസ് വാങ്ങിക്കാനും വണ്ടിക്കൂലിക്കും ഒക്കെ എന്നോട് എപ്പോളും ഇരക്കുന്ന കഞ്ചൻ ശരത് ഞാൻ ചോദിച്ചാൽ തരാതെ ഇരിക്കില്ല. പിന്നെ അവനെ വിളിക്കാനുള്ള മടി കൊണ്ട് അതിനും മിനക്കെട്ടില്ല. അവിടെ അങ്ങനെ അപമാനവും പേറി കിടന്നു ചെറുതായി ഒന്ന് മയങ്ങി. ലഞ്ച് ബ്രെക്കിനുള്ള ബെല്ല് കേട്ടപ്പോളാണ് എണീറ്റത്. ഇവിടെ വെറുതെ കിടക്കുന്നത് എന്തിനാണ് വീട്ടിൽ പോയേക്കാം എന്ന് കരുതി. ബുക്ക് ലാബിൽ വച്ചിട്ടാണ് വന്നത്, അത് ചിലപ്പോൾ ആഷിക്ക് എടുത്തു ക്ലാസ്സിൽ കൊണ്ട് പോയി കാണും. ബാഗ് ആണേൽ ക്ലാസിലും ആണ്. അങ്ങോട്ട് പോകാനുള്ള മടി കൊണ്ട് ആഷിക്കിനെ ഒന്ന് വിളിച്ചു നോക്കി. റിങ് ഉണ്ടെങ്കിലും കാൾ എടുക്കുന്നില്ല. ഫോൺ സൈലന്റ് ആയിരിക്കും. എന്തായാലും ക്ലാസ്സിലേക്ക് പോകാമെന്നു തന്നെ വച്ചു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?