‘അത് ഗോകുൽ ഒക്കെയാണ് ഞങ്ങളുടെ അടുത്ത് ഇരുന്നത്. ഹാ ഞാൻ അവനോട് നല്ല ഫോണിനെ പറ്റി തിരക്കിയിരുന്നു ‘
അവസാനം ചെറിയൊരു കച്ചിത്തുരുമ്പ് കിട്ടിയിരിക്കുന്നു. ഞാൻ അവളെ അവിടെ നിർത്തി ഗോകുലിനെ മാറ്റി വിളിച്ചു. എന്റെ ചോദ്യം കേട്ട് അവനാകെ വല്ലാതെ ആയി. അത് കണ്ടപ്പോ എനിക്കും വിഷമം തോന്നി
‘എന്റെ അളിയാ നീ എടുത്തു എന്നല്ല ഞാൻ പറഞ്ഞത്. ഇവിടെ ആര് എടുത്തെന്നു പറഞ്ഞാലും നീ എടുത്തു എന്ന് ഞാൻ വിശ്വസിക്കില്ല. പക്ഷെ നിന്റെ കൂടെ ആരായിരുന്നു ഉണ്ടായിരുന്നത് ‘
‘ ഞാനും അജയും ശരത്തുമാണ് ഗ്രൂപ്പ്. വേറെയാരും ഇല്ല. അവസാനം കുറച്ചു നേരം ആഷിക്ക് അവിടെ വന്നിരുന്നു. അതല്ലാതെ വേറെ ആരും ഇല്ല.’
‘ലാബ് സമയത്ത് നിങ്ങൾ മൂന്ന് പേരും അവിടെ തന്നെ മുഴുവൻ സമയവും ഉണ്ടായിരുന്നോ..?
‘ആ ഉണ്ടായിരുന്ന്..’
പിന്നെ എന്തോ ഓർമയിൽ തട്ടി തടഞ്ഞ പോലെ അവൻ എന്നോട് പതിയെ പറഞ്ഞു
‘ശരത് ഇടക്ക് ബാത്‌റൂമിൽ പോകുവാ എന്ന് പറഞ്ഞു ചാടിയിരുന്നു ഒരു പത്തു മിനിറ്റ്. പക്ഷെ അവൻ എടുക്കുവോടാ. എനിക്ക് തോന്നുന്നില്ല ‘
‘നമുക്ക് ഒന്ന് ചോദിച്ചു നോക്കാം. അവൻ എന്തിയെ?
‘അവൻ ലാബ് കഴിഞ്ഞു ക്ലാസ്സിൽ കേറിയില്ല. ഞാൻ കരുതി നിങ്ങൾ രണ്ടും ഒരുമിച്ച് മുങ്ങിയത് ആയിരിക്കും എന്ന് ‘
എന്റെ മനസ്സിൽ എവിടെക്കോയെ ചിതറി കിടന്ന ചിത്രങ്ങൾ ഒരുമിച്ചു വരാൻ തുടങ്ങി..
വണ്ടിക്കൂലിക്ക് കാശില്ലാത്ത ശരത് പൊതി ഒരു സെറ്റായി വാങ്ങുന്നു
ബാത്‌റൂമിൽ പോകാൻ എന്ന് പറഞ്ഞു ഇടക്ക് വച്ചു ലാബിൽ നിന്ന് തനിയെ പോകുന്നു
ലാബ് കഴിഞ്ഞു ക്ലാസ്സിലേക്ക് വരാതെ മുങ്ങുന്നു
എന്റെ മനസിൽ കള്ളന്റെ ചിത്രം വ്യക്തമായി വരുന്ന നിമിഷം തന്നെ ഞങ്ങൾക്ക് മുന്നിൽ കൃത്യമായി ശരത് പ്രത്യക്ഷപ്പെട്ടു.. ഞാനും ഗോകുലും അവനടുത്തേക്ക് ചെന്നു. ഒന്നും ചോദിക്കാതെ ഞാൻ അവന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ മുഖത്തെ ചിരി മായുന്നതും മുഖം കൂടുതൽ അസ്വസ്‌ഥമാകുന്നതും ഞാൻ കണ്ടു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?