‘ഒരു പ്രശ്നവുമില്ല. അവിടെ എനിക്ക് താമസിക്കാൻ കഴിയില്ല. അത് നിനക്ക് പറഞ്ഞു തരണ്ടല്ലോ ‘
എന്റെ ഭാവത്തിൽ വന്ന മാറ്റം കണ്ടു കൊണ്ടാവണം എന്നെ വിഷമിപ്പിക്കും എന്ന് കരുതി രേണു പിന്നീട് ഒന്നും ചോദിച്ചില്ല
അവൾ പണ്ടും അങ്ങനെ ആയിരുന്നു. എനിക്ക് ഒടുക്കത്തെ കംഫർട് ആയിരുന്നു അവളുടെ ഒപ്പം ആയിരിക്കുമ്പോൾ. പലരും ഞങ്ങളുടെ റിലേഷൻ പ്രണയം ആയെന്ന് വരെ തെറ്റിദ്ധരിച്ചിട്ട് ഉണ്ടായിരുന്നു. എന്തിന് ഞങ്ങളുടെ വീട്ടുകാർ പോലും. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ പൂർണ മനസോടെ രണ്ട് വീട്ടുകാരും ഞങ്ങളുടെ കല്യാണവും നടത്തി തന്നേനെ. പക്ഷെ പ്രണയം എന്നൊരു സിദ്ധാന്തത്തിന് ഞാൻ പണ്ടേക്ക് പണ്ടേ എതിരായിരുന്നു.
ഞങ്ങൾക്ക് ഇടയിൽ മൗനം ഒരു അസഹനീയതയായി പടർന്നു കയറിയപ്പോൾ വിഷയം മാറ്റാൻ ഞാൻ അവളുടെ ലൈഫിനെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു
‘ഞാൻ കരുതി നീ വല്ല അച്ചായനെയും കെട്ടി വല്ലോ അമേരിക്കക്കോ കാനഡക്കോ ഒക്കെ വിട്ടു കാണുമെന്നു ‘
ഫ്രിഡ്ജിൽ നിന്നും കഴിക്കാൻ എന്തെങ്കിലും പരതി കൊണ്ടിരിക്കുന്നതിനു ഇടയിൽ രേണു എനിക്ക് മറുപടി തന്നു
‘അങ്ങനെ ഏതെങ്കിലും ഒരുത്തൻ വന്നു കെട്ടി കാലിന്റെ ഇടയിലോട്ട് കൊണ്ട് പോകാൻ ഇരിക്കുന്നവൾ അല്ല മോനെ ഈ രേണു സെബാസ്റ്റ്യൻ ‘
‘നര വീഴും ഇനിയും പഴയ സിദ്ധാന്തം ഒക്കെ അടിച്ചോണ്ട് ഇരുന്നാൽ. കെട്ടി കൂട് പറ്റാൻ നോക്ക് ‘
‘അല്ല ആരാ ഈ പറയുന്നത്..! നീ ആരുന്നാല്ലോ ഈ പ്രണയവിരുദ്ധ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. എന്നിട്ട് നീ കെട്ടിയോ ഇത് വരെ. ഇപ്പോളും പിള്ളേർ കളിച്ചു കോളേജിൽ കേറി നടക്കുവല്ലേ’ ഫ്രിഡ്ജിൽ നിന്നെടുത്ത ആപ്പിൾ മുറിച്ചു അതിലൊരു കഷ്ണം എനിക്ക് നേരെ നീട്ടി രേണു പറഞ്ഞു.
വേണ്ട എന്ന് ആംഗ്യം കാണിച്ചു ഞാൻ അവൾക്ക് മറുപടി കൊടുത്തു.
‘ഞാൻ പലതവണ ശ്രമിച്ചിരുന്നു ജിമിക്കി. പലരുമായും. പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ പ്രേമം എന്ന് പറയുന്ന വികാരം മാത്രം എനിക്ക് മനസ്സിൽ നിന്ന് വന്നില്ല.’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?