അഞ്ജന വളരെ ആത്മാർത്ഥമായിട്ടാണ് അത് പറഞ്ഞത്. ശരി എന്ന അർഥത്തിൽ തല കുനുക്കി ഞാൻ തിരിയാൻ നേരം അവളെന്റെ കയ്യിൽ പിടിച്ചു സംശയത്തോടെ ചോദിച്ചു
‘അപ്പൊ ഇത് എന്റെ വിഷമം കണ്ടു കഷ്ടപ്പെട്ട് കണ്ടു പിടിച്ചത് അല്ലല്ലേ..?അവളുടെ വിഷമം കണ്ടു റോക്കി ചേട്ടൻ ഡീറ്റെക്റ്റീവ് ആയതാണ് ല്ലേ…’
അവൾ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ എന്ത് തിരിച്ചു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.
‘കുഴപ്പമില്ല.. എന്താണേലും ഞാൻ ഹാപ്പി ആയീ….’
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ തന്നെ അവൾ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് എന്റെയടുത്തു നിന്നും കൂട്ടുകാരികളുടെ അടുത്തേക്ക് സന്തോഷവാർത്ത പറയാൻ ഓടിപോയി. ഞാൻ ഈ ചെയ്തത് ഇഷാനിക്ക് വേണ്ടി ആണെന്ന് അവൾക്ക് മനസിലായി. എന്തായാലും അവൾ സോറി പറയുമ്പോ ഇഷാനിയുടെ വിഷമം മാറുമായിരിക്കും. ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കാൻ പോകുമ്പോളാണ് ഫോണിൽ ഗോകുലിന്റെ കാൾ വരുന്നത്. അങ്ങേ തലയ്ക്കൽ സനീഷ് ആയിരുന്നു. അവന്റെ പേര് ഇപ്പോളാണ് കിട്ടുന്നത് എനിക്ക്.
‘ഭായ് ഞാൻ സനീഷ് ആണ്. നിങ്ങൾ ശരത്തിനെ പറഞ്ഞു വിട്ടോ എന്റെ അടുത്ത് സാനം തന്നിട്ട് പൈസ തിരിച്ചു വാങ്ങിക്കാൻ ‘
‘ആടാ ഞാൻ പറഞ്ഞിട്ടാണ് അവർ വന്നത് ‘
‘ഭായ് നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ. ഒരു ബിസിനസ് നടന്നാൽ പിന്നെ അത് തിരിച്ചു ആക്കുന്ന നടപടി ആണോ? സ്‌ഥിരം വരുന്ന പിള്ളേരോടൊക്കേ നിങ്ങളോട് പറഞ്ഞ പോലെ ഞാൻ സാധനം ഇല്ലെന്ന് പറഞ്ഞു വിട്ടു. ഞാൻ ഇനിയിപ്പോ എന്ത് ചെയ്യണം ‘
‘ബ്രോ നീ ക്ഷമിക്ക്. അവന് ചെറിയൊരു വിഷയം ഉണ്ട്. ഇപ്പൊ നീ ആ പൈസ കൊടുത്തു അവന്റേന്ന് സാധനം വാങ്ങിക്ക്. അത്യാവശ്യ കേസ് ആയത് കൊണ്ടാണ്. അല്ലെങ്കിൽ ഇതിൽ ഞാൻ ഇടപെടില്ലായിരുന്നു ‘
ഞാൻ തഞ്ചത്തിൽ അവനെ കാര്യത്തിന്റെ വഴിയിലാക്കി.
‘നിങ്ങൾ പറഞ്ഞ കൊണ്ട് ഞാൻ ഇത്തവണ വിട്ടു വീഴ്ച ചെയ്യാം. നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ‘
അവസാനം അവൻ പൈസ തിരിച്ചു കൊടുക്കാമെന്നു സമ്മതിച്ചു. ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പേ അവൻ പെട്ടന്ന് എന്നോട് ഒന്നൂടെ ഡീൽ ഇട്ടു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?