‘അവൻ ഇനി തിരിച്ചു തരുമോ പൈസ?
സംശയത്തോടെ ശരത് എന്നോട് ചോദിച്ചു
‘തരണം. ഇല്ലെങ്കിൽ നീ വാങ്ങിക്കണം. ആഷിക്കിനെയും കൂട്ടിക്കോ. അവനോട് ഞാൻ പറഞ്ഞു എന്ന് കൂടി പറ. എന്നിട്ടും തന്നില്ലേൽ ഞാൻ നോക്കിക്കോളാം ‘
ശരത്തിനൊപ്പം ഞാൻ ഗോകുലിനെയും ആഷിക്കിനെയും പറഞ്ഞു വിട്ടു. കൂട്ടുകാരികളുടെ നടുവിൽ വിഷമിച്ചു നിന്ന അഞ്ജനയെ വീണ്ടും ഞാൻ ഒറ്റക്കോരിടത്തു മാറ്റി കൊണ്ട് പോയി നിർത്തി
‘നിന്റെ പൈസ ഇപ്പൊ കിട്ടും. പക്ഷെ ഇവിടെ ആരോടും അത് മോഷണം പോയി എന്ന് പറയരുത്. വീട്ടിൽ വച്ചു മറന്നു വച്ചു എന്നെ പറയാവുള്ളൂ ‘
‘കിട്ടിയോ. സത്യം ആണോ ചേട്ടാ..’
അഞ്ജനയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു. കണ്ണീർ നിറഞ്ഞ അവളുടെ കണ്ണിൽ പ്രകാശം വീണു.
‘കിട്ടി ‘
‘ആരാ എടുത്തത്.?
‘അത് നിന്നോട് പറഞ്ഞാൽ നീ ബാക്കിയുള്ളവരോട് പറഞ്ഞു കൊടുക്കില്ലേ? ആരും ഇതറിയില്ല എന്ന് ഉറപ്പ് ഞാൻ വാങ്ങിച്ചു. നിനക്ക് പൈസ കിട്ടിയാൽ പോരെ ‘
അഞ്ജന പലവുരു നിർബന്ധിച്ചിട്ടും ഞാൻ ശരത്തിന്റെ കാര്യം പറഞ്ഞില്ല. അവളെ കൊണ്ട് സത്യം ഇടീച്ചാൽ പോലും അവളുടെ ഗ്യാങ്ങിൽ എങ്കിലും അത് പുറത്താകും എന്ന് എനിക്കറിയാമായിരുന്നു.
‘എന്നോട് പറഞ്ഞില്ലെങ്കിലും വേണ്ട എനിക്ക് വേണ്ടി പൈസ കണ്ടു പിടിച്ചു തന്നല്ലോ.. താങ്ക്സ് ‘
അഞ്ജന സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു.
‘ഗോകുൽ ഇപ്പൊ പൈസ ആയി വരും. അതാരും കാണാതെ മാറ്റിക്കോണം. ഞാൻ പറഞ്ഞല്ലോ പൈസ വീട്ടിൽ മറന്നു വച്ചെന്നെ പറയാവൂ..’
‘അങ്ങനെ പറഞ്ഞോളാം.. ഗോകുലിനോട് പൈസ കയ്യിൽ വച്ചാൽ മതി ഞാൻ വൈകിട്ട് വാങ്ങിക്കോളാം എന്ന് പറ ‘
‘മ്മ് പറയാം. പിന്നെ നീയൊരു കാര്യവും ഇല്ലാത്ത കാര്യത്തിനാണ് ഇഷാനിയുടെ മണ്ടക്ക് കയറിയതും അവളെ നാണം കെടുത്തിയതും.. പറ്റുമെങ്കിൽ അവളോടൊരു സോറി പറഞ്ഞേക്ക് ‘
‘അയ്യോ സത്യം.. എന്റെ റിലേ പോയി കിടക്കുവായിരുന്നു. ഞാൻ ആണേ അതിന്റെ കണ്ണിലും കുത്തി. പാവം.. ഞാൻ സോറി പറഞ്ഞോളാം ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?