‘അല്ല റോക്കി ഭായ്.. നിങ്ങൾ കുറച്ചു മുന്നേ എന്നോട് ചോദിച്ചില്ലായിരുന്നോ.. അതിപ്പോളും ആവശ്യമുണ്ടോ..? ഞാൻ അവിടെ തന്നെ കാണും..’
അതിന്റെടേൽ കൂടെ മൈരൻ ഉണ്ടാക്കാൻ നോക്കുന്നു. ഞാൻ പക്ഷെ മാന്യമായി തന്നെ അവനെ ഒഴിവാക്കി
‘ഞാൻ ഇപ്പൊ വീട്ടിലേക്ക് പോകുവാ ബ്രോ. നമുക്ക് അടുത്ത വട്ടം സെറ്റ് ആക്കാം ‘
അവനൊരു നടക്കാത്ത വാഗ്ദാനവും കൊടുത്തു ഫോണും വച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി നടന്നു. പുറത്ത് ടാപ്പിന് അടുത്ത് അഞ്ജനയും ഇഷാനിയും നിൽക്കുന്നുണ്ടായിരുന്നു. അഞ്ജന ഇഷാനിയുടെ കണ്ണിൽ വെള്ളമൊഴിച്ചു കണ്ണ് തുടച്ചു കൊടുക്കുന്നു. രണ്ട് പേരും എന്നെ തന്നെ നോക്കി നിന്നു. അഞ്ജന എന്തോ ഇഷാനിയുടെ ചെവിയിൽ പറയുന്നുണ്ട്. ഒരുപക്ഷെ അവളെ രക്ഷിക്കാൻ ആണ് ഞാൻ ഇതിൽ ഇടപെട്ടത് എന്ന കാര്യം ആയിരിക്കുമോ? ഇഷാനിയുടെ മുഖത്ത് ചെറുതായ് ഒരു ചിരി വരുന്നത് പോലെ എനിക്ക് തോന്നി. പക്ഷെ അവൾക്ക് മുഖം കൊടുക്കാതെ തല വെട്ടിച്ചു ഞാൻ തിരിച്ചു നടന്നു.
ബൈക്ക് പാർക്ക് ചെയ്തിരിക്കുന്ന ബദാം മരത്തണലുകളിലേക്ക് ഞാൻ എത്തിയപ്പോൾ പിന്നിൽ ആരോ ഓടിയെത്തുന്ന കാൽപെരുമാറ്റം ഞാൻ കേട്ടു. അവിടെ മന്ദം വീശുന്ന കാറ്റിൽ അവളുടെ ഗന്ധം എനിക്ക് കിട്ടി. ഇഷാനിയാണ് എനിക്ക് പിന്നിലുള്ളത്. അത് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി. ഞാൻ ബൈക്കിലേക്ക് എത്തുമ്പോ പിന്നിൽ നിന്നും ചേട്ടാ.. ചേട്ടാ.. എന്ന് അവൾ വിളിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. പക്ഷെ അത് കേൾക്കാത്ത ഭാവത്തിൽ ഞാൻ ബൈക്കിന്റെ കീ വച്ചു സ്റ്റാർട്ട് ആക്കി ബൈക്കിൽ കയറി ഇരുന്നു.
‘അർജുൻ ചേട്ടാ..’
അവളാദ്യമായി ആണ് എന്റെ പേര് വിളിക്കുന്നത്. എന്നെ അർജുൻ എന്ന് വിളിക്കുന്നവർ ഇപ്പൊ കോളേജിൽ ചുരുക്കമാണ്. അവളുടെ മുഖത്തേക്ക് എന്തെന്ന ചോദ്യഭാവത്തിൽ ഞാൻ നോക്കി
‘താങ്ക്യൂ ‘
നിന്റെ നന്ദി എനിക്ക് വേണ്ട മൈരേ. ഞാൻ മനസിൽ പറഞ്ഞു. ഞാൻ അവളുടെ താങ്ക്യൂവിന് വിലകൊടുക്കാതെ വണ്ടി സ്റ്റാർട്ട് ആക്കി. ഒരു നന്ദി അല്ല ഞാൻ ആദ്യം കേൾക്കാൻ ആഗ്രഹിച്ചത് എന്ന് അവൾക്കും മനസിലായി
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?